ADVERTISEMENT

ഒക്ടോബര്‍ 20 മുതല്‍ 24 വരെയുള്ള നീണ്ട അവധിക്കാലം കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള മികച്ച അനുഭവമാക്കുന്നതിനായി വണ്ടര്‍ലാ കൊച്ചിയിലെ വിവിധ ഓഫറുകളെക്കുറിച്ചറിയാം.

ബര്‍ത്ത്‌ഡേ ഓഫര്‍: ഈ ദിവസങ്ങളില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ നേരെ വണ്ടര്‍ലാ കൊച്ചിയിലേക്ക് പോന്നോളൂ. പിറന്നാളുകാര്‍ക്ക് പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നിങ്ങളുടെ ജന്മദിനത്തിലോ ജന്മദിനത്തിന് അഞ്ചു ദിവസം മുൻപായോ പിൻപായോ ഉള്ള ദിവസങ്ങളിൽ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാന്‍ മറക്കരുതെന്നു മാത്രം. 

Wonderla Long weekend post 10 10 23

നേരത്തെ ബുക്കു ചെയ്താല്‍: കൊച്ചി വണ്ടര്‍ലായിലേക്കുള്ള യാത്രകള്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും. പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റില്‍ പത്തു ശതമാനം കുറവാണ് മൂന്നു ദിവസം നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്ക് ലഭിക്കുക. 

കോളേജ് വിദ്യാര്‍ഥികള്‍ക്ക്: 22 വയസില്‍ കുറവ് പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കും ഈ ആഘോഷ ദിവസങ്ങളില്‍ ഇളവുകളുണ്ട്. കോളജ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്ക് വണ്ടര്‍ലായുടെ എല്ലാ പാര്‍ക്കുകളിലും പ്രവേശന ടിക്കറ്റില്‍ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 

Wonderla Birthdaystination- post B 17 7 23

'ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ വണ്ടര്‍ലായിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനുള്ള അവസരമാണിത്. വണ്ടര്‍ലാ കൊച്ചിയിലെത്തുന്നവര്‍ക്കായി ഞങ്ങള്‍ നിരവധി ഇളവുകളും ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്' വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

പതിനെട്ടാം വാര്‍ഷികം, വണ്ടര്‍ലാ ബെംഗളൂരിലെ പാർക്കിലെത്തുന്നവരെ കാത്തിരിക്കുന്നത് പ്രത്യേകം ഓഫറുകൾ

ബെംഗളൂരു വണ്ടർലാ പതിനെട്ടാം വാർഷികം വിപുലമായി ആഘോഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ 2005ലാണ് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് സാഹസിക റൈഡുകള്‍ സുരക്ഷിതമായി ആഘോഷിക്കാനുമുള്ള അവസരം വണ്ടര്‍ലാ ഒരുക്കുന്നുണ്ട്. പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വണ്ടര്‍ലായിലെത്തുന്നവരെ കാത്തിരിക്കുന്നത് പ്രത്യേകം ഓഫറുകളും ആഘോഷ പരിപാടികളുമാണ്. 

ദസറയോട് അനുബന്ധിച്ച് ഒക്ടോബര്‍ 14 മുതല്‍ 24 വരെ വണ്ടര്‍ലായില്‍ പ്രത്യേകം ദസറ ഹബ്ബ ആഘോഷങ്ങളാണ് നടക്കുന്നത്. ഘോഷയാത്ര, മാംഗ്ലൂർ ഡോൾ ഡാൻസ്, ചിങ്കാരി മേളം, ഭക്ഷ്യമേള, ഡിജെ എന്നിങ്ങനെ ഈ 11 ദിവസവും പലവിധ ആഘോഷങ്ങളുണ്ടാവും. ഇതോടൊപ്പം പാർക്കിൽ എത്തുന്ന ഭാഗ്യശാലികൾക്കായി ഈ 11 ദിവസങ്ങളിലും നടത്തുന്ന നറുക്കെടുപ്പിലൂടെ ഓരോ ഏതർ 450 ബൈക്ക് സൗജന്യമായി ഈ 11 ദിവസങ്ങളിലും നൽകുന്നു.

82 ഏക്കറില്‍ പരന്നു കിടക്കുന്ന വണ്ടര്‍ലാ ബെംഗളൂരു  പാര്‍ക്കില്‍ ആകെ 61 റൈഡുകളാണുള്ളത്. ഇതില്‍ 28 എണ്ണം ലാൻഡ് റൈഡുകളും 21 എണ്ണം വാട്ടർ റൈഡുകളുമാണ്. 12 റൈഡുകളാവട്ടെ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കും പുതു അനുഭവം നല്‍കാന്‍ ഈ അമ്യൂസ്‌മെന്റ് പാര്‍ക്കിനാവും. 

'ഇതുവരെയുള്ള ഞങ്ങളുടെ യാത്രയില്‍ ഏറെ അഭിമാനവും ആവേശവുമുണ്ട്. സന്ദര്‍ശകര്‍ക്ക് സുന്ദരമായ അനുഭവങ്ങള്‍ നല്‍കുക ഞങ്ങളുടെ ചുമതലയാണ്. ഇതുവരെ വണ്ടര്‍ലായിലേക്കെത്തി സ്‌നേഹം പ്രകടിപ്പിച്ച സന്ദര്‍ശകരോടും വണ്ടര്‍ലായിലെ ടീമിനോടും ഈ അവസരത്തില്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു' എന്നായിരുന്നു വണ്ടര്‍ലാ ഹോളിഡേസ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളിയുടെ പ്രതികരണം. 

കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങള്‍ക്കിടെ പല പുരസ്‌ക്കാരങ്ങളും ബെംഗളൂരു  വണ്ടര്‍ലാ നേടിയിട്ടുണ്ട്. TRRAIN റീട്ടെയില്‍ അവാര്‍ഡ് 2022-23 സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, IAAPI നാഷണല്‍ അവാര്‍ഡ്‌സ് ഫോര്‍ എക്‌സലന്‍സിന്റെ(2022-23) രണ്ട് പുരസ്‌കാരങ്ങള്‍ എന്നിവ ബെംഗളൂരു  വണ്ടര്‍ലാക്കായിരുന്നു. മാധ്യമങ്ങള്‍ വഴിയുള്ള മികച്ച പ്രചാരണത്തിനും മോസ്റ്റ് ഇന്നോവേറ്റീവ് റൈഡിനുമുള്ള പുരസ്‌കാരങ്ങളായിരുന്നു IAAPI  നാഷണല്‍ അവാര്‍ഡ്‌സില്‍ ഇവര്‍ നേടിയത്. 2023-26 വര്‍ഷങ്ങളില്‍ 13 ശതമാനം വളര്‍ച്ചയാണ് ബെംഗളൂരു  വണ്ടര്‍ലാ ലക്ഷ്യമിടുന്നത്. 

Wonderla Bangalore 18 Announcemetnt post 27 9 23

ബെംഗളൂരുവിനു പുറമേ കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കുകളുണ്ട്. ബെംഗളൂരുവിലെ വണ്ടര്‍ലാ റിസോര്‍ട്ടും വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ചെന്നൈയിലും ബുവനേശ്വറിലും വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കുകൾ ഉടൻ ആരംഭിക്കും.  2000 മുതല്‍ ഇന്നു വരെ 3.9 കോടി പേരാണ് വണ്ടര്‍ലായുടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചിട്ടുള്ളത്. 

English Summary:

Get ready for an unforgettable adventure at Wonderla Kochi with incredible discounts and exclusive offers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com