ഹജ് സീസണിൽ തീർഥാടകർക്ക് മികച്ച അനുഭവം നൽകാൻ സൗദിയ

Mail This Article
ഹജ് സീസണ്‍ തുടങ്ങാനിരിക്കെ യാത്രക്കാരെ സ്വീകരിക്കാൻ വിവിധ പദ്ധതികളുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനി സൗദിയ. വെറുമൊരു വിമാന സർവ്വീസ് എന്നതിനപ്പുറം ലോകമെമ്പാടുമുള്ള തീർഥാടകർക്കായി മെച്ചപ്പെട്ട രീതിയിൽ ഹജ് അനുഭവം നൽകുന്നതിൽ സൗദിയ പ്രധാന പങ്ക് വഹിക്കും. പുതിയ ഹജ് സീസണിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി വിമാനത്തിന്റെ എണ്ണത്തിലും സീറ്റുകളിലും കാര്യമായ വർധനയാണ് ഉണ്ടാവുക. 100-ലധികം സ്ഥലങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം നൽകുന്നതിലൂടെ 35% വരെ വിപണി വിഹിതമാണ് സൗദിയ പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് വിതരണം മുതൽ യാത്രക്കാരുടെ പോക്കും – വരവും എല്ലാം കാര്യക്ഷമമായി നടത്താനാണ് സൗദിയ ശ്രമിക്കുന്നത്. സുഗമമായ ഈ പ്രവർത്തനങ്ങൾക്കായി എല്ലാ വിമാനത്താവള ടച്ച്‌പോയിന്റുകളിലും പൊതു-സ്വകാര്യ പങ്കാളികളുമായി സൗദിയ കാര്യങ്ങൾ എകോപിപ്പിക്കുന്നുണ്ട്. 74 ദിവസത്തെ പ്രവർത്തനത്തിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 11,000-ത്തിലധികം മുന്നണി ജീവനക്കാരെയും വിമാന മെയിന്റനൻസ് ടെക്നീഷ്യൻമാരെയും വിന്യസിച്ചിട്ടുമുണ്ട്. ജൂൺ നാല് മുതൽ ഒമ്പത് വരെ ഹജ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.