ADVERTISEMENT

ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ്.  പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളാണ് വണ്ടർലാ ഒരുക്കുന്നത്. ഡിസംബ‍ർ 23ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2024 ജനുവരി ഒന്ന് വരെ നീണ്ടു നിൽക്കും. അവിസ്മരണീയമായ ഒരു അനുഭവം ആയിരിക്കും ഈ അവധിക്കാലത്ത് വണ്ടർലാ സമ്മാനിക്കുകയെന്ന് അധികൃതർ അറിയിച്ചു. നിരവധി ലൈവ് ഷോകൾ, രസകരമായ ഗെയിമുകൾ, ഫുഡ് ഫെസ്റ്റ് എന്നിവയ്ക്കൊപ്പം അമ്പത്തഞ്ചോളം റൈഡുകളും സഞ്ചാരികളെ കാത്തിരിക്കുന്നു. ക്രിസ്മസ് ബാൻഡും സാന്റാ സ്ട്രീറ്റും ചേർന്നു ക്രിസ്മസിന്റെ ഒരു മാസ്മരികതയും ഒരുക്കുന്നു. സാന്റാക്ലോസിനെ കാണാനും ക്രിസ്മസ് ആശംസകൾ പങ്കുവയ്ക്കാനും അവസരമുണ്ട്.

wonderla-4

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വൈകുന്നേരങ്ങളിൽ പ്രത്യേക പ്രവേശനവും അനുവദിക്കും. വൈകുന്നേരം നാലു മണിമുതൽ എട്ടര വരെ പാർക്കിലേക്കു പ്രവേശനം അനുവദിക്കും. വൈകുന്നേരം ഏഴുമണി വരെ റൈഡുകൾ ഉണ്ടായിരിക്കും. കൂടാതെ കലാസന്ധ്യകളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. കീർത്തന ശബരീഷ്, ജോബി ജോൺ, സുധീഷ് ചാലക്കുടി എന്നീ പിന്നണിഗായകരുടെ പ്രകടനങ്ങൾ, സോൾ ഓഫ് ഫോക്കിന്റെയും രജിഷ എൻ രമേശിന്റെയും  ലൈവ് ബാൻഡ് പെർഫോമൻസും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെ വൈകുന്നേരം ആറു മണി മുതൽ എട്ടര വരെ ഡിജെ ഷോകളും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപാരിപാടികളും സന്ദർശകരെ ആവേശത്തിലാക്കും.

wonderla-5

കൂടാതെ ഡിസംബർ 29 വെള്ളിയാഴ്ച വണ്ടർലാ കൊച്ചി പാർക്കിൽ ‘സൺബേൺ റീലോഡ്’ ബാനറിൽ പ്രശസ്ത ഇറ്റാലിയൻ ഡിജെ ജിയാൻ നോബ്‌ളീയുടെ മെഗാ ഇവൻറ്റും ഉണ്ടായിരിക്കുന്നതാണ്.

നിരവധി ഇളവുകളും ഈ അവധിക്കാലത്ത് വണ്ടർലായിൽ സന്ദർശകരെ കാത്തിരിപ്പുണ്ട്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയാണെങ്കിൽ പാർക്കിലെ പ്രവേശന ടിക്കറ്റിൽ 20 ശതമാനം ഇളവ് ലഭിക്കും. 16-24 വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആയിരിക്കും ഈ ഇളവ് ബാധകമായിരിക്കുക. ജന്മദിനം ആഘോഷിക്കുന്നവർക്കും പ്രത്യേക ഇളവുണ്ട്. ജന്മദിനം ആഘോഷിക്കുന്നവർ അവരുടെ ജന്മദിനത്തിന് അഞ്ച് ദിവസത്തിന് മുമ്പോ ശേഷമോ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലയിലേക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റ് സ്വന്തമാക്കാൻ കഴിയും. ടിക്കറ്റുകൾ https://bookings.wonderla.com/ എന്ന വെബ്സൈറ്റ് വഴി എടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 0484-3514001, 7593853107 

English Summary:

Wonderla Kochi gears up for a merry and bright Christmas extravaganza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com