ADVERTISEMENT

പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡ്വൈസറിന്റെ ഈ വർഷത്തെ ട്രാവലർ ചോയിസ് അവാർഡ് നേടിയത് മൂന്നാറിലെ റിസോർട്ടായ ചാണ്ടീസ് വിൻഡി വുഡ്സിനാണ്. ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടലായി ചാണ്ടീസ് ഗ്രൂപ്പിന്റെ വിൻഡി വുഡ്സ് മൂന്നാം സ്ഥാനത്തും ബ്യൂട്ടിക് ഹോട്ടല്‍ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സും ഇടം പിടിച്ചു. തുടർച്ചയായി നാലാം തവണയാണ് ചാണ്ടീസ് ഗ്രൂപ്പ് ഈ അംഗീകാരം സ്വന്തമാക്കുന്നത്. 

കേരളത്തിലെ സ്വർഗഭൂമിയായ മൂന്നാർ നിരവധി കാഴ്ചകളുമായാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കാഴ്ചകളൊക്കെയും മനം നിറച്ച് കണ്ട് താമസിക്കുവാനായി നിരവധി താമസയിടങ്ങളും ഇവിടെയുണ്ട്. ഈ കാഴ്ചകൾക്കൊക്കെയും മാറ്റ്കൂട്ടികൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

മലയാളികൾക്ക് ഇത് അഭിമാനകരമായ നേട്ടമാണ്. മാത്രമല്ല കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും മുതൽകൂട്ടുംകൂടിയാണ് ഈ അംഗീകാരം. ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നു ചാണ്ടീസ് റിസോർട്ട് മാനേജ്മെന്റ് അറിയിച്ചു.

chandys-windy-woods-1

മൂന്നാറിലെ ഈ ആഡംബര ഹോട്ടലിന് അംഗീകാരം

ലോകമെമ്പാടുമുള്ള മറ്റു ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങിയ ഹോട്ടല്‍, സഞ്ചാരികളെ ആകർഷിക്കുന്ന ലൊക്കേഷൻ, വൃത്തി, ട്രാവല്‍ റിവ്യു, സര്‍വീസ് മികവ്, മികച്ച താമസ സൗകര്യം, ഇന്റീരിയറുകൾ, തുടങ്ങിയവ പരിഗണിച്ചാണ് തുടർച്ചയായി മൂന്നാറിലെ ഈ ആഡംബര ഹോട്ടല്‍ അവാർഡ് സ്വന്തമാക്കിയത്. രാജ്യാന്തര തലത്തിൽ കേരളത്തിന്റെ ടൂറിസം പ്രൊഫൈൽ കൂടുതൽ ഉയർത്തുന്ന ഒരു ആഗോള അംഗീകാരമാണിത്. മൂന്നാറിലെ പ്രകൃതിയുടെ വശ്യത ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ഈ ഹോട്ടല്‍ ഒരിക്കലെങ്കിലും സന്ദർശിക്കണം. റിസോർ‍ട്ടിലേക്കുള്ള പ്രവേശന കവാടവും മനസ്സ് കീഴടക്കുന്നതാണ്. മലമടക്കുകളുടെ വിദൂര കാഴ്ചയും പച്ചപ്പിന്റെ നിറസാന്നിദ്യം അറിയിക്കുന്ന ചാണ്ടീസ് റിസോർട്ട് ശരിക്കും സ്വർഗം തന്നെയാണ്. യാത്രികർക്ക് മറക്കാനാകാത്ത അനുഭവമാണ് ചാണ്ടീസ് വിൻഡി വുഡ്‌സ് സമ്മാനിക്കുന്നത്.

 ബെസ്റ്റ് ഓഫ് ദ ബെസ്റ്റ്

ഇന്ത്യയിലെ മികച്ച ബ്യൂട്ടിക്ക് ഹോട്ടലിനുള്ള ഒന്നാം റാങ്കും ഏഷ്യയിലെയും ലോകത്തിലെയും രണ്ടാം റാങ്കും ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ മികച്ച ലക്ഷ്വറി ഹോട്ടലിനുള്ള മൂന്നാം റാങ്കും ലോകത്തിലെ മികച്ച ഫാമിലി ഫ്രണ്ട്ലി ഹോട്ടലിനുള്ള ആറാം റാങ്കും ഏഷ്യയിലെ ബെസ്റ്റ് ഹോട്ടലിനുള്ള രണ്ടാം റാങ്കും ഇന്ത്യയിൽ നിന്നുള്ള ലക്ഷ്വറി ഹോട്ടലിന്റെ പട്ടികയിലും ടോപ് ഹോട്ടലിന്റെ ലിസ്റ്റിലും രണ്ടാം റാങ്കും കരസ്ഥമാക്കി ചാണ്ടീസ് വിൻഡി വുഡ്സ്.

കടൽ കാഴ്ചകൾ കണ്ട് താമസിക്കാവുന്ന കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ച് എന്ന റിസോർട്ടും ഇന്ത്യയിലെ മികച്ച ഹോട്ടൽ എന്ന പേരിൽ ട്രിപ് അഡ്വൈസറിന്റെ ഈ വർഷത്തെ ട്രാവലർ ചോയിസ് അവാർഡ് നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com