ലോകം ആദരവോടെ പരിപാലിക്കുന്ന സമാധി സ്മാരകങ്ങൾ

Mail This Article
ഡൽഹിയിൽ പോയാൽ രാജ്ഘട്ട് കാണാതെ ഒരു മടക്കയാത്ര ഒരു സഞ്ചാരിക്കും ആലോചിക്കാൻ കൂടി കഴിയില്ല. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമാണ് രാജ്ഘട്ട്. ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് എത്തി ആദരവ് അർപ്പിക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. മഹാത്മാഗാന്ധിയുടെ മാത്രമല്ല ലാൽ ബഹദൂർ ശാസ്ത്രി, ജവഹർലാൽ നെഹ്റു, രാജിവ് ഗാന്ധി... സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ നിരവധി അന്ത്യവിശ്രമസ്ഥലങ്ങളുണ്ട്.
ഇന്ത്യയിലും രാജ്യാന്തര തലത്തിലുമായി നിരവധി സ്മാരകങ്ങളും ശവകുടീരങ്ങളും ഇപ്പോഴും സന്ദർശകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ചരിത്രപുരുഷൻമാർ, ശാസ്ത്രജ്ഞൻമാർ, സാഹിത്യകാരൻമാർ തുടങ്ങി നിരവധി പേരുടെ ശവകുടീരങ്ങൾ സ്മാരകശിലകളായി നിലകൊള്ളുന്നു. അതിൽ പ്രധാനപ്പെട്ട ചില സ്മാരകങ്ങൾ നോക്കാം.
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്നാണ് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ് ഘട്ട്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയുടെ അന്ത്യവിശ്രമ സ്ഥലമാണ് വിജയ് ഘട്ട്. ജയ് ജവാൻ, ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യയ്ക്കു സമ്മാനിച്ചത് ശാസ്ത്രി ആയിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ശാന്തി വൻ. ശാന്തി വനിൽ തന്നെയാണ് സഞ്ജയ് ഗാന്ധിയും അന്ത്യവിശ്രമം കൊള്ളുന്നത്. കിസാൻ ഘട്ട് പ്രധാനമന്ത്രി ആയിരുന്ന ചൗധരി ചരൺ സിങ്ങിന്റെ സ്മാരകവും വീർ ഭൂമി രാജിവ് ഗാന്ധിയുടെ സ്മാരകവും ശക്തി സ്ഥൽ ഇന്ദിര ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലവുമാണ്.
വ്യക്തികളും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും ക്രമത്തിൽ
മൊറാർജി ദേശായി (അഭയ് ഘട്ട്, അഹ്മദാബാദ്), ഡോ.ശങ്കർ ദയാൽ ശർമ (കർമ ഭൂമി), ഡോ രാജേന്ദ്ര പ്രസാദ് (മഹാപ്രയാൺ ഘട്ട്, പാട്ന), ഗുൽസരിലാൽ നന്ദ (നാരായൺ ഘട്ട്, അഹ്മദാബാദ്), കെ ആർ നാരായണൻ (ഉദയ് ഭൂമി, ഡൽഹി), പി വി നരസിംഹ റാവു (പിവി ഘട്ട്, ബുദ്ധ പൂർണിമ പാർക്ക്), ബി ആർ അംബേദ്കർ (ചൈത്യ ഭൂമി, ദാദർ), കൃഷ്ണ കാന്ത് (നിഘംഭൂത് ഘട്ട്), ഗ്യാനി സെയിൽ സിങ് (ഏക്ത സ്ഥൽ, ഡൽഹി), ജഗ്ജീവൻ റാം (സാംത സ്ഥൽ), ദേവി ലാൽ (സംഘർഷ് സ്ഥൽ), ചന്ദ്ര ശേഖർ (ജൻനായക് സ്ഥൽ), ഐ കെ ഗുജ്റാൽ (സ്മൃതി സ്ഥൽ)
ലോകപ്രസിദ്ധമാണ് ഈ ശവകുടീരങ്ങൾ
പ്രിൻസ്റ്റണിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് ആൽബർട്ട് ഐൻസ്റ്റീന്റെ ശവകുടീരം. ഗായകനും ഗാനരചയിതാവും ഡോർസിന്റെ ലീഡ് വോക്കലിസ്റ്റുമായ ജിം മോറിസണിന്റെ സ്മാരകം പാരിസിലെ പെരെ ലകൈസ് സെമിത്തേരിയിലാണ്. സൈക്കോ അനാലിസിസിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ ശവകുടീരം ലണ്ടനിലെ ഗോൾഡൻ ഗ്രീൻ ക്രിമറ്റോറിയത്തിലാണ്. ബീറ്റിൽസിലെ ലീഡ് ഗിറ്റാറിസ്റ്റ് ആയിരുന്ന ജോർജ് ഹാരിസണിന്റെ ചിതാഭസ്മം ഗംഗാനദിയിൽ ഒഴുക്കുകയാണ് ചെയ്തത്.