വിദേശയാത്രകള്‍ക്കു മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ അനുയോജ്യമായ ട്രാവൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡു ചെയ്യുന്നതു നല്ലതല്ലേ?. ഗൂഗിള്‍ മാപ്പ്, വാട്‌സാപ്പ്, ഊബർ, സൊമാറ്റോ, ഒല എന്നിവയൊക്കെ ആശ്രയിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലേക്കു പോയാല്‍ ഇവയുടെ സേവനം ലഭ്യമാവണമെന്നില്ല. ആ രാജ്യങ്ങളിലെ അനുയോജ്യമായ ആപ്പുകള്‍ തിരഞ്ഞു കണ്ടെത്തുന്നതാണ് ഉചിതം. യാത്രികര്‍ കൂടുതലായെത്തുന്ന ലോകരാജ്യങ്ങളിലെ പ്രധാന ‘ആപ്പു’കളെ പരിചയപ്പെടാം.
ആഫ്രിക്ക
ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഘാന, കെനിയ, മൊറോക്കോ, നൈജീരിയ, ഉഗാണ്ട, ടാന്‍സാനിയ എന്നീ എട്ടു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഊബറിന്റെ സേവനം ലഭ്യമായിട്ടുള്ളത്. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രസിദ്ധമായ ആപ്പ് Botl ആണ്. നേരത്തെ ടാക്‌സിഫൈ എന്ന പേരായിരുന്നു ഊബറിന് സമാനമായ സേവനം നല്‍കുന്ന ഈ ആഫ്രിക്കന്‍ ആപ്പിന്റെ പേര്.
ഏഷ്യ
ബഹ്‌റിന്‍
ഇട്രാഫിക്- വാഹന തിരക്കിനെക്കുറിച്ചും എളുപ്പവഴികളെക്കുറിച്ചും ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുമെല്ലാം വിവരം നല്‍കുന്ന ആപ്പ്.
Notlob- സൊമാറ്റോക്കു സമാനമായ ഭക്ഷണ വിതരണ ആപ്പാണിത്.
Talabat- ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ആരോഗ്യ വിവരങ്ങള്‍ അറഇയാനും വീട്ടു സാധനങ്ങള്‍ വാങ്ങാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
Careem- കാര്‍ യാത്രകളും വിമാനയാത്രകളും ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന ഊബറിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണിത്. ഹോട്ടല്‍ ബുക്കിങിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മാത്രമല്ല മുടിവെട്ടാന്‍ സമയം എടുക്കാനും തുണി അലക്കാനും പൂക്കളും വീട്ടു സാധനങ്ങളും മരുന്നു വാങ്ങാനുമെല്ലാം ഉപകാരപ്പെടുന്ന ആപ്ലിക്കേഷനാണിത്.
ബംഗ്ലാദേശ്
ബിആര്‍ എക്‌സ്‌പ്ലോറര്‍- ട്രെയിനുകള്‍ തിരയാനും ടിക്കറ്റു ബുക്കു ചെയ്യാനുമുള്ള ആപ്പ്.
ഷട്ടില്‍ ആപ്പ്- ധാക്കയിലെ കാര്‍ യാത്രകള്‍ക്ക് ഉപകരിക്കും.
ഭൂട്ടാന്‍
DrukRide- വിമാന ടിക്കറ്റുകളും യാത്രക്കുള്ള വാഹനങ്ങൾ ബുക്കു ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കടകളിൽ പണം കൈമാറാനും സഹായിക്കുന്ന ഭൂട്ടാന്റെ ആപ്പ്.
ബ്രൂണൈ
ഡാര്‍ട്ട് റൈഡര്‍- മുന്‍കൂട്ടി നിശ്ചയിച്ച തുകയിലോ സ്റ്റാന്‍ഡേഡ് മീറ്റര്‍ റേറ്റിലോ ടാക്‌സി യാത്രകള്‍ ബുക്കു ചെയ്യാന്‍ സഹായിക്കും. ഊബറും ഗ്രാബും(തെക്കു കിഴക്കേ ഏഷ്യയിലെ ഊബര്‍) ബ്രൂണൈയില്‍ ലഭ്യമല്ല.
കംബോഡിയ
ഗ്രാബ്- യാത്രകള്‍ക്കും ഭക്ഷണം വിതരണത്തിനും ഡിജിറ്റല്‍ പേമെന്റിനും സഹായിക്കും.
സൈപ്രസ്
ബോള്‍ട്ട് - കാര്‍ യാത്രകള്‍ക്കും ഭക്ഷണ വിതരണത്തിനും സഹായിക്കും. സൈപ്രസ് അടക്കം 40 യൂറോപ്യന്‍ കമ്പനികളില്‍ സേവനം ലഭ്യമാണ്.
Cabcy- സര്‍ക്കാര്‍ നിരക്കില്‍ ടാക്‌സി യാത്രകള്‍ ഉറപ്പിക്കാം ഈ ആപ്പ് വഴി ബുക്ക് ചെയ്താല്‍.
ജോര്‍ജിയ
ബോള്‍ട്ട് - കാര്‍ യാത്രകള്‍ക്കും ഭക്ഷണ വിതരണത്തിനും സഹായിക്കുന്ന ഈ ആപ്പ് ജോര്‍ജിയയിലെ പല പട്ടണങ്ങളിലും പ്രസിദ്ധമാണ്.
Yandex Go - യാത്രകള്‍ക്കും ഭക്ഷണം ബുക്ക് ചെയ്യാനും പാക്കേജുകള്‍ അയയ്ക്കാനും സഹായിക്കും.
ഇന്ത്യ
ഒല - കാര്‍ യാത്രകള്‍ ബുക്കു ചെയ്യാനുള്ള ഈ ആപ്പ് ഇന്ത്യയില്‍ ഏതാണ്ടെല്ലാ ഭാഗത്തും ലഭ്യമാണ്.
സൊമാറ്റോ- ഇഷ്ട ഭക്ഷണം വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന ഇന്ത്യക്കാരുടെ ആപ്പ്.
ഇന്തൊനീഷ്യ
ഗോജെക്- ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണ വിതരണ ആപ്പ്.
ഇസ്രയേല്‍
Gett- ടാക്‌സികള്‍ ബുക്കു ചെയ്യാം ഒപ്പം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഉപയോഗിക്കാം.
ജപ്പാന്‍
ഗോ- ജപ്പാന്റെ ടാക്‌സി ആപ്.
ജോര്‍ദാന്‍
Careem- യാത്രകള്‍ക്കും ഭക്ഷണം ബുക്കു ചെയ്യാനും സിനിമ ടിക്കറ്റുകള്‍ ബുക്കു ചെയ്യാനും സലൂണ്‍, തുണിയലക്കല്‍ സേവനങ്ങള്‍ക്ക് ബുക്കു ചെയ്യാനും ഉപയോഗിക്കാം. ഡിജിറ്റല്‍ പേമെന്റുകള്‍ക്കും ഉപകാരപ്രദം.
കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍
Yandex- ഊബറിന്റെ പകരക്കാരന്‍. റഷ്യയില്‍ നിന്നുള്ള ഈ ആപ്പിന്റെ സേവനം കസാക്കിസ്ഥാനിലേയും കിര്‍ഗിസ്ഥാനിലേയും ഏതാണ്ടെല്ലാ നഗരങ്ങളിലും ലഭ്യമാണ്.
ലാവോസ്
LOCA- കാര്‍ യാത്രകള്‍ക്ക് ഉപയോഗിക്കാം.
ലെബനന്‍
അല്ലോ ടാക്‌സി- ലെബനനിലും സിറിയയിലും പ്രധാന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി ആപ്പാണിത്.
മലേഷ്യ
ഗ്രാബ്- കാര്‍ യാത്രക്കും ഭക്ഷണത്തിനും മലേഷ്യയില്‍ ആശ്രയിക്കാവുന്ന ആപ്പ്.
മാലിദ്വീപ്
അവാസ് റൈഡ്- ആഡംബര കാര്‍, വാന്‍, ടാക്‌സി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാം.
