ADVERTISEMENT

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര പോകാൻ കൊതിക്കാത്തവരായി ആരാണുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെ മേഘാലയ ആയിരിക്കും ഒന്നാം സ്ഥാനത്ത്. മേഘാലയ വളരെ എളുപ്പത്തിൽ കണ്ടു വരാൻ ഒരു മാർഗമുണ്ട്. മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംഘടിപ്പിക്കുന്ന ബസ് ടൂറുകളാണ് വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞും യാത്ര ചെയ്യാൻ സഹായിക്കുന്നത്. നിങ്ങൾ ഒരു സോളോ യാത്രികൻ ആണെങ്കിൽ ആശ്രയിക്കാവുന്ന ഒരു മാർഗമാണിത്.

ഓരോ മേഖലയിലെയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഓരോ ബസ് ടൂറും സംഘടിപ്പിക്കുന്നത്. ഷില്ലോങ് യാത്രയിൽ എട്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയാണ് പോകുക. മേഘാലയ ടൂറിസത്തിന്റെ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദാംശങ്ങളും ബുക്ക് ചെയ്യാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. ഷില്ലോംഗ് (ഉമിയം) സർക്യൂട്ടിന് സാധാരണ ബസിൽ യാത്ര ചെയ്യുന്നതിന് 350 രൂപയാണ് ചാർജ് എന്നാണ് സൈറ്റിൽ കാണിക്കുന്നത്. അതേസമയം, മേഘാലയിൽ നിന്നുള്ള ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ എൽജസ്റ്റിന്റെ വിഡിയോയിൽ ഷില്ലോങ് ബസ് യാത്രയ്ക്ക് ഒരാൾക്ക് 500 രൂപയാണ് ചാർജ് എന്നു വ്യക്തമാക്കുന്നുണ്ട്.

ഷില്ലോങ്ങിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ് സന്ദർശിക്കുക. ഷില്ലോങ് ഗോൾഫ് കോഴ്സ്, ഷില്ലോങ് വ്യൂ പോയിന്റ്, കത്തീഡ്രൽ ചർച്ച് അങ്ങനെ നിരവധി സ്ഥലങ്ങളാണ് ഷില്ലോങ്ങിൽ സന്ദർശിക്കുക. രാവിലെ 08.30ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം മൂന്നു മണിയോടു കൂടി മടങ്ങിയെത്തും. പൊലീസ് ബസാറിൽ നിന്നു പത്തു മിനിറ്റ് നടന്നാൽ മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫീസിൽ എത്തും. 

ഷില്ലോങ്ങിലേക്ക് മാത്രമല്ല ചിറാപുഞ്ചി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ് ഒപ്പം ദൗകി, എന്നീ സ്ഥലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയും ബസ് സർവീസ് ഉണ്ട്. വിശദാംശങ്ങൾ അറിയാനും ബുക്ക് ചെയ്യാനും +91-8257923906, +91-8974579752, +91-8257961043 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മേഘാലയ ടൂറിസത്തിന്റെ വെബ്സൈറ്റിൽ ചെന്നാൽ താമസ സൗകര്യം ബുക്ക് ചെയ്യാനും കഴിയും. ഹോട്ടൽ, ഹോം സ്റ്റേ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി താമസ സൗകര്യങ്ങൾ വിവിധ നിരക്കുകളിൽ ഈ സൈറ്റിൽ നിന്നു ബുക്ക് ചെയ്യാവുന്നതാണ്. ടൂർ പാക്കേജുകളുമായി ബന്ധപ്പെട്ട നമ്പറുകളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

English Summary:

Shillong on a Shoestring: ₹500 Trip to Meghalaya's Capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com