ADVERTISEMENT

യാത്ര എന്നത് സ്ഥലങ്ങളെ കീഴടക്കാനുള്ള ഒന്നല്ലെന്നും അത് നമ്മുടെ അഹംബോധങ്ങളെ കീഴടക്കാനുള്ള ഒന്നാണെന്നും തിരിച്ചറിയാനാവുന്നവർക്കേ ഒരു നല്ല യാത്രികനാകാൻ കഴിയൂ. 2009 ലെ ആദ്യ ലഡാക്ക് യാത്രയ്ക്കു ശേഷം ഷിബു ഇങ്ങനെയാണ് കുറിച്ചത്– We have not conquered anything. We all just became a part of nature for some days. 

ഷിബു വർഗീസ് ഹിമാലയൻ യാത്രയിൽ
ഷിബു വർഗീസ് ഹിമാലയൻ യാത്രയിൽ

ഹിമാലയൻ യാത്രകൾ ഷിബുവിനെ സംബന്ധിച്ചിടത്തോളം വർഷാവർഷമുള്ള ഒരു 'ശബരിമല' കയറ്റം പോലെയാണ്. നാൽപത്തിയെട്ട് വയസ്സിനുള്ളിൽ മുപ്പത്തിയൊൻപതു യാത്ര. പല സഞ്ചാര പ്രേമികളേയും ഹിമവാന്റെ മുകൾത്തട്ടിലെത്തിക്കുന്ന ഒരു ‘ഗുരുസ്വാമി’യെന്ന് വേണമെങ്കിൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഏറ്റവുമൊടുവിൽ മോട്ടർസ്ക്രൈബ്സ് ഓട്ടോ അവാർഡ്സ് 2023 ലെ ഓട്ടോ ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ എന്ന ബഹുമതിയാണ് ഷിബുവിനൊപ്പം റൈഡ് ചെയ്തെത്തിയത്.

shibhu-jeep-travel
ഷിബു വർഗീസ്

വേൾഡ് ബാങ്കിലെ ഐടി മനേജരായി ദുബായിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഷിബു വർഗീസ്, ഒരു നിതാന്തസഞ്ചാരിയായി മാറിയത് ആകസ്മികമായിട്ടല്ല. അച്ഛന്റെ വീട് അടൂരും അമ്മയുടെ വീട് വയനാട്ടിലുമായിരുന്നു. ബാല്യം മുതൽ  കൗമാരം വരെ നിരന്തരം നടത്തിക്കൊണ്ടിരുന്ന ഈ തെക്ക് - വടക്ക് യാത്രയുടെ ഊഞ്ഞാൽത്താളം തന്റെ ഉപബോധത്തിലെവിടെയോ പറ്റിപ്പിടിച്ചു കിടന്നിരിക്കണം എന്നാണ് ഷിബു പറയുന്നത്. മഹീന്ദ്രയുടെ ഒരു 4×4 കൗമാരത്തിലേ സ്വന്തമാക്കിയ ഇദ്ദേഹം പിന്നീട് ജീവിതത്തെ ഒരിക്കലും റിവേഴ്സ് ഗിയറിലിട്ടില്ല, വിധിയുടെ മഹാമേരുക്കൾ യാത്രയെ തടസ്സപ്പെടുത്തി മുന്നിൽ നിന്നപ്പോഴും !

on-the-way-to-chanshal-pass-jeep-captain
ഷിബു വർഗീസ്

ഇരുപതാമത്തെ വയസ്സിലാണ് ഷിബു വർഗീസ് 4 WD വിഭാഗത്തിൽ എഫ്എംഎസ്‌സിഐ (Federation of Motor Sport Clubs of India) റാലി ലൈസൻസ് നേടിയത്. പത്തൊൻപതാം വയസ്സു മുതൽ സാഹസിക സഞ്ചാരികൾക്ക് ഫോർ വീൽ ഡ്രൈവിൽ പരിശീലനം കൊടുത്തു വരുന്നു. 2010 ൽ ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് കോംപറ്റീഷൻ നടത്തിയതും ഷിബു വർഗീസിന്റെ നേതൃത്വത്തിലാണ്.

travel-time-jeep
ഷിബു വർഗീസ്

ലോകത്തിലെ എല്ലാ  ഫോർ ബൈ ഫോർ ഭ്രാന്തന്മാർക്കും ഇഷ്ടപ്പെട്ട ഒരു ബ്രാൻഡ് ഉണ്ടാവും. ഇവർക്കൊക്കെ വേണ്ടി അമ്പതോളം എഫ്ബി ഗ്രൂപ്പുകൾക്കാണ് ഷിബു നേതൃത്വം നൽകുന്നത്. ആകെ അംഗങ്ങൾ ഒരു ദശലക്ഷത്തിലധികം! ഇതിൽ ഏറ്റവും സജീവമായ ഗ്രൂപ്പ്, 4 x 4 India, 1,76,000 അംഗങ്ങളുമായി ഓഫ് റോഡിലൂടെയാണെങ്കിലും ഒരു കാതം മുന്നേ സഞ്ചരിക്കുന്നു.

