ADVERTISEMENT

പ്രകൃതിസംരക്ഷണവും ഇന്ത്യയുടെ ഐക്യവുമെന്ന സന്ദേശവുമായി വിദ്യാർഥിയുടെ സൈക്കിൾ യാത്ര. കഴിഞ്ഞ തിങ്കളാഴ്ചയാണു ബിഹാറിൽ നിന്നു കോട്ടയം വെമ്പള്ളി മുണ്ടുമാക്കിൽ അഖിൽ സുകുമാരൻ (23) സൈക്കിളിൽ വീട്ടിലേക്കു പുറപ്പെട്ടത്. രണ്ടു മാസത്തിനുള്ളിൽ വീട്ടിലെത്തും. ഗയയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യൽ വർക് പൂർത്തിയാക്കിയാണ് അഖിൽ മടങ്ങുന്നത്.

ഒരു വർഷം മുൻപ് കോസ്‌റേ സൈക്കിൾസ് ചാലഞ്ചിൽ തന്റെ ജീവിതകഥയും സൈക്കിളിനോടുള്ള ഇഷ്ടവും ചേർത്തെഴുതി അയച്ച അനുഭവക്കുറിപ്പിന് അഖിലിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്നു ലഭിച്ച 40,000 രൂപ വിലവരുന്ന സൈക്കിളിലാണു നാട്ടിലേക്കു മടങ്ങുന്നത്.

ധൈര്യം പരീക്ഷിക്കാൻ നേപ്പാളിലേക്ക് പോകാം : ബഞ്ചി ജംപും ആകാശ ഊഞ്ഞാലും കാത്തിരിക്കുന്നു...
 

4500 കിലോമീറ്ററോളമാണു ദൂരം. 60 ദിവസത്തിനുള്ളിൽ എത്തുമെന്നാണു പ്രതീക്ഷ. രാമേശ്വരം, കന്യാകുമാരി വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ശരാശരി 100 കിലോമീറ്റർ ഒരു ദിവസം സൈക്കിൾ ചവിട്ടും. സുകുമാരൻ– സുഭാഷിണി ദമ്പതികളുടെ മകനാണ് അഖിൽ. 

Content Summary : World Bicycle Day is an annual event celebrated on June 3rd.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com