വർക്കലയിലെ രാജ്യാന്തര സര്‍ഫിങ്, ആവേശത്തോടെ സാഹസിക വിനോദപ്രേമികൾ

Mail This Article
സര്‍ഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സര്‍ഫിങ് ഫെസ്റ്റിവല്‍ ഏപ്രില്‍ 13 വരെ വര്‍ക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും.

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപയാണ് സമ്മാനം.
ഇന്റര്‍നാഷണല്‍ വുമണ്‍സ് ഓപ്പണ്‍, ഇന്റര്‍നാഷണല്‍ മെന്‍സ് ഓപ്പണ്‍, നാഷണല്‍ വുമണ്‍സ് ഓപ്പണ്‍, നാഷണല്‍ മെന്‍സ് ഓപ്പണ്‍, നാഷണല്‍ ഗ്രോംസ് 16 ആന്റ് അണ്ടര്‍ ഗേള്‍സ്, നാഷണല്‍ ഗ്രോംസ് 16 ആന്റ് അണ്ടര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച് സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, രാജ്യാന്തര സര്‍ഫിങ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.