ADVERTISEMENT

കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 

ഒറ്റയ്ക്കും കൂട്ടായും കുടുംബത്തോടെയും കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരദിനങ്ങള്‍ ആഘോഷിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്കായി പ്രത്യേകം മത്സരങ്ങളും മറ്റു വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസംബര്‍ 24, 31 ദിവസങ്ങളില്‍ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കു പ്രത്യേക ഏകദിന പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകള്‍ നോക്കാം. 

  • ഗവി, പരുന്തുംപാറ ഏകദിന യാത്ര
    ഡിസംബര്‍ 24, 31. ബുക്കിങിന് 9539801011. 
  • വാഗമണ്‍ ദ്വി ദിന യാത്ര
    ഡിസംബര്‍ 27, 28. ബുക്കിങിന് 9946263153.
  • വയനാട് പുതുവത്സര യാത്ര
    ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.
  • ക്രിസ്മസ് പ്രത്യേക സമ്പൂര്‍ണ മൂന്നാര്‍ യാത്ര
    ഡിസംബര്‍ 23, 24, 25. ബുക്കിങിന് 9539801011.
  • കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
    ഡിസംബര്‍ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.
  • തിരുവൈരാണിക്കുളം തീര്‍ഥാടനം
    ഡിസംബര്‍ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282.
  • വണ്ടര്‍ലാ സ്‌പെഷല്‍
    ഡിസംബര്‍ 28. ബുക്കിങിന് 9539801011.
  • അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ
    ഡിസംബര്‍ 30, 31. ബുക്കിങിന് 9539801011.
പരുന്തുംപാറ. Image Credit : Alphonsa Jimmy
പരുന്തുംപാറ. Image Credit : Alphonsa Jimmy

ഇതിനു പുറമേ അറബിക്കടലിലെ നെഫര്‍റ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിന്‍കര യൂണിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് 9846067232 എന്ന നമ്പറില്‍ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് യാത്രയില്‍ മാറ്റമുണ്ടാവാം. 

English Summary:

Special Christmas-New Year tour packages launched by KSRTC in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com