ലോകത്ത് ഇന്നുവരെ ആരും നടന്നു പൂര്‍ത്തിയാക്കാത്ത നടപ്പാത...

Mail This Article
ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ആകാശയാത്രയാണ്. ട്രെയിനില്‍ പോകുന്നവരുമുണ്ട്. അല്‍പ്പം സാഹസികതയൊക്കെ ഇഷ്ടമുള്ളവരാണെങ്കില്‍ റോഡ് വഴിയും പോകാറുണ്ട്. എന്നാല്‍, നടന്നു പോകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതും ഒന്നും രണ്ടുമല്ല, ആറു രാജ്യങ്ങള്‍ നീളുന്ന നടപ്പാതയിലൂടെ!
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള തുറമുഖ പട്ടണമായ മഗദനിലേക്ക് നീണ്ടുകിടക്കുന്ന ഈ പാതയ്ക്ക് 22,387 കിലോമീറ്റര്‍ നീളമുണ്ട്. യാത്രക്കാർക്ക് ഫ്ലൈറ്റുകളോ ഫെറികളോ ബോട്ടുകളോ ആവശ്യമില്ലാത്ത വിധത്തിലാണ് ഈ പാത ഉണ്ടാക്കിയിട്ടുള്ളത്. വഴി നീളെ റോഡുകളും പാലങ്ങളും മാത്രമേയുള്ളൂ. യാത്രക്കാർക്ക് ആഫ്രിക്ക വഴി യാത്ര ചെയ്ത്, തുർക്കി, മധ്യേഷ്യ വഴി സൂയസ് കനാൽ കടന്ന് സൈബീരിയയിലേക്ക് പോകാം. ഈ പ്രദേശങ്ങൾ മാത്രമല്ല, ഈ വഴി മൊത്തം യാത്ര ചെയ്യുകയാണെങ്കില്‍, ആകെ 17 രാജ്യങ്ങളും ആറ് സമയ മേഖലകളും കടക്കും!
ഇടവേളയില്ലാതെ തുടർച്ചയായി നടന്നാൽ 187 ദിവസം, അതായത് 4,492 മണിക്കൂർ കൊണ്ട് നടത്തം പൂർത്തിയാക്കാം. ഒരാള്‍ ഒരു ദിവസം 8 മണിക്കൂർ നടക്കുകയാണെങ്കിൽ, അത് പൂർത്തിയാക്കാൻ 562 ദിവസമെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഈ യാത്ര പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും. ഈ റോഡ് യാത്രയെ പലപ്പോഴും എവറസ്റ്റ് കൊടുമുടിയിൽ നിന്ന് 13 തവണ മുകളിലേക്കും താഴേക്കും യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യാറുണ്ട്.
ലോകത്തില്‍ നടന്നു തീര്‍ക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ റോഡാണിതെങ്കിലും ഇന്നുവരെ ഈ യാത്ര ആരും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ഈ നടത്തം അൽപ്പം അപകടകരമാണ്, ഈ റൂട്ടിലെ ചില പ്രദേശങ്ങൾ വളരെയധികം സംഘർഷഭരിതമാണ്. പല ഭാഗത്തും വിസ നിയന്ത്രണമുണ്ട്. മാത്രമല്ല, വഴിയില്‍ ഉടനീളം മാറിമറിയുന്ന കാലാവസ്ഥയും താപനിലയുമായതിനാല്‍, ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശക്തമായ അതിജീവന കഴിവുകളും ശരീരത്തിന് നല്ല പ്രതിരോധശേഷിയും ഉണ്ടായിരിക്കണം.
Content Summary: The Longest walkable road lies between Capetown(SA) and Magada (Russia).