‘മേരാ സലാം ഫ്രം ജെറുസലേം’: സച്ചിന്‍റെ ഇസ്രായേല്‍ വെക്കേഷന്‍!

sachin
Image Source: Sachin Tendulkar | Instagram
SHARE

കളിയില്‍ നിന്ന് വിരമിച്ച ശേഷം ജീവിതം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇസ്രായേലില്‍ നിന്നുള്ള യാത്രാചിത്രങ്ങള്‍ സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. 'മേരാ സലാം ഫ്രം ജെറുസലേം' എന്ന അടിക്കുറിപ്പിനൊപ്പം പങ്കിട്ട ചിത്രത്തില്‍, മഞ്ഞ ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ്‌ നില്‍ക്കുന്ന താരത്തെ കാണാം.

ഈ മാസം ആദ്യമാണ് സച്ചിൻ കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് പോയത്. ഇതിന് മുന്നേ തായ്‌ലൻഡിലെ ക്രാബി ബീച്ചില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും സച്ചിന്‍ പങ്കുവെച്ചിരുന്നു.

മരുഭൂമികൾ മുതൽ ഹിൽ സ്റ്റേഷനുകൾ വരെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള രാജ്യമാണ് ഇസ്രായേൽ. ജോർദാൻ, ഈജിപ്ത്, ലെബനൻ, സിറിയ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഇസ്രായേൽ ഒരു വിശുദ്ധ രാഷ്ട്രമായി കണക്കാക്കപ്പെടുന്നു. യേശുവിന്‍റെ ജന്മസ്ഥലമായ ജറുസലേം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്. ഊർജ്ജസ്വലമായ ചരിത്രവും സംസ്കാരവുമുള്ള ഇസ്രായേല്‍, വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നു.

യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം തുടങ്ങിയവയുടെ കേന്ദ്രമാണ് ഇസ്രായേല്‍. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിന്‍റെ മൂന്നാമത്തെ പുണ്യസ്ഥലമായ ഗോൾഡൻ ഡോം ഓഫ് റോക്ക്, ചർച്ച് ഓഫ് ഹോളി സെപൽച്ചർ, ലോകത്തിലെ ഏറ്റവും മികച്ച പത്ത് മ്യൂസിയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇസ്രായേൽ മ്യൂസിയം, കോട്ടേലിസ്, ഒലിവ് പർവ്വതം, ഹറാം അൽ-ഷെരീഫ്, ചാവുകടല്‍ തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ ജറുസലേം നഗരത്തിലുണ്ട്.

ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെൽ അവീവ് ആണ് മറ്റൊരു ആകര്‍ഷണം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ വൈറ്റ് സിറ്റി, പഴയ ജാഫ തുറമുഖം, മെഡിറ്ററേനിയൻ തീരപ്രദേശം, കാർമൽ മാർക്കറ്റ് എന്നിവയെല്ലാം ടെല്‍ അവീവിനെ ആകർഷകമാക്കുന്നു. ബീച്ചുകളും കഫേകളും ആര്‍ട്ട് ഗാലറികളും ഔട്ട്ഡോർ ബൈക്ക് പാതകളുമെല്ലാമായി എപ്പോഴും ആഹ്ളാദപൂര്‍ണ്ണമായ മുഖമുള്ള ഒരു കോസ്‌മോപൊളിറ്റൻ നഗരമാണ് ടെല്‍ അവീവ്. 

കൂടാതെ യുനെസ്കോയുടെ പൈതൃക നഗരമായ അക്കോ, "ഗോവ ഓഫ് മിഡിൽ ഈസ്റ്റ്" എന്ന് വിളിക്കപ്പെടുന്ന എയിലത്ത്, കലാകാരന്മാർക്കും മിസ്‌റ്റിക്‌കൾക്കും പേരുകേട്ട സഫേദ് നഗരം, നെഗേവിലെ ഏറ്റവും വലിയ നഗരമായ ബീർഷെബ, ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ അഷ്‌ദോദ്, തീരദേശ നഗരമായ അഷ്‌കെലോൺ എന്നിവയും ഇസ്രായേലിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. 

ഡിസംബർ മുതല്‍ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇസ്രായേൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്.

English Summary: Sachin Tendulkar shares glimpses of his Jerusalem Trip

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA