സഞ്ചാരികളെ അമേരിക്കയിലേക്ക് ആകർഷിക്കുന്ന 5 ഫെസ്റ്റിവൽ

Mail This Article
അമേരിക്കയിലെ ഫെസ്റ്റിവല്‍ സീസണ്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് കോചെല്ലയിലൂടെയാണ്. 25 വര്‍ഷം പൂര്‍ത്തിയാവുന്ന കോചെല്ല വാലി മ്യൂസിക് ആൻഡ് ആര്‍ട്‌സ് ഫെസ്റ്റിവലിനു പുറമേ വേറെയും ഫെസ്റ്റിവലുകള്‍ പലതുണ്ട്. നാടകം, സംഗീതം, കല-സാഹിത്യം, ഭക്ഷണം എന്നിങ്ങനെ പല വിഷയങ്ങളില്‍ സഞ്ചാരികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്നവയാണ് ഇവയില്‍ പലതും. ശ്രദ്ധേയമായ അമേരിക്കയിലെ അഞ്ച് ഫെസ്റ്റിവലുകളെയും അവ നടക്കുന്ന നാടുകളും പരിചയപ്പെടാം.

സിയാറ്റില്‍, വാഷിങ്ടണ്‍
സിനിമയിലേതു പോലുള്ള പ്രകൃതി ഭംഗിയാല്‍ സുന്ദരമായ നാടായ സിയാറ്റിലിന് എമറാള്‍ഡ് സിറ്റി എന്നും പേരുണ്ട്. സിയാറ്റില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതും ഇവിടെ തന്നെ. ഈ വര്‍ഷം അമ്പതാമത്തെ ഫിലിം ഫെസ്റ്റിവലാണ് സിയാറ്റിലില്‍ നടക്കുക. മേയ് ഒമ്പതു മുതല്‍ 19 വരെയാണ് സിയാറ്റില്‍ ഫിലിം ഫെസ്റ്റിവല്‍. പ്രസിദ്ധമായ പോപ് കള്‍ചർ മ്യൂസിയത്തിലും സന്ദര്‍ശകര്‍ക്കു ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് സിനിമകള്‍ ആസ്വദിക്കാനാവും.
ചാലോട്ട്, നോര്‍ത്ത് കരോലിന
അമേരിക്കയുടെ തെക്കന്‍ നാടുകളില്‍ ഭക്ഷണവും വ്യത്യസ്ത സംസ്‌ക്കാരവും കൊണ്ട് പ്രസിദ്ധമായ നാടാണ് ചാലോട്ട്. ബേഹെവന്‍ ഫുഡ് ആൻഡ് വൈന്‍ ഫെസ്റ്റിവലാണ് ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഫെസ്റ്റിവല്‍. നാലു ദിവസം നീളുന്ന ഈ ഫുഡ് ഫെസ്റ്റിവലിനായി പല ഭാഗങ്ങളില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരായ പാചകവിദഗ്ധരും വൈന്‍ നിര്‍മാണ വിദഗ്ധരും എത്താറുണ്ട്. എല്ലാ ഒക്ടോബര്‍ മാസത്തിലുമാണ് ബേഹെവന്‍ ഫുഡ് ആൻഡ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുക.

മില്‍വോകി, വിസ്‌കോസിന്‍
ലോകത്തിലെ ഏറ്റവും വലിയ സംഗീത ഉത്സവമെന്ന വിശേഷണം വില്‍വോക്കിയിലെ വാര്‍ഷിക സമ്മര്‍ഫെസ്റ്റിനുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിട്ടുള്ള സംഗീത ഉത്സവമാണിത്. ജൂണ്‍ 20 മുതല്‍ ജൂലൈ ആറു വരെ മൂന്നു വാരാന്ത്യങ്ങളില്‍ നടക്കുന്ന ഈ സംഗീത ആഘോഷത്തില്‍ 600ലധികം സംഗീതജ്ഞര്‍ പങ്കെടുക്കും.

മിനിയപോളിസ്, മിനെസോട്ട
മിസിസിപ്പി നദി ഒഴുകുന്ന മിനിയപോളിസ് സവിശേഷ സംസ്‌ക്കാരം കൂടി ഉള്‍ക്കൊള്ളുന്ന നാടാണ്. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ നടക്കുന്ന ഡൗണ്‍ടൗണ്‍ മിനിയപോളിസ് സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ കാലത്ത് ആ നാടു തന്നെ മനോഹര നിറങ്ങളില്‍ അണിഞ്ഞൊരുങ്ങും. നാടകം പോലുള്ള പ്രകടനപരമായ കലകളുടെ അവതരണവും കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും തനതു ഭക്ഷണങ്ങളും 3ഡി ആര്‍ട്ട് ഇന്‍സ്റ്റലേഷനുമെല്ലാം ഡൗണ്‍ടൗണ്‍ മിനിയപോളിസ് സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ കാലത്ത് നടക്കും.

ചാള്‍സ്റ്റണ്‍, സൗത്ത് കരോലിന
സൗത്ത് കരോലിനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ചാള്‍സ്റ്റണ്‍ ചരിത്രപ്രസിദ്ധമായ ഉരുളന്‍ കല്ലുകള്‍ പാകിയ നിരത്തുകള്‍ക്കും മനോഹര നിര്‍മിതികളാലും തീരങ്ങളാലും സമ്പന്നമാണ്. ഈ ചരിത്രപാരമ്പര്യം ചാള്‍സ്റ്റണ്‍ സാഹിത്യ ഫെസ്റ്റിവലിന്റെ അനുയോജ്യമായ വേദിയാക്കി ഈ നാടിനെ മാറ്റുന്നു. നവംബര്‍ ഒന്നു മുതല്‍ 10 വരെയാണ് ഈ വര്‍ഷത്തെ ചാള്‍സ്റ്റണ്‍ സാഹിത്യ ഫെസ്റ്റിവല്‍ നടക്കുക. സാഹിത്യരംഗത്തെ പ്രമുഖരെ ഈ വര്‍ഷത്തെ ഫെസ്റ്റിവലിലും പ്രതീക്ഷിക്കാം.
