ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം; ഇന്ത്യന്‍ യാത്രികര്‍ക്ക് വന്‍ ഇളവുമായി വിയറ്റ്ജെറ്റ്
Mail This Article
ഇന്ത്യന്‍ യാത്രികര്‍ക്ക് വൻ ഇളവുമായി വിയറ്റ്നാമില്‍ നിന്നുള്ള എയര്‍ലൈനായ വിയറ്റ്ജെറ്റ്. ഒരാഴ്ചത്തേക്ക് ബിസിനസ്, സ്കൈബോസ്, ഡീലക്സ്, ഇക്കോണമി എന്നിങ്ങനെ എല്ലാ ക്ലാസുകളിലും ടിക്കറ്റുകള്‍ പകുതി വിലക്ക് നല്‍കുമെന്നാണ് വാഗ്ദാനം.
ഇന്ത്യക്കും വിയറ്റ്നാമിനുമിടയിലെ വിമാനയാത്രകള്ക്കായിരിക്കും ഇളവ് ലഭ്യമാവുക. മേയ് 20 മുതല്‍ 27 വരെയുള്ള കാലയളവില്‍ മേയ് 20 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളിലേക്കു ബുക്കു ചെയ്യുന്ന യാത്രകള്‍ക്കാണ് ഇളവു ലഭിക്കുക.
ഇതൊടൊപ്പം രാജ്യാന്തര ആഡംബര ബ്രാന്‍ഡുകളില്‍ നിന്നും പകുതി വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവും വിയറ്റ്ജെറ്റ് നല്കുന്നു. മേയ് 25 വരെയാണ് ഈ ഓഫര്‍. വിയറ്റ്ജെറ്റ് ഡോട്ട് കോം എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിയറ്റ്ജെറ്റ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും യാത്രികര്‍ക്ക് ഈ ഇളവുകള്‍ ആസ്വദിക്കാനാവും.
ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്ന പദ്ധതിയും വിയറ്റ്ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 600 കോടി വിയറ്റ്നാമീസ് ഡോങ്(ഏകദേശം 1,96,90,174 രൂപ) മൂല്യമുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്യുക. ഭാഗ്യശാലികള്‍ക്ക് സ്കൈ ഗോള്‍ഡ് പ്ലസ് അംഗത്വ പാസ് അംഗത്വം സൗജന്യമായി ലഭിക്കുന്നതിനും അവസരമുണ്ട്. 12 തവണ വരെ വിമാനയാത്രകള്‍ സൗജന്യമായി ആസ്വദിക്കാനും 10 ദശലക്ഷം വിയറ്റ്നാമീസ് ഡോങ്(ഏകദേശം 32,814 രൂപ) വരെ മൂല്യമുള്ള ടിക്കറ്റ് വൗച്ചറുകളും മികച്ച ബ്രാന്‍ഡുകളില്‍ നിന്നുള്ള സമ്മാനങ്ങളും യാത്രികര്‍ക്ക് ലഭിക്കും.
പ്രതിദിന ലക്കി സ്പിന്‍, പ്രതിമാസ ലോട്ടറി എന്നിങ്ങനെ പല തരത്തിലുള്ള മത്സരങ്ങളും മേയ് അഞ്ചു മുതല്‍ ഓഗസ്റ്റ് ഏഴു വരെയുള്ള കാലത്ത് വിമാന ടിക്കറ്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നു. യാത്രികര്‍ക്ക് game.skyjoy.vietjetair.com എന്ന വെബ് സൈറ്റു വഴി ഭാഗ്യ മത്സരങ്ങളില്‍ പങ്കെടുക്കാനാവും.
ഹനോയ് ആസ്ഥാനമായുള്ള വിയ്റ്റാമീസ് ബജറ്റ് എയര്‍ലൈനാണ് വിയറ്റ്ജെറ്റ്. വിയറ്റ്നാമിലെ ആദ്യ സ്വകാര്യ എയര്‍ലൈനായ വിയറ്റ്ജെറ്റ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യാത്രികര്‍ക്ക് ഇളവുകളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചത്. നിലവില്‍ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ്, കൊച്ചി എന്നീ നാലു നഗരങ്ങളില്‍ നിന്നായി പ്രതിവാരം 29 റൗണ്ട് ട്രിപ്പ് ഫ്ളൈറ്റുകള്‍ വിയറ്റ്ജെറ്റ് നടത്തുന്നുണ്ട്.