ADVERTISEMENT

ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് എത്തുന്നവർക്ക് യാത്ര ഇനി കൂടുതൽ എളുപ്പമാകും. പുതിയ വീസ ഓപ്ഷനുകൾ അവതരിപ്പിച്ചതിലൂടെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ  പൗരൻമാർക്ക് ഉംറ നിർവഹിക്കാനുള്ള യാത്ര കൂടുതൽ എളുപ്പമാകും. പരമ്പരാഗത ഉംറ വീസയ്ക്ക് പുറമേ ജി സി സി നിവാസികൾക്ക് ഇപ്പോൾ ട്രാൻസിറ്റ്, ടൂറിസ്റ്റ് വീസകളിലും യാത്ര ചെയ്യാൻ കഴിയും. സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ മാറ്റം.

അടുത്തിടെ നടപ്പിലാക്കിയ ട്രാൻസിറ്റ് വീസ ഉപയോഗിച്ച് സന്ദർശകർക്ക് പരമാവധി 96 മണിക്കൂർ സൗദിയിൽ തുടരാം. സ്റ്റോപ് ഓവർ സമയത്ത് ഉംറ നിർവഹിക്കാൻ കഴിയുമെന്നതിനാൽ, സൗദിയിൽ ലേ ഓവർ ഉള്ള യാത്രക്കാർക്ക് ഇത് പ്രയോജനകരമാണ്. സൗദി ആസ്ഥാനമായുള്ള എയർലൈനുകളിൽ വിമാനങ്ങൾ ബുക്ക് ചെയ്യുമ്പോൾ ട്രാൻസിറ്റ് വീസ നേടുന്നതിലൂടെ ജിസിസി പൗരൻമാർക്ക് വേഗത്തിലും ചെലവ് കുറഞ്ഞും ഉംറ നിർവഹിക്കാൻ കഴിയും.

ട്രാൻസിറ്റ് വീസ കൂടാതെ ജിസിസിയിൽ നിന്നുള്ള സൗദി സന്ദർശകർക്ക് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.  ഉംറ നിർവഹിക്കുന്ന സമയത്ത് രാജ്യത്തെ നിരവധി ചരിത്ര സ്മാരകങ്ങളും സാംസ്കാരികമായ സ്ഥാപനങ്ങളും സന്ദർശിക്കാവുന്നതാണ്. ഔദ്യോഗികമായ സൗദിയുടെ പ്ലാറ്റ്ഫോമുകൾ മുഖേന ഈ വീസ എളുപ്പത്തിൽ ലഭിക്കുന്നതാണ്.

ഉംറയ്ക്ക് വേണ്ടി ട്രാൻസിറ്റ് വീസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

ഏറ്റവും ആദ്യം വിമാനം ബുക്ക് ചെയ്യുക. സൗദി കാരിയറിലാണ് ബുക്ക് ചെയ്യുന്നതെങ്കിൽ യാത്രക്കാർക്ക് ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എയർലൈൻ പോർട്ടലിൽ ഓൺലൈൻ വീസ അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സ്വീകരിക്കപ്പെട്ടാൽ യാത്രക്കാർക്ക് ഇലക്ട്രോണിക് വീസ ലഭിക്കും. നാലു ദിവസം വരെ രാജ്യത്ത് താമസിക്കാൻ ഈ വീസ അനുമതി നൽകുന്നു. സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞാൽ മക്ക, മദീന തുടങ്ങിയ സ്ഥങ്ങളിലേക്ക് ആത്മീയ യാത്രയ്ക്കായി ഭക്തർക്ക് പോകാവുന്നതാണ്.

അതേ സമയം, ഉംറ വീസയിൽ സൗദിയിൽ എത്തുന്നവർ മൂന്നു മാസം കാലാവധി കണക്കാക്കാതെ ഏപ്രിൽ 29ന് മുൻപ് നാട്ടിലേക്ക് മടങ്ങണം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും സമാനമായ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വീസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്നാണ് ഇപ്പോൾ ഇഷ്യൂ ചെയ്യുന്ന ഉംറ വീസകളിൽ അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary:

Simplified Umrah travel to Saudi Arabia! New transit & tourist visas for GCC citizens make Umrah easier than ever. Learn how to apply for a transit visa and plan your pilgrimage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com