ADVERTISEMENT

വേഗത്തിൽ യാത്ര ഒരുക്കാൻ മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കടൽപാലം ട്രാൻസ്ഹാർബർ ലിങ്ക് . 22 കിലോമീറ്റർ നീളമുള്ള പാലത്തിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയുടെ സ്മരണാർഥം അടൽ സേതു എന്നാണ് അറിയപ്പെടുന്നത്. താനെ കടലിടുക്കിനു കുറുകെ, മുംബൈയെയും നവിമുംബൈയെയും ബന്ധിപ്പിക്കുന്നു. എൻജിനീയറിങ് മികവ് എന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനപാതയായി മാറുകയാണ് ഈ കടൽപാലം..  

മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കടൽപാലത്തിന്റെ ആകാശദൃശ്യം.
മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കടൽപാലത്തിന്റെ ആകാശദൃശ്യം.

നവിമുംബൈയിലേക്ക് വെറും 20 മിനിറ്റ് 21.8 കിലോമീറ്റർ നീളമുള്ള ട്രാൻസ്ഹാർബർ ലിങ്ക് സഞ്ചാരികൾക്കു ഒരുക്കുക വിസ്മയയാത്ര.യാത്രക്കാർക്കായി പാത തുറക്കുന്നതോടെ മുംബൈ നഗരത്തിൽ നിന്നു നവിമുംബൈയിലേക്കുള്ള യാത്രാസമയം ഇപ്പോഴത്തെ ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും. കടൽപാലത്തിലെ ആറുവരി പാതയിലൂടെ പ്രതിദിനം 70,000 വാഹനങ്ങൾ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖങ്ങളിൽ ഒന്നായ ജെഎൻപിടി (ജവാഹർ ലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്) നാവസേവയിലായതിനാൽ ചരക്കുനീക്കവും സുഗമമാകും.

trans-harbour-route-map

ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽ നിന്നു നവിമുംൈബയ്ക്കടുത്ത് നാവസേവയിലേക്കുളളതാണ് ട്രാൻസ്ഹാർബർ ലിങ്ക് (അടൽ സേതു) എന്നറിയപ്പെടുന്ന പാലം. ആകെ 21.8 കിലോമീറ്റർ വരുന്ന പാലത്തിൽ 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്.ശിവ്‌രിയിൽ നിന്നു നവിമുംബൈയിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താൻ സഹായിക്കുന്നതാണ് പാത. യാത്രക്കാർക്ക് വലിയ തോതിൽ സമയവും ഇന്ധനവും ലാഭിക്കൻ ഈ പാത സഹായിക്കും.സിംഗപുരിലും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ ടോൾ സംവിധാനമായിരിക്കും പാതയിൽ ഉപയോഗിക്കുക. വേഗം കുറയ്ക്കാതെ പാതയിലൂടെ കടന്നുപോകുമ്പോൾ തന്നെ ടോൾ കട്ട് ആകുന്ന സംവിധാനമാണിത്. 

ജപ്പാൻ ഇന്റർനാഷനൽ കോ–ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. 17,843 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആറുവരിപ്പാതഇരുവശത്തേക്കും മൂന്നു വരി വീതം ആറുവരിപ്പാതയാണ് കടൽപാലത്തിലുള്ളത്. 2018 ലാണ് നിർമാണം ആരംഭിച്ചത്. പ്രതിദിനം ശരാശരി 70,000 വാഹനങ്ങൾ ഒരു ദിവസം ഇൗ പാത ഉപയോഗിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ മെട്രോ റെയിൽ പാത കൂടി ട്രാൻസ് ഹാർബർ ലിങ്കിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ ദിശയിൽ കാര്യങ്ങൾ നീങ്ങിയില്ല. ദക്ഷിണ മുംബൈയിൽ നിർമാണം പുരോഗമിക്കുന്ന തീരദേശ റോഡിനെ കടൽപാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. മറുവശത്ത് മുംബൈ–പുണെ എക്സ്പ്രസ് വേയ്ക്ക് ഏതാണ്ട് അടുത്താണ് കടൽപ്പാലം അവസാനിക്കുന്നത് എന്നതിനാൽ മുംബൈ–പുണെ നഗരങ്ങളെ കൂടുതൽ അടുപ്പിക്കാനും ഉപകരിക്കും. കാറുകൾക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിലേക്ക് ദക്ഷിണ മുംബൈയിൽ നിന്ന് കടൽപ്പാലത്തിലൂടെ എളുപ്പം എത്തിച്ചേരാനാകും.

