ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലായിലേക്കുള്ള "സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ്" ലഭിക്കും. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിലും ഈ ഓഫർ ലഭ്യമാണ്.
സൗജന്യ പ്രവേശനത്തിനു പുറമെ ജന്മദിനം ബന്ധുമിത്രാദികൾക്കൊപ്പം ആഘോഷിക്കാനുള്ള സൗകര്യവും വണ്ടർല ഒരുക്കിയിട്ടുണ്ട് . ഇതിനായി സന്ദർശകരുടെ ആവശ്യാനുസരണം പ്രത്യേക പരിപാടികൾ അടക്കമുള്ള പാക്കേജുകൾ ഓൺലൈനിൽ ലഭ്യമാണ്. മുൻകൂട്ടിബുക്ക് ചെയ്യുവാൻ www.wonderla.com സന്ദർശിക്കുക.

നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ജന്മദിനം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് വണ്ടർലാ. 2000 - ൽ സ്ഥാപിതമായ വണ്ടർലാ കൊച്ചി പാർക്കിൽ വാട്ടർ റൈഡുകൾ, വാട്ടർ ഇതര റൈഡുകൾ, കുട്ടികൾക്കുള്ള റൈഡുകൾ, ഹൈ ത്രിൽ റൈഡുകൾ എന്നിവയുൾപ്പെടെ 55- ലധികം റൈഡുകളും മറ്റ് ആകർഷണങ്ങളായ ഇൻഡോർ ഷോകളും ഉണ്ട്. ഓപ്പൺ - എയർ റെയിൻ ഡാൻസ്, ഫുഡ് ഫെസ്റ്റ്, ഡിജെ തുടങ്ങിയവ വണ്ടർലാ സന്ദർശനം കൂടുതൽ ആനന്ദകരമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും വണ്ടർലാ വെബ്സൈറ്റ് പരിശോധിക്കാം: https://www.wonderla.com
കൂടുതൽ വിവരങ്ങൾക്ക് : 0484 – 3514001, 75938 53107 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Summary : Celebrate Your Birthday at Wonderla and Get a Free Ticket!