ADVERTISEMENT

സിനിമാനടന്മാരും നടിമാരും ട്രെയിനിലും ബസിലുമൊന്നും യാത്ര ചെയ്യുന്നത് അധികം കാണാറില്ല. അത്തരമൊരു യാത്രയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്. പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, നടി നവ്യാനായരാണ് തന്‍റെ ട്രെയിന്‍ യാത്രയുടെ വിഡിയോ യുട്യൂബില്‍ വ്ളോഗായി പങ്കുവച്ചത്. ഡാന്‍സ് പ്രോഗ്രാമിന് വേണ്ടിയുള്ള കോയമ്പത്തൂര്‍ യാത്രയിലായിരുന്നു നവ്യ. അച്ഛന്‍റെ കൂടെ വണ്ടിയില്‍ പോകാനിരുന്നതായിരുന്നെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിക്കേണ്ടി വന്നു, ഫ്ലൈറ്റും ഇല്ല. അതിനാലാണ് ട്രെയിനില്‍ പോകാമെന്ന് തീരുമാനിച്ചതെന്ന് നവ്യ വിഡിയോയിൽ പറയുന്നു. 

 

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാനായി മാസ്കും കണ്ണടയും വച്ചായിരുന്നു താരം ഇറങ്ങിയത്. ട്രെയിനില്‍ നവ്യയുടെ ടീമും ഒപ്പമുണ്ട്. ട്രെയിനിലുള്ള യാത്രക്കാര്‍ നവ്യയെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വരുന്നതും സംസാരിക്കുന്നതുമൊക്കെ കാണാം. 

ഇതിനു മുൻപ് ട്രെയിനില്‍ പോയത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ഇഷ്ടം' സിനിമയുടെ കോസ്റ്റ്യൂം തിരഞ്ഞെടുക്കാനായിരുന്നെന്നും ആ യാത്രയുടെ ഓർമകളും നവ്യ പങ്കുവച്ചു.  ഇരുപതു വര്‍ഷം മുൻപ് നടത്തിയ ആ ഒരു യാത്ര തന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചു (ധന്യയെന്നുള്ള പേരുവരെ മാറി).

അന്നുണ്ടായ രസകരമായ ഒരു അനുഭവവും നവ്യ പങ്കുവയ്ക്കുന്നുണ്ട്‌. അച്ഛന്‍റെയും അമ്മയുടെയും കൂടെ കായംകുളത്തേക്ക് ട്രെയിനില്‍ വരികയായിരുന്നു. അന്ന് ട്രെയിനില്‍ വച്ച് ഒരാള്‍ കയ്യില്‍ ഫോണ്‍ നമ്പര്‍ തന്നു. അന്നതു വാങ്ങിച്ച് കയ്യില്‍ വച്ചെങ്കിലും, പോകും വഴി കാറിന്‍റെ വിന്‍ഡോ ഗ്ലാസ് തുറന്ന് പുറത്തേയ്ക്ക് പറത്തിക്കളഞ്ഞു. ഇപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആ ഓര്‍മകളൊക്കെ തിരികെ വരികയാണെന്ന് നവ്യ പറയുന്നു. 

നവ്യയും ടീമും ട്രെയിനില്‍ വച്ച് ഭക്ഷണം കഴിക്കുന്നതും വിഡിയോയിലുണ്ട്. ഐആര്‍സിടിസി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് നവ്യയ്ക്ക്. പിറ്റേന്നു നടന്ന പരിപാടിയുടെ ചെറിയൊരു ഭാഗവും നവ്യ വിഡിയോയില്‍ കാണിക്കുന്നുണ്ട്.

വിഡിയോയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് നവ്യയോടുള്ള സ്നേഹം മുഴുവന്‍ ഇവയില്‍ കാണാം. എത്ര കാലം കഴിഞ്ഞാലും നവ്യയെ വളരെ ഇഷ്ടമാണ് എന്നും ഇത്ര സിമ്പിള്‍ ആയ ഒരു നടിയെ വേറെ കാണില്ല എന്നുമൊക്കെ ആളുകള്‍ ഇതിനടിയില്‍ കമന്റ് ചെയ്യുന്നത്.

Content Summary : Actress Navya Nair, Ernakulam to Coimbatore train journey vlog.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT