സാന്‍ ഫ്രാന്‍സിസ്‌കോ ട്രാവല്‍ അസോസിയേഷന്‍ പ്രസിഡന്റായി സ്‌കോട്ട് ബെക്

Mail This Article
സാന്‍ ഫ്രാന്‍സിസ്‌കോ ട്രാവല്‍ അസോസിയേഷന്‍ പ്രസിഡന്റും സി.ഇ.ഒ യുമായി സ്‌കോട്ട് ബെക് സ്ഥാനമേല്‍ക്കും. നീണ്ട 18 വര്‍ഷത്തെ സേവനത്തിനു ശേഷം ഡിസംബറില്‍ വിരമിക്കാനിരിക്കുന്ന ജോ ഡി അലക്‌സാന്ദ്രോയുടെ പകരക്കാരനായാണ് സ്‌കോട് ബെക് വരുന്നത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ ഔദ്യോഗിക വിനോദ സഞ്ചാര പ്രചാരണ ചുമതല സാന്‍ ഫ്രാന്‍സിസ്‌കോ ട്രാവല്‍ അസോസിയേഷനാണ്.
ഒക്ടോബര്‍ 30 നാണ് ബെക് സാന്‍ ഫ്രാന്‍സിസ്‌കോ ട്രാവല്‍ അസോസിയേഷന്റെ ഭാഗമാവുക. നിലവില്‍ ഡെസ്റ്റിനേഷന്‍ ടൊറന്റോയുടെ പ്രസിഡന്റും സി.ഇ.ഒയുമാണ് അദ്ദേഹം. ബെക് 2019ല്‍ ചുമതലയേറ്റ ശേഷം ടൊറന്റോ കാനഡയിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വരുന്ന നഗരമായും വടക്കേ അമേരിക്കയിലെ നാലാമത്തെ കൂടുതല്‍ സഞ്ചാരികളെത്തുന്ന നഗരമായും മാറിയിരുന്നു. പ്രതിവര്‍ഷം 33 ദശലക്ഷം ഡോളര്‍ ബജറ്റുള്ള അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര പ്രചാരണ സ്ഥാപനമാണ്.
സാന്‍ ഫ്രാന്‍സിസ്‌കോ ട്രാവലുമായി സഹകരിക്കാന്‍ സാധിക്കുന്നതിലെ ആവേശം ബെകും മറച്ചുവെച്ചില്ല. 'നഗരത്തിന്റെ സമ്പദ് വ്യവസ്ഥക്കും പ്രാദേശിക കച്ചവടക്കാര്‍ക്കും മികച്ച പിന്തുണയാണ് ശക്തമായ വിനോദ സഞ്ചാരം നല്‍കുക. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിനോദ സഞ്ചാരത്തിന്റെ തിരിച്ചുവരവിനായി സഹായിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്' ബെക് പറഞ്ഞു.
നീണ്ട 35 വര്‍ഷത്തോളം വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളയാളാണ് ബെക്. ഡെസ്റ്റിനേഷന്‍ ടൊറന്റോക്കു മുമ്പ് വിസിറ്റ് സാള്‍ട്ട് ലേകിന്റെ സി.ഇ.ഒയും പ്രസിഡന്റുമായി 13 വര്‍ഷം ബെക് സേവനം അനുഷ്ടിച്ചു. സാള്‍ട്ട് ലേക്ക് സിറ്റിയുടെ തന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന സ്ഥാപനമായി ഈ കാലയളവില്‍ വിസിറ്റ് സാള്‍ട്ട് ലേക് മാറിയിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌സ്(ASAE) ഡയറക്ടര്‍ ബോര്‍ഡ് അംഗമായും യു.എസ് ട്രാവല്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ഡെസ്റ്റിനേഷന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും ബെക് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Summary : San Francisco Travel Association Appoints Scott Beck As President.