ADVERTISEMENT

വേനൽ അവധിയും വിഷുക്കാലവും ദുഃഖവെള്ളിയും തമിഴ്നാട്ടിലെ പുതുവത്സര ആഘോഷവുമെല്ലാം ഒരുമിച്ചു വരുന്നതു കൊണ്ടുള്ള യാത്രാത്തിരക്ക് കുറയ്ക്കാന്‍ പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. തമിഴ്നാട്ടിലും കേരളത്തിലും വിവിധ റൂട്ടുകളില്‍ ഈ ട്രെയിനുകള്‍ ഓടും.

∙ ട്രെയിൻ നമ്പർ 06051/ 06052 മംഗലാപുരം ജംഗ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്

ട്രെയിൻ നമ്പർ 06051 മംഗലാപുരം ജംഗ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് വീക്ക്‌ലി സ്പെഷല്‍ എക്സ്പ്രസ് ഏപ്രില്‍, 10, 17 തീയതികളില്‍ മംഗലാപുരത്ത് നിന്നും പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ ആറരയോടെ തിരുവനന്തപുരം എത്തും. മടക്ക ട്രെയിന്‍ 06052 ഏപ്രില്‍, 11,18 തീയതികളില്‍ വൈകിട്ട് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പിറ്റേന്നു രാവിലെ മംഗലാപുരം എത്തും.

കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കായംകുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ എന്നിവിടങ്ങളില്‍ ഇതിനു സ്റ്റോപ്പുണ്ടാകും.

∙ ട്രെയിൻ നമ്പർ 06113/06114 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കൊല്ലം

ട്രെയിൻ നമ്പർ 06113 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കൊല്ലം വീക്ക്​​ലി സ്പെഷല്‍ ട്രെയിന്‍, ഏപ്രില്‍ 12, 19 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെട്ട് അടുത്ത ദിവസം കൊല്ലത്തെത്തും. മടക്ക ട്രെയിന്‍ 06114 ഏപ്രില്‍ 13, 20 തീയതികളില്‍ കൊല്ലത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം ചെന്നൈയില്‍ എത്തും. 

പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് ഈ ട്രെയിനിന്‍റെ കേരളത്തിലെ സ്റ്റോപ്പുകള്‍. 

∙ ട്രെയിൻ നമ്പർ 06089/ 06090 ചെന്നൈ-കന്യാകുമാരി

ചെന്നൈ-കന്യാകുമാരി റൂട്ടില്‍ പുതിയ രണ്ടു ട്രെയിനുകള്‍ ഓടുന്നുണ്ട്. ഏപ്രില്‍ 10, 11, 17, 18 തീയതികളില്‍ ഓടുന്ന പ്രതിവാര സര്‍വീസുകള്‍ക്കായുള്ള ബുക്കിങ്, ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം ആറുമണി മുതല്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.

ട്രെയിൻ നമ്പർ 06089 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - കന്യാകുമാരി വീക്ക്‌ലി സ്‌പെഷൽ ഏപ്രിൽ 10, 17 തീയതികളിൽ വൈകുന്നേരം 7 മണിക്ക് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10 മണിക്ക് കന്യാകുമാരിയിലെത്തും. മടക്ക ട്രെയിൻ നമ്പർ 06090 കന്യാകുമാരി - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വീക്ക്‌ലി സ്‌പെഷൽ ഏപ്രിൽ 11, 18 തീയതികളിൽ രാത്രി 8 മണിക്ക് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തും. അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, നാമക്കൽ, കരൂർ, ദിണ്ടിഗൽ, മധുര, വിരുദുനഗർ, സാത്തൂർ, കോവിൽപട്ടി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിൽ ട്രെയിനുകൾ നിർത്തും.

