ADVERTISEMENT

ഹെൻലി പാസ്പോർട്ട് സൂചിക 2025ൽ ഇന്ത്യയുടെ പാസ്പോർട്ട് ഒരു റാങ്ക് താഴേക്ക് പോയിരിക്കുകയാണ്. ഇന്ത്യൻ യാത്രക്കാർക്ക് വീസ ഇല്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെയാണ് ഇത് ബാധിച്ചത്. 2024ൽ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 80 ആയിരുന്നു. എന്നാൽ, 2025ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് 81-ാം സ്ഥാനത്താണ് ഇന്ത്യ. 

ഇതോടെ വീസ ഇല്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 58 ആയി കുറഞ്ഞു. ഈ 58 രാജ്യങ്ങളിൽ തന്നെ സംസ്കാര സമ്പന്നമായതും വൈവിധ്യമാർന്ന കാഴ്ചകൾ ഉള്ളതുമായ നിരവധി രാജ്യങ്ങളാണ് ഉള്ളത്. യു എസ്, യുകെ, യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലുള്ള രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്കു പ്രവേശിക്കണമെങ്കിൽ വീസ നിർബന്ധമാണ്. എന്നാൽ, വീസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ കഴിയുന്ന  നിരവധി രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ തായ്​ലൻഡ്, ഇന്തൊനേഷ്യ, മൗറീഷ്യസ്, കെനിയ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വീസ ഇല്ലാതെ യാത്ര ചെയ്യാം. താരതമ്യേന കുറഞ്ഞ യാത്രാസമയം, മനോഹരമായ ബീച്ചുകൾ, സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത രാജ്യങ്ങളായ ലാവോസ്, മഡഗാസ്കർ, ഫിജി, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്കും വീസ ഇല്ലാതെ യാത്ര ചെയ്യാം. ഇവിടുത്തെ വന്യജീവി സങ്കേതങ്ങളും സാഹസിക ടൂറിസവും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. കൂടാതെ ആഫ്രിക്കയിലെയും ഓഷ്യാനയിലെയും രാജ്യങ്ങളായ സീഷെൽസ്, സമോവ, പലാവു ദ്വീപുകൾ എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്കു വീസ ഇല്ലാതെ പ്രവേശനം നൽകുന്നു. അയൽരാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കും ഖത്തർ, കസാക്കിസ്ഥാൻ, ഇറാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.

ഇതാണ് 58 രാജ്യങ്ങളുടെ പട്ടിക

  1. അംഗോള
  2. ബാർബഡോസ്
  3. ഭൂട്ടാൻ
  4. ബൊളീവിയ
  5. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
  6. ബുറുണ്ടി
  7. കംബോഡിയ
  8. കേപ് വെർഡെ ദ്വീപുകൾ
  9. കൊമോറോ ദ്വീപുകൾ
  10. കുക്ക് ദ്വീപുകൾ
  11. ജിബൂട്ടി
  12. ഡൊമിനിക്ക
  13. എത്യോപ്യ
  14. ഫിജി
  15. ഗ്രനേഡ
  16. ഗിനിയ-ബിസാവു
  17. ഹെയ്തി
  18. ഇന്തോനേഷ്യ
  19. ഇറാൻ
  20. ജമൈക്ക
  21. ജോർദാൻ
  22. കസാക്കിസ്ഥാൻ
  23. കെനിയ
  24. കിരിബതി
  25. ലാവോസ്
  26. മക്കാവോ (ചൈനയുടെ SAR)
  27. മഡഗാസ്കർ
  28. മലേഷ്യ
  29. മാലദ്വീപ്
  30. മാർഷൽ ദ്വീപുകൾ
  31. മൗറീഷ്യസ്
  32. മൈക്രോനേഷ്യ
  33. മംഗോളിയ
  34. മോണ്ട്സെറാറ്റ്
  35. മൊസാംബിക്ക്
  36. മ്യാൻമർ
  37. നമീബിയ
  38. നേപ്പാൾ
  39. നിയു
  40. പലാവു ദ്വീപുകൾ
  41. ഖത്തർ
  42. റുവാണ്ട
  43. സമോവ
  44. സെനഗൽ
  45. സീഷെൽസ്
  46. സിയറ ലിയോൺ
  47. സൊമാലിയ
  48. ശ്രീലങ്ക
  49. സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്
  50. സെൻ്റ് ലൂസിയ
  51. സെൻ്റ് വിൻസെൻ്റ് ആൻഡ് ദ ഗ്രനേഡൈൻസ്
  52. ടാൻസാനിയ
  53. തായ്‌ലൻഡ്
  54. തിമോർ-ലെസ്റ്റെ
  55. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
  56. തുവാലു
  57. വാനുവാട്ടു
  58. സിംബാബ്‌വെ
English Summary:

Discover 58 visa-free countries for Indian citizens in 2025, including popular destinations like Thailand and Maldives, as well as lesser-known gems. Check the updated Henley Passport Index ranking for India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com