അവാസ് ഫുഡ്- മാലിദ്വീപിലെ നിരവധി റസ്റ്ററന്റുകളുമായി ബന്ധിപ്പിച്ച ഭക്ഷണ വിതരണ ആപ്.
മംഗോളിയ
യുബി കാബ് - കാര്‍ യാത്രകള്‍ക്ക് ഉപയോഗിക്കാം.
മ്യാന്മര്‍
ഗ്രാബ് - 2017 ല്‍ മ്യാന്മറില്‍ ആരംഭിച്ച് പിന്നീട് തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കാര്‍ യാത്രയ്ക്കും ഭക്ഷണ വിതരണത്തിനും ആശ്രയിക്കാം.
നേപ്പാള്‍
പത്താവോ- വാഹനയാത്രയ്ക്കും ഭക്ഷണം ലഭിക്കാനും ലോജിസ്റ്റിക് സേവനങ്ങള്‍ക്കും ഡിജിറ്റല്‍ പേമെന്റുകള്‍ക്കും ഉപയോഗിക്കാവുന്ന നേപ്പാളീസ് ആപ്.
ഒമാന്‍
ഒടാക്‌സി - 2014 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഒമാനിലെ ഏറ്റവും പ്രസിദ്ധമായ ടാക്‌സി സേവന ആപ്.
പാക്കിസ്ഥാൻ
Bykea- യാത്രകള്‍ക്കും ലോജിസ്റ്റിക്കിനും ഡിജിറ്റല്‍ പേമെന്റിനും ആശ്രയിക്കാം.
ഫിലിപ്പീന്‍സ്
വൈബര്‍ - വാട്‌സാപ്പിന്റെ പകരക്കാരന്‍. മെസേജിനു പുറമേ കോള്‍ ചെയ്യാനും ഉപയോഗിക്കാം.
ഗ്രാബ്- വ്യാപകമായി ഉപയോഗിക്കുന്ന കാബ് ആന്‍ഡ് ഫുഡ് സര്‍വീസ് ആപ്പ്.
ഖത്തര്‍
കര്‍വ – ടാക്‌സികളും ലിമസീനുകളും വാടകയ്ക്ക് എടുക്കാന്‍ സഹായിക്കുന്ന ആപ്പ്.
സൗദി അറേബ്യ
ബോള്‍ട്ട്- സൗദിയിലെ കാര്‍ യാത്രകള്‍ ഈ ആപ്പ് വഴി എളുപ്പമാകും.
സിംഗപ്പൂര്‍
ഗ്രാബ് - തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ ആപ്പിന്റെ ആസ്ഥാനം സിംഗപ്പൂരാണ്. കാറുകള്‍ വാടകയ്ക്ക് എടുക്കാനും ഭക്ഷണ വിതരണത്തിനും പലചരക്കുകള്‍ വാങ്ങാനും ഉപയോഗിക്കാം.
ദക്ഷിണ കൊറിയ
കാകോട്ട് - ദക്ഷിണ കൊറിയയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് ആപ്.
നെവര്‍ മാപ്‌സ് - ഗൂഗിള്‍ മാപ്പിന്റെ ദക്ഷിണകൊറിയയിലെ പകരക്കാരന്‍.
ശ്രീലങ്ക
കേലോണ്‍ ടാക്‌സി - സര്‍ക്കാര്‍ രജിസ്‌ട്രേഡ് കാബ് സര്‍വീസ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ആപ്്.
താജികിസ്താന്‍
Rakhsh Taxi- ടാക്‌സി റൈഡുകള്‍ക്ക് ആശ്രയിക്കാം യാത്രകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം.
തായ്‌ലാന്‍ഡ്
ഇന്‍ഡ്രൈവ്- ടാക്‌സി യാത്രകള്‍ക്ക് ഉപയോഗിക്കാം.
യു.എ.ഇ
WAZE ആപ്പ്- നാവിഗേഷന്‍ ആപ്.
ബോട്ടിം- യു.എ.ഇയുടെ വാട്‌സാപ്പ്. വിഡിയോ കോളുകള്‍ക്കും ഓഡിയോ കോളുകള്‍ക്കും മെസേജിങിനും ഉപയോഗിക്കാം.
