കോട്ടയത്ത് നിന്ന് 4 യാത്രകൾ; ഉല്ലാസയാത്ര ആനവണ്ടിയിൽ

gavi-travel
SHARE

അവധിക്കാലത്ത് കെഎസ്ആർടിസി ബസിൽ ഉല്ലാസയാത്ര പോകാം. കോട്ടയം ഡിപ്പോയിൽ നിന്ന് ഈ മാസം 4 യാത്രകളാണ് നടത്തുന്നത്. മലക്കപ്പാറ, സാമ്പ്രാണിക്കോടി– മൺറോതുരുത്ത്, ഗവി, അഞ്ചുരുളി എന്നിവിടങ്ങളിലേക്കാണ് യാത്രകൾ.ഡിപ്പോയിൽനിന്നു മുൻപ് നടത്തിയ യാത്രകൾ വൻ ഹിറ്റായിരുന്നു. കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം. കാടും മലയും കായലും ഡാമുകളും അടങ്ങുന്ന പാക്കേജുകളിൽ മനസ്സിനിണങ്ങിയതു തിരഞ്ഞെടുക്കാം. 50 പേരടങ്ങുന്ന സംഘങ്ങൾക്കു പ്രത്യേക യാത്ര ഒരുക്കും. ഫോൺ : 9188456895, 8547832580 (10 മുതൽ 5 വരെ)

16ന് മലക്കപ്പാറ

രാവിലെ 6ന് ഡിപ്പോയിൽ നിന്നു പുറപ്പെടും. തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വഴിയുള്ള യാത്രയിൽ വെള്ളച്ചാട്ടങ്ങൾ കൺനിറയെ കാണാം. വന്യമൃഗങ്ങളെയും കാടിന്റെ കാഴ്ചകളും കണ്ട് വനത്തിലൂടെ 45 കിലോമീറ്റർ യാത്രയുമുണ്ട്. തുടർന്ന് മലക്കപ്പാറയിൽ എത്തി ഷോളയാർ ഡാം കണ്ട് മടക്കം. രാത്രി 11ന് ഡിപ്പോയിൽ തിരികയെത്തും. ഒരാൾക്കുള്ള നിരക്ക് –720

21ന് സാമ്പ്രാണിക്കോടി, മൺറോതുരുത്ത്

രാവിലെ 6ന് പുറപ്പെടും. തുരുത്തുകളും കണ്ടൽക്കാടുകളും കണ്ട് അഷ്ടമുടിക്കായലിലൂടെ ചെറിയ വള്ളത്തിൽ യാത്ര. രാത്രി 10ന് തിരികെയെത്തും. വള്ളംയാത്ര ഉൾ‌പ്പടെ 990 രൂപയാണു നിരക്ക്.

23ന് അഞ്ചുരുളി

രാവിലെ 5.30ന് പുറപ്പെടും. ഇടുക്കി–ചെറുതോണി–കുളമാവ് ഡാമുകൾ, കാൽവരി മൗണ്ട്, അഞ്ചുരുളി ടണൽ, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി എന്നിവിടങ്ങൾ‌ സന്ദർശിച്ചുള്ള യാത്ര. രാത്രി 10.30ന് തിരികെയെത്തും. നിരക്ക്– 580 രൂപ.

26ന് ഗവി

രാവിലെ 5.30ന് പുറപ്പെടും. ഗവിയുടെ ഭംഗി നേരിട്ടു കാണാം. പരുന്തുംപാറയുടെ താഴ്‌വരയിലൂടെയുള്ള യാത്ര. 60 കിലോമീറ്റർ ജംഗിൾ സഫാരി, ബോട്ടിങ്, ഉച്ചഭക്ഷണം.  രാത്രി 10.30നു തിരികെയെത്തും. നിരക്ക്–1650 രൂപ.

English Summary: ksrtc budget tourism packages

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS