ശ്രീലങ്കൻ എയർലൈൻസ് തിരുവനന്തപുരത്തും
Mail This Article
×
ശ്രീലങ്കൻ എയർലൈൻസ്, ട്രാൻസ്‌ലങ്ക എയർ ട്രാവൽസുമായി ചേർന്ന് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. പുളിമൂട് അംബുജവിലാസം റോഡിലാണ് ഓഫിസ്. ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവർക്ക് കൂടുതൽ സേവനം ഇതോടെ ഉറപ്പാകുമെന്നു ശ്രീലങ്കൻ എയർലൈൻസ് വേൾഡ് വൈഡ് സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ദിമിത്തു തെന്നകൻ അറിയിച്ചു.
കൊച്ചിയിൽ നേരത്തെ തന്നെ പ്രവർത്തനമുണ്ട്. 1980 മുതൽ തിരുവനന്തപുരത്ത് നിന്ന് ശ്രീലങ്കൻ എയർലൈൻസ് സർവീസുണ്ട്. സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും റീജനൽ മാനേജർ ഫസ്‌വാൻ ഫരീദ്, ഏരിയ മാനേജർ സൻദുൻ ജയസിംഹെ, ട്രാൻസ്‌ലങ്ക എയർട്രാവൽസ് എംഡി. ബി. രമേഷ് കുമാർ എന്നിവർ അറിയിച്ചു.
English Summary:
SriLankan Airlines Expands Reach in Southern India with New Thiruvananthapuram Office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.