ADVERTISEMENT

ഇക്കൊല്ലം എവിടെയെല്ലാം പോകണമെന്ന ചിന്തകളോടെയാവും ഓരോ യാത്രാ പ്രേമിയുടേയും പുതുവര്‍ഷം പിറക്കുന്നത്. 2025 ല്‍ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലിയായി യാത്ര ചെയ്യാവുന്ന നാടുകളുടേയും വീസയില്ലാതെയും ഇ–വീസയിലൂടെയും വീസ ഓണ്‍ അറൈവല്‍ വഴിയും യാത്ര ചെയ്യാവുന്ന നാടുകളുടെ ലിസ്റ്റ് യാത്രികർക്കിടയിൽ വൈറലാണ്. വര്‍ഷം 2025 ലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ മുമ്പാകെ ലോകം കൂടുതല്‍ വിശാലമായിട്ടുണ്ട്. 

Elephants trekking Thailand. Image Credit : pixfly/shutterstock
Elephants trekking Thailand. Image Credit : pixfly/shutterstock

∙ വീസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍

പല വിദേശ യാത്രകളിലേയും പ്രധാന തലവേദന വീസ ലഭിക്കുകയെന്നതാണ്. ഇതിന്റെ ചെലവും പേപ്പർ വർക്കും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങളുടെ പട്ടിക നല്‍കിയിരിക്കുന്നത്. ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, കസാക്കിസ്ഥാന്‍ എന്നിവയാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വീസ ഫ്രീ നാടുകള്‍. ഇനി മിഡ് ബജറ്റിലാണെങ്കില്‍ മൗറീഷ്യസും മാലദ്വീപും തിരഞ്ഞെടുക്കാം. ആഡംബര യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ വീസ ഫ്രീ നാടുകള്‍ ഹോങ്കോങും ഫിജിയുമാണ്. 

യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com
യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com

∙വീസ ഓണ്‍ അറൈവല്‍

രാജ്യത്തേക്കു പറന്നിറങ്ങുമ്പോള്‍ സഞ്ചാരികള്‍ക്കു വീസ അനുവദിക്കുന്ന നാടുകളുമുണ്ട്. ഇക്കൂട്ടത്തില്‍ ചെലവു കുറഞ്ഞ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്തൊനേഷ്യയും ലാവോസും തിരഞ്ഞെടുക്കാം. കുറച്ചു കൂടി ചെലവേറിയ വീസ ഓണ്‍ അറൈവല്‍ നാടുകളാണ് ഖത്തറും ജോര്‍ദാനും. പണം ചെലവാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ സീഷെല്‍സ് നിങ്ങള്‍ക്കായി വീസ ഓണ്‍ അറൈവല്‍ സൗകര്യവുമായി കാത്തിരിപ്പുണ്ട്. 

Tivua Island, Fiji
Tivua Island, Fiji

ഇ – വീസ

ഓണ്‍ലൈന്‍ വഴി വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്ര ചെയ്യാന്‍ പറ്റിയ നാടുകളുമുണ്ട്. ഇക്കൂട്ടത്തില്‍ കംബോഡിയയും വിയറ്റ്‌നാമുമാണ് ബജറ്റ് ഫ്രണ്ട്‌ലി. കുറച്ചുകൂടി ചെലവേറിയ നാടുകളാണ് തുര്‍ക്കിയും ജോര്‍ജിയയും അസര്‍ബെയ്ജാനും ഈജിപ്തുമെല്ലാം. ചെലവേറുമെങ്കിലും ഈ നാടുകള്‍ നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്ഥമായിരിക്കും. കൂടുതല്‍ ചെലവു വരുന്ന ഇ വീസ അനുവദിക്കുന്ന നാടുകളാണ് ഓസ്‌ട്രേലിയയും സിംഗപ്പൂരും ന്യുസിലന്‍ഡുമെല്ലാം. ചെലവേറുമെങ്കിലും ഈ നാടുകളിലേക്കുള്ള യാത്രകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അസുലഭ അനുഭവമാകാനുള്ള സാധ്യത ഏറെയാണ്. 

Troy, Turkey - May 14, 2019: The Trojan Horse replica at the ancient city of Troy in the Canakkale Province of Turkey
Troy, Turkey - May 14, 2019: The Trojan Horse replica at the ancient city of Troy in the Canakkale Province of Turkey

ഒരാള്‍ക്ക് 60,000 രൂപയില്‍ കുറവു ചെലവില്‍ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ  യാത്രാപ്രേമികളുടെ ലിസ്റ്റിലുള്ള രാജ്യങ്ങൾ ഇവയാണ് - ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, കസാക്കിസ്ഥാന്‍, മലേഷ്യ, ഇന്തൊനേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം

ഒരു ലക്ഷം രൂപയില്‍ താഴെ- മൗറീഷ്യസ്, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ഒമാന്‍, യുഎഇ, ജോര്‍ജിയ, അസര്‍ബെയ്ജാന്‍

രണ്ടു ലക്ഷം രൂപയില്‍ താഴെ- ഹോങ്കോങ്, ഫിജി, സീഷെല്‍സ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യുസീലാന്‍ഡ്, തുര്‍ക്കി, ജപ്പാന്‍, ചൈന, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്കു പറക്കാനാവും. 

English Summary:

Planning a trip under ₹1 lakh? Discover budget-friendly & visa-friendly destinations for Indians in 2025, including visa-free, e-visa, and visa-on-arrival options. Explore incredible travel experiences within your budget!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com