വിയറ്റ്‌നാം
ഗ്രാബ് - കാബ് ആന്‍ഡ് ഫുഡ് സര്‍വീസ് ആപ്.
യൂറോപ്പ്
ഓസ്ട്രിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, എസ്‌തോണിയ, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, സൈപ്രസ്, അയര്‍ലണ്ട്, പോര്‍ചുഗല്‍, ജോര്‍ജിയ, പോളണ്ട്, നോര്‍വേ, ലിത്വാനിയ, റൊമാനിയ, മാള്‍ട്ട, സ്വീഡന്‍, നെതര്‍ലണ്ട്, ഫിന്‍ലന്‍ഡ്, സ്ലൊവാക്യ എന്നിങ്ങനെ മുപ്പതോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ ഉപയോഗിക്കുന്നു. യു.കെയില്‍ ബോള്‍ട്ട് ആപ്പാണുള്ളത്.
അല്‍ബേനിയ
സ്പീഡ് ടാക്‌സി ആപ്പ്; ഊബറിന്റെ പകരക്കാരന്‍.
ബെലാറസ്
യാന്‍ഡെക്‌സ് ഗോ- ഊബറിന്റെ പകരക്കാരന്‍.
ബെല്‍ജിയം
ലിഫ്റ്റ്- ഊബറിന്റെ പകരക്കാരന്‍.
ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവ്‌നിയ
മോജ്ടാക്‌സി- മൈ ടാക്‌സി എന്ന് പ്രാദേശിക ഭാഷയില്‍. ഊബറിന്റെ പകരക്കാരന്‍.
ബള്‍ഗേറിയ
ടാക്‌സി മി- ശരാശരി മൂന്നു മിനുറ്റിനുള്ളില്‍ യാത്രികരെ എടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ടാക്‌സി ആപ്പ്.
ഡെന്മാര്‍ക്ക്
വിഗോ- അന്തരീക്ഷ മലിനീകരണമില്ലാത്ത ടാക്‌സി യാത്രകള്‍ക്ക് ആശ്രയിക്കാം.
ഐസ്‌ലാന്‍ഡ്
Hreyfill Taxi- മിനുറ്റുകള്‍ക്കുള്ളില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സഹായിക്കുന്നു.
ലക്‌സംബര്‍ഗ്
അലോ ടാക്‌സി ലക്‌സംബര്‍ഗ് - 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്‌സി ആപ്പ്.
സ്വിറ്റ്‌സര്‍ലന്‍ഡ്
SBB മൊബൈല്‍- ട്രെയിന്‍, ബസ് എന്നു വേണ്ട കപ്പലിന്റെ വരെ യാത്രാ സമയം അറിയാം.
സ്വിസ്‌ടോപോ ആപ്പ് - ഹൈക്കിങ്, സൈക്ലിങ് യാത്രകളുടേയും മഞ്ഞിലെ വിനോദങ്ങളുടേയും വിശദാംശങ്ങളറിയാം.
യുക്രെയ്ന്‍
OsmAnd- ഗൂഗിള്‍ മാപ്പു പോലുള്ള നാവിഗേഷന്‍ ആപ്പ്.
Uklon- ടാക്‌സി യാത്രക്ക് ഉപയോഗിക്കാം.
Glovo- അന്താരാഷ്ട്ര കാര്‍ഡുകള്‍ എടുക്കുന്ന ഫുഡ് ഡെലിവറി ആപ്പ്.
വടക്കേ അമേരിക്ക
Lyft- അമേരിക്കയിലും കാനഡയിലും വ്യാപകമായി ഉപയോഗിക്കുന്ന ടാക്‌സി ആപ്പ്.
തെക്കേ അമേരിക്ക
MAPDS.ME- ഓഫ്‌ലൈനായാലും പ്രവര്‍ത്തിക്കുന്ന മാപ്പിങ് സേവനം.
DiDi- യാത്രകള്‍ക്കും ഭക്ഷണം വാങ്ങാനും സൗകര്യപ്രദം.
Content Summary : Check out our list of must-have travel apps for every country.