വന്ദേഭാരത് രണ്ടേകാല്‍ മണിക്കൂർ വൈകും; ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം, കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

Mail This Article
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിരവധി ട്രയിനുകളാണ് വൈകിയോടുന്നത്. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് കടപുഴകി റെയിൽവേ ട്രാക്കിന് മുകളിലേക്ക് വീണിട്ടുള്ളത്. ചില സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളും പൊട്ടി വീണിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തൃശൂർ, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ആണ്.

റവന്യൂ മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0471 2518655 എന്നതാണ് കൺട്രോൾ റൂമിലെ നമ്പർ. വൈദ്യുതി സംബന്ധമായ അടിയന്തിര ആവശ്യങ്ങളോ മറ്റ് എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ 9496010101 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മലബാറില്‍ ഇന്നും ട്രെയിന്‍ യാത്ര ദുരിതം
പെരുമഴ തുടരുന്ന മലബാറില്‍ ഇന്നും ട്രെയിന്‍ യാത്ര ദുരിതമാകും. കോഴിക്കോട് അരീക്കാട് മരംവീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. കോഴിക്കോട് – ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം ട്രാക്കിലൂടെ ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരത് രണ്ടേകാല്‍ മണിക്കൂറും മംഗലാപുരം–കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയോടുന്നു.
വൈകിയോടുന്ന മറ്റ് ട്രെയിനുകൾ
- ഗുരുവായൂർ – പൂങ്കുന്നം (റെയിൽവേ ട്രാക്കിൽ രാവിലെ 5 മണിക്ക് മരം വീണ് തടസം നേരിട്ടിട്ടുണ്ട്)

എറണാകുളം സൗത്ത് – എറണാകുളം ടൗൺ. അമ്പലപ്പുഴ – ആലപ്പുഴ, തിരുവല്ലാ യാർഡ്, വർക്കല – പറവൂർ (പാതകളിലും മരം വീണിട്ടുണ്ട്)
ചങ്ങനാശേരി – ചിങ്ങവനം, ചാലക്കുടി –കറുകുറ്റി റെയിൽ പാതയിലും അപകടകരമായ രീതിയിൽ മരം റെയിൽവേ ട്രാക്കിലേക്ക് നിൽക്കുന്നതായും അറിയിപ്പിൽ സൂചിപ്പിക്കുന്നു. ഇത് മാറ്റാൻ റെയിൽവേ ജീവനക്കാർ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
- റീ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ട്രെയിനുകൾ
ട്രെയിൻ നമ്പർ – 11098 എറണാകുളം ജംക്ഷൻ - പൂനെ ജംക്ഷൻ പൂർണ വീക്കിലി എക്സ്പ്രസ് (2 മണിക്കൂർ 25 മിനിറ്റ് വൈകിയോടുന്നു.
ട്രെയിൻ നമ്പർ – 16604 തിരുവനന്തപുരം സെൻട്രൽ- മാംഗ്ലൂർ സെന്ററൽ മാവേലി എക്സ്പ്രസ് 1 മണിക്കൂർ 40 മിനിറ്റ് വൈകിയോടുന്നു.

∙ ഭാഗികമായി നിർത്തിവച്ചത്
ട്രെയിൻ നമ്പർ– 56309 നാഗർ കോവിൽ ജംