ADVERTISEMENT

രു കൂട്ടം ആളുകൾ ഒരുമിച്ചു യാത്ര പോകുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സോളോ ട്രിപ്പുകളുടെ കാലമാണ്. അതും പെട്ടെന്നു പോയി പെട്ടെന്ന് തിരികെ വരാനും ആരും ഉദ്ദേശിക്കുന്നില്ല. ഒരു നാട്ടിൽ കുറച്ചു കാലം നിന്ന് ആ നാടിനെക്കുറിച്ച് പഠിച്ച് ലഭിക്കുന്ന ജോലിയെല്ലാം ചെയ്ത് നിറയെ ഓർമകളും അനുഭവങ്ങളുമായി സ്വന്തം ഇടത്തേക്ക് മടങ്ങിയെത്തുന്ന യാത്ര. അത്തരം യാത്രകളാണ് 2025 ൽ ട്രെൻഡ് ആകാൻ പോകുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ജോലിത്തിരക്കിനിടയിൽ ആകെ ലഭിക്കുന്ന കുറച്ചു ദിവസങ്ങൾ കൊണ്ട് പെട്ടെന്നു കണ്ടു തീർത്തു വരുന്ന യാത്രയേക്കാൾ അനുഭവങ്ങൾക്കു പ്രാധാന്യം നൽകിയാണ് ഇത്തരത്തിലുള്ള യാത്രകൾ. യാത്ര ചെയ്ത് ക്ഷീണിക്കാതെ, ആവശ്യത്തിന് വിശ്രമിച്ച് യാത്ര ചെയ്യുന്നതാണ് പുതിയ രീതി.

പുതിയ രീതി അനുസരിച്ച് ഒരു സ്ഥലത്ത് എത്തിയാൽ ഓടിപ്പാഞ്ഞ് നടന്ന് എന്തെങ്കിലും ഒക്കെ കണ്ടു തീർത്തെന്നു വരുത്തുന്നതിനു പകരം ഒരേ സ്ഥലത്ത് കുറച്ചധികം സമയം താമസിച്ച് ആ സ്ഥലമെല്ലാം സമാധാനത്തോടെ കണ്ടു തീർക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി താമസിക്കുന്ന സ്ഥലത്തു നിന്നു കൂടുതൽ സമയം മാറി നിൽക്കുക എന്നതാണ് പുതിയ ട്രെൻഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. സോളോ ട്രാവലേഴ്സ് ആണ് പ്രധാനമായും ഇത്തരം യാത്രകളുടെ ആരാധകർ. 

യാത്രകളുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് യാത്രാ കമ്പനികൾ പ്രതീക്ഷിക്കുന്നത്. സ്കിഫ്റ്റ് റിസർച്ച് 2025ന്റെ ട്രാവൽ ഔട്ട് ലുക്ക് റിപ്പോർട്ട് അനുസരിച്ച് 2024നെ അപേക്ഷിച്ച് 2025ൽ യാത്രകളിൽ 24 ശതമാനം വർധനവ് ഉണ്ടാകുമെന്നാണ് ട്രാവൽ കമ്പനികൾ പ്രതീക്ഷിക്കുന്നത്. 

വാരാന്ത്യ യാത്രകളേക്കാളും ചെറിയ റോഡ് ട്രിപ്പുകളേക്കാളും കുറച്ചുകാലം നീണ്ടു നിൽക്കുന്ന യാത്രകൾക്കാണ് ഇപ്പോൾ പ്രിയം കൂടുതൽ. അതുകൊണ്ടു തന്നെ 2025 ലോങ് ഗെറ്റ് എവേകളുടെ വർഷം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എവിടേക്കാണോ ആ യാത്ര ചെയ്യുന്നത് ആ സ്ഥലം കൂടുതൽ ആഴത്തിൽ അറിയാനാണ് പുതിയ കാലത്തെ സഞ്ചാരികൾ ആഗ്രഹിക്കുന്നത്. 

തിരക്കുള്ള ട്രാവൽ സ്പോട്ടുകളിൽ ചെന്നും വലിയ ഹോട്ടലുകളിൽ നിന്നും ഫോട്ടോ എടുത്തു താനവിടെ പോയിരുന്നു എന്നു നാലുപേരെ കാണിക്കുന്നതിൽ നിന്നു സഞ്ചാരികൾ മാറി തുടങ്ങിയെന്ന് ആഡംബര ട്രാവൽ കമ്പനിയായ ക്രാഫ്റ്റ് ട്രാവൽ സ്ഥാപക ജൂലിയ കാർട്ടർ പറയുന്നു. അതിനുപകരം ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ സമയമെടുത്ത് കാണുമ്പോൾ മാത്രമാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവിലാണ് യാത്രകളെന്നും അവർ വ്യക്തമാക്കുന്നു.

വിശ്രമിച്ച് ആനന്ദകരമായി യാത്ര

ആഡംബര യാത്രകളാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ആഴ്ചയായിരിക്കും ഒരു ശരാശരി യാത്രയുടെയും ദൈർഘ്യമെന്നാണ് റിപ്പോർട്ട്. ഇതിൽ തന്നെ ജോലിയും വിശ്രമവും ചേർത്തുള്ള യാത്രകൾക്കാണ് മുൻതൂക്കം. ജോലിയും യാത്രയും ബാലൻസ് ചെയ്ത് മുന്നോട്ട് പോകണമെന്നുള്ളവർക്ക് ശാന്തതയാർന്ന കഫേകളും അതിന് പറ്റിയ ഇടങ്ങളും മീറ്റിങ്ങിനായി കണ്ടെത്താൻ കഴിയും. 

ഇത്തരം യാത്രകളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 2025ൽ ജോലിയും വിനോദവും ഉൾപ്പെടുത്തി യാത്ര പോകാൻ പദ്ധതിയിടുന്നവരിൽ 92  ശതമാനവും ഇന്ത്യക്കാരാണ്. 84 ശതമാനവുമായി ചൈനയാണ് തൊട്ടു പിന്നിൽ. 79 ശതമാനം പേരുമായി ജർമനി മൂന്നാം സ്ഥാനത്തും യു എസും യുകെയും 72 ശതമാനവുമായി തൊട്ടു പിന്നിലുമാണ്.

English Summary:

Discover the 2025 travel trend: extended stays focusing on immersive experiences and remote work. Forget quick trips; solo travelers are leading the charge toward deeper cultural immersion and lasting memories.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com