∙ ട്രെയിന്‍ നമ്പർ 06185/06186 താംബരം-പോടന്നൂർ

ട്രെയിന്‍ നമ്പർ 06185 താംബരം-പോടന്നൂർ പ്രതിവാര സ്പെഷൽ ഏപ്രിൽ 11, 18, 25, മേയ് 2 തീയതികളിൽ വൈകുന്നേരം 5.05 ന് താംബരത്ത് നിന്ന് പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 7.45 ന് പോടന്നൂരിൽ എത്തും. മടക്ക ട്രെയിൻ 06186, ഏപ്രിൽ 13, 20, 27, മേയ് 4 തീയതികളിൽ രാത്രി 11.55 ന് പോടന്നൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.15 ന് താംബരത്തെത്തും. 

ചെങ്കൽപേട്ട്, മേൽമർവത്തൂർ, തിണ്ടിവനം, വില്ലുപുരം, പൻരുത്തി, തിരുപ്പാടിപുലിയൂർ, ചിദംബരം, സീർകഴി, മയിലാടുംതുറൈ, കുംഭകോണം, തഞ്ചാവൂർ, ട്രിച്ചി, ദിണ്ടിഗൽ, ഒഡൻഛത്രം, പഴനി, ഉദുമലൈപേട്ട, പൊള്ളാച്ചി, കിനാത്തുകടവ് തുടങ്ങിയ ഇടങ്ങളില്‍ ഇതിനു സ്റ്റോപ്പുണ്ട്. ഈ ട്രെയിനിന്‍റെ ബുക്കിങ് ഏപ്രില്‍ പത്താം തീയതി വൈകിട്ട് ആറുമണി മുതല്‍ ആരംഭിക്കും.

∙ ട്രെയിൻ നമ്പര്‍ 06030/06029 തിരുനെൽവേലി-മേട്ടുപ്പാളയം

ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി-മേട്ടുപ്പാളയം സ്പെഷൽ 06030 ഏപ്രിൽ 13 മുതൽ മേയ് 4 വരെയും മടക്ക ട്രെയിൻ 06029 ഏപ്രിൽ 14 മുതൽ മേയ് 5 വരെയും നീട്ടുമെന്ന് സേലം സോണൽ റെയിൽവേ അറിയിച്ചു.

കോയമ്പത്തൂർ ജംക്‌ഷൻ, പോടന്നൂർ ജംക്‌ഷൻ, കിണറ്റുക്കടവ്, പൊള്ളാച്ചി, ഉദുമലൈപേട്ട, പഴനി, ഒഡൻഛത്രം, ദിണ്ടിഗൽ, മധുര, വിരുദുനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, പാവൂർച്ഛത്രം, കിഴക്കടൈയം, അംബാസമുദ്രം, കല്ലിഡൈകുറിച്ചി, ചേരൻമഹാദേവി തുടങ്ങിയവയാണ് ഇതിന്‍റെ സ്റ്റോപ്പുകള്‍. 

∙ ട്രെയിൻ നമ്പർ 06027/ 06028 ചെന്നൈ സെൻട്രൽ - പോടന്നൂർ

ട്രെയിൻ നമ്പർ 06027 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - പോടന്നൂർ സൂപ്പർഫാസ്റ്റ് സ്പെഷൽ ഏപ്രിൽ 11 ന് രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ന് പോടന്നൂരിൽ എത്തും. 06028 നമ്പർ പോടന്നൂർ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ ഏപ്രിൽ 14 ന് രാത്രി 11.30 ന് പോടന്നൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20 ന് ചെന്നൈ സെൻട്രലിൽ എത്തും. 

പെരമ്പൂർ, തിരുവള്ളൂർ, അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ ട്രെയിനുകൾ നിർത്തും.

ഇതിനൊപ്പം തന്നെ ചില ട്രെയിനുകൾ കാൻസൽ ആകാനും സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിപ്പുണ്ട്, യാത്രയ്ക്കു മുൻപ് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

English Summary:

Indian Railways Announces New Train Services for Festival Season

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com