മഴക്കാലം ആസ്വദിക്കാൻ പാക്കേജുകളുമായി കെടിഡിസി. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച ആനുകൂല്യങ്ങൾ നൽകി മൺസൂൺ പാക്കേജുകൾ ഒരുക്കുന്നു. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊൻമുടിയും കായൽപരപ്പിന്റെ പ്രശാന്തതയുള്ള കുമരകത്തും കൊച്ചിയിലും ഉള്ള കെടിഡിസി റിസോർട്ടുകളിലാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.
Read Also : യഥാർഥ കാഴ്ച കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങണം; നമിത പ്രമോദിന്റെ ലണ്ടൻ യാത്രാവിശേഷങ്ങൾ

കെടിഡിസി പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 9,999/- രൂപയ്ക്കും കുമരകത്തെ വാട്ടർസ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ടി എന്നിവിടങ്ങളിൽ Rs.11999/-രൂപയ്ക്കും ഈ പാക്കേജ് ലഭ്യമാണ്.
കൂടാതെ ബഡ്ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻഹൗസ് എന്നിവിടങ്ങളിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപെടെയുള്ള നിരക്ക് 4,999/- രൂപയാണ്. ഇതു കൂടാതെ നിലമ്പൂരിലെ ടാമറിൻഡ് ഈസി ഹോട്ടൽ, മണ്ണാർക്കാടിലെ ടാമറിൻഡ് ഈസി ഹോട്ടൽ എന്നിവയിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെയുള്ള വില 3,499/- രൂപയാണ് ഈടാക്കുന്നത്.

മേൽപറഞ്ഞ പാക്കേജുകൾ 2023 ജൂൺ മുതൽ സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ ഉണ്ടാകും. ഓണക്കാലത്തും വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിലും ഈ പാക്കേജ് ലഭ്യമായിരിക്കില്ല.
അതുപോലെ തന്നെ ജോലിയിൽ നിന്നും വിരമിച്ചവർക്കും പ്രവാസികൾക്കും അവധിക്കാലം ആസ്വദിക്കാനുതകുന്ന രീതിയിലുള്ള പ്രത്യേകം തയാറാക്കിയ പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.

മൂന്നു രാത്രിയും നാലു പകലും താമസം, പ്രഭാതഭക്ഷണം, ഈവനിംഗ് ടീ/ കോഫി, സ്നാക്സ്, ഡിന്നർ, നികുതി എന്നിവ ഉൾപെടെ 13500/- രൂപയിലാണ് ആരംഭിക്കുന്നത്. 2023 ജൂൺ മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ പാക്കേജുകൾ ലഭ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
കെടിഡിസി വെബ്സൈറ്റ് www.ktdc.com/packages, centralreservations@ktdc.com
ഫോൺ : 0471–2316736, 2725213, 9400008585 (അതാത് ഹോട്ടലുകളിലും ബന്ധപ്പെടാം).
Contant Summary : The Kerala Tourism Development Corporation (KTDC) offers a variety of monsoon packages for tourists.