മൂന്നാറിലെ ഈ ആഡംബര റിസോർട്ട് ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയില്‍

Mail This Article
കോടമഞ്ഞിൽ പൊതിഞ്ഞ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമൊക്കെ ആസ്വദിക്കാൻ സഞ്ചാരികള്‍ എത്തുന്ന സ്വർഗഭൂമിയാണ് മൂന്നാർ. കാഴ്ചകളൊക്കെയും മനം നിറച്ച് കണ്ട് താമസിക്കുവാനായി നിരവധി താമസയിടങ്ങളും ഇവിടെയുണ്ട്. ഇപ്പാഴിതാ മൂന്നാറിന് മുഖച്ചാർത്തേകിയ വാര്‍ത്തയാണ് സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡ്വൈസറിന്റെ ഇൗ വർഷത്തെ ട്രാവലർ ചോയിസ് അവാർഡ് നേടിയത് മൂന്നാറിലെ റിസോർട്ടായ ചാണ്ടീസ് വിൻഡി വുഡ്സിനാണ്. ലോകത്തിലെ മികച്ച നിലവാരം പുലര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനവും, ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിലും, ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിലും ഒന്നാം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്‌സിനു സ്വന്തമാക്കി. ലോകമെമ്പാടുമുള്ള മറ്റു ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങിയ ഹോട്ടല്‍, സഞ്ചാരികളെ ആകർഷിക്കുന്ന ലൊക്കേഷൻ, വൃത്തി, ട്രാവല്‍ റിവ്യു, സര്‍വീസ് മികവ് തുടങ്ങിയവ പരിഗണിച്ചാണ് മൂന്നാറിലെ ഈ ഹോട്ടല്‍ അവാർഡ് സ്വന്തമാക്കിയത്.

മാത്രമല്ല, ഏഷ്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ 7-ാം സ്ഥാനത്തും ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിൽ 4-ാം സ്ഥാനത്തും ചാണ്ടീസ് വിൻഡി വുഡ്‌സ് ആണ്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 25 ആഡംബര ഹോട്ടലുകളിൽ 6-ാം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്സ് കരസ്ഥമാക്കി. ഇത്രയേറെ അവാർഡുകൾ സ്വന്തമാക്കിയ ഇന്ത്യയിലെ ആഡംബര ഹോട്ടൽ ചാണ്ടീസ് വിൻഡ് വുഡ്സ് തന്നെ. ചുരുങ്ങിയ നാളുകൾക്കുള്ളില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഇൗ റിസോർട്ട്, വിദേശസഞ്ചാരികൾ ഉൾപ്പെടയുള്ള സഞ്ചാരികളുടെ അനുഭവങ്ങളും അവർ നൽകിയ ഉയർന്ന മാർക്കുമാണ് നേട്ടത്തിലേയ്ക്കെത്തിച്ചത്.

മൂന്നാറിലെ പ്രകൃതിയുടെ വശ്യത ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ഇവിടെ വരണം. റിസോർട്ടിലേക്കുള്ള പ്രവേശന കവാടവും മനസ്സ് കീഴടക്കുന്നതാണ്. മലമടക്കുകളുടെ വിദൂര കാഴ്ചയും പച്ചപ്പിന്റെ നിറസാന്നിദ്യം അറിയിക്കുന്ന റിസേർട്ട് ശരിക്കും സ്വർഗം തന്നെയാണ്. യാത്രികർക്ക് മറക്കാനാകാത്ത അനുഭവമാണ് ചാണ്ടീസ് വിൻഡി വുഡ്‌സ് സമ്മാനിക്കുന്നത്.