ADVERTISEMENT

ബാലിയിലേക്കാണോ നിങ്ങളുടെ യാത്ര? ഇനി അല്പം പൊള്ളും, സഞ്ചാരികൾക്കിടയിൽ സങ്കടകരമായ വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ബാലിയിലേക്കുള്ള യാത്ര ഭാവിയില്‍ ചിലവേറും. ബാലിയില്‍ വിനോദസഞ്ചാരികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്തൊനീഷ്യൻ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. നിയമങ്ങള്‍ കര്‍ശനമായ രാജ്യമാണ് ഇന്തൊനീഷ്യ. ബാലിയില്‍ വിനോദ സഞ്ചാരികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ സമീപകാലത്ത് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. വിവിധ തരത്തിലുള്ള വിസ-നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി വിനോദസഞ്ചാരികളെ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ബാലിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

കുറഞ്ഞ ചെലവിൽ യാത്ര പോകുവാൻ മികച്ച ഡെസ്റ്റിനേഷനായാണ് ബാലി അറിയപ്പെടുന്നത്. ഹണിമൂണ്‍ ആഘോഷത്തിനുൾപ്പടെ മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്ന ബജറ്റ് ടൂറിസം ഡെസ്റ്റിനേഷനാണിവിടം. 

 

പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഒരിടമാണ് ബാലി. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിയില്‍, ശാന്തമനോഹരമായ കടലോരങ്ങളും  വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നു തുടങ്ങി, പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. സംസ്കാരം, പാരമ്പര്യങ്ങൾ, പാചകരീതികൾ തുടങ്ങി ഇവിടെ അറിയാനും അനുഭവിക്കാനും ഒട്ടേറെയുണ്ട്.

 

കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്. പൊതുവെ വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണ് ബാലിയിൽ. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസൺ.

English Summary: Tourists in bali May soon have to pay Tourist tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com