shibhu-travel-image
ഷിബു വർഗീസ്

ആർഎഫ്സി ഇന്ത്യ (Rain Forest Challenge - India) 2017, 2018 എഡിഷനുകളിൽ പങ്കെടുത്തിട്ടുള്ള ഷിബു, മലേഷ്യയിലെ വിഖ്യാതമായ റെയിൻ ഫോറസ്റ്റ് ചാലഞ്ചിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്.

ലോകമെങ്ങുമുള്ള സാഹസിക സഞ്ചാരികളുടെ സ്വപ്നമാണ് Baja- 1000. എല്ലാ വർഷവും നടക്കുന്ന ഈ മെക്സിക്കൻ മോട്ടർ സ്പോർട്ട് ഇവന്റിലേക്ക് ആറ് വൻകരകളിൽനിന്നു മത്സരാർഥികൾ എത്തുന്നു. 2019 ൽ ഈ മത്സരം നിയന്ത്രിച്ച ഒഫിഷ്യലുകളിലൊരാൾ ഷിബു വർഗീസ് എന്ന മലയാളിയാണെന്നത് അഭിമാനകരമല്ലേ?

showelling-the-snow-jeep-captain
ഷിബു വർഗീസ്
jeep-ride
ഷിബു വർഗീസ്
travel-time-shibhu
ഷിബു വർഗീസ്
shibu
ഷിബു വർഗീസ്
shibu-jeeper-02
ഷിബു വർഗീസ്
showelling-the-snow-jeep-captain
jeep-ride
travel-time-shibhu
shibu
shibu-jeeper-02

ഈ തിരക്കുകൾക്കിടയിലും കേരളത്തിലെ സാഹസിക യാത്രികർക്കു വേണ്ടി രണ്ട് ഇവന്റുകൾക്ക് തുടക്കമിടാനും ഇദ്ദേഹത്തിനു കഴിഞ്ഞു - ഗ്രേറ്റ് മൗണ്ടൻ ചാലഞ്ച്(ജിഎംസി), സഹ്യാദ്രി ഓഫ്‌റോഡ് ചാലഞ്ച് (എസ്ഒസി).

സഞ്ചാരികൾക്ക് ഏത് ഊടുവഴിയും ദേശീയപാതയാണ്; ഏത് പോയിന്റും ഡെസ്റ്റിനേഷനും. നെടുകെയും കുറുകയുമുള്ള പാതകളെ കൈരേഖ പോലെയറിഞ്ഞാലേ യാത്രികനാവാൻ കഴിയൂ; യാത്രകളെ നയിക്കാനും !

സിരാപടലം പോലെ, കൂടിമറിഞ്ഞു കിടക്കുന്ന ഇന്ത്യൻപാതകളെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനെ കണ്ടുമുട്ടിയതാണ് ഷിബുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് - എച്ച്.വി.കുമാർ എന്ന മലയാളി. ‘ഹ്യൂമൻ ജിപിഎസ്’ എന്ന് അദ്ദേഹത്തെ മെന്ററായി സ്വീകരിച്ച സഞ്ചാരപ്രിയർ സാക്ഷ്യപ്പെടുത്തും. അറിയാത്ത വഴികളില്ല, പോകാത്ത സ്ഥലങ്ങളും. HV Kumar Fan, Forum and Message Board എന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇപ്പോൾ ട്രാവൽ എന്തൂസിയാസിസ്റ്റുകളിലേറെയും ആശ്രയിക്കുന്ന ഒരിടം.

എച്ച്.വി. കുമാറിന്റെ പ്രഫഷനൽ സമീപനങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടു കൊണ്ടാണ് 2011 മുതൽ ഷിബു യാത്രകളെ 'റീസ്ട്രക്ചർ' ചെയ്യുന്നത്. ഇന്ന് നിരവധി  സാഹസ സഞ്ചാരികളുടെ മെന്ററും വാഹനപ്രിയർക്ക് ധൈര്യത്തോടെ ആശ്രയിക്കാവുന്ന 'ഗോഡ് ഫാദറു' മാണ് 'ജീപ്പ് ക്യാപ്റ്റൻ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഷിബു വർഗീസ്.

English Summary:

Shibu Varghese, Auto influencer of the year award winner.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com