ശിവ്‌രി - നാവസേവ ട്രാൻസ്ഹാർബർ ലിങ്കിന്റെ നിർമാണം പുരോഗമിക്കുന്നു. (ഫയൽ ചിത്രം)
ശിവ്‌രി - നാവസേവ ട്രാൻസ്ഹാർബർ ലിങ്കിന്റെ നിർമാണം പുരോഗമിക്കുന്നു. (ഫയൽ ചിത്രം)

30 വർഷത്തേക്ക് ടോൾപിരിവുണ്ടാകും

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ (അടൽ സേതു) യാത്ര ചെയ്യാൻ കാറുകൾക്ക് 250 രൂപ ടോൾ നിശ്ചയിച്ചു. ഏറ്റവും ഉയർന്ന ടോൾ നിരക്കുകളിലൊന്നാണിത്. 500 രൂപ ഈടാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഷയത്തിൽ ഇടപെടുകയായിരുന്നു. എല്ലാ വർഷവും 6% വീതം ടോൾനിരക്ക് ഉയർത്തും. 30 വർഷത്തേക്ക് ടോൾപിരിവുണ്ടാകും.ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 250 രൂപ ഈടാക്കുന്നതോടെ ഇരുവശത്തേക്കും യാത്ര ചെയ്യേണ്ടവർ 500 രൂപ ടോളായി നൽകേണ്ടി വരും. ആഴ്ചയിൽ 5 ദിവസം യാത്ര ചെയ്യുന്നവർ 2500 രൂപനൽകണം. അതായത് സ്ഥിരം യാത്രികർ മാസം 10,000 രൂപ ടോളായി മാത്രം നൽകണം. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. പദ്ധതി കൊണ്ട് സമ്പന്നർക്കാണ് നേട്ടമെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. പുണെ, ഗോവ അടക്കമുള്ള ദീർഘദൂര യാത്രക്കാർക്ക് 250 രൂപ ടോൾ നൽകിയാലും സമയലാഭത്തിലൂടെ നേട്ടമുണ്ടാക്കാം. എന്നാൽ, പ്രതിദിനം ഓഫിസ് ജോലിക്കായി നഗരത്തിലെത്തുന്നവർക്ക് പ്രയോജനം ഉണ്ടാകില്ലെന്ന അവസ്ഥയാണുള്ളത്. 

നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ട്രാൻസ് ഹാർബർ ലിങ്ക് റോഡ്
നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ട്രാൻസ് ഹാർബർ ലിങ്ക് റോഡ്

നീളം കൂടിയ കടൽപാലംരാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമെന്നതിനൊപ്പം ലോകത്തെ നീളം കൂടിയ 15 പാലങ്ങളുടെ പട്ടികയിലും ട്രാൻസ്ഹാർബർ ലിങ്ക് ഇടംപിടിക്കും. നീളത്തിൽ ലോകത്ത് പന്ത്രണ്ടാം സ്ഥാനമാണ് ട്രാൻസ്ഹാർബർ ലിങ്കിനുള്ളത്. 1962ൽ ഉദിച്ച ആശയം പലകാരണങ്ങളാൽ ചുവപ്പ് നാടയിൽ കുരുങ്ങിയെങ്കിലും 2017ൽ പദ്ധതി പൊടി തട്ടിയെടുക്കുകയും 2018ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. 17,843 കോടിയാണ് മുടക്കുമുതൽ. പദ്ധതിത്തുകയുടെ 85 ശതമാനവും ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയാണ് നൽകിയത്. 

പ്രതിദിനം 70,000 വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. കൂടിയ വേഗം 100 കിലോമീറ്ററും കുറഞ്ഞത് 40 കിലോമീറ്ററുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ മുംബൈയെ നവിമുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവയുമായി കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്നതാണ് ട്രാൻസ്ഹാർബർ ലിങ്ക്‌. ഗോവയിലേക്കും പുണെയിലേക്കുമുള്ള യാത്രാസമയവും കുറയ്ക്കും. 22 കിലോമീറ്റർ ആറുവരിപ്പാതഇരുവശത്തേക്കും 3 വരികൾ വീതമുള്ള പാതയിൽ 2 എമർജൻസി എക്സിറ്റുകളുമുണ്ട്. 22 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റർ കടലിനു കുറുകെയാണ്. വാഹനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ ബ്രേക്ക് ഡൗൺ ആയാലോ അതിവേഗം രക്ഷാപ്രവർത്തനത്തിനായി എമർജൻസി റെസ്പോൺസ് ടീമിനെയും ഒരുക്കിയിട്ടുണ്ട്. 

English Summary:

PM Modi to inaugurate Mumbai Trans Harbour Link on January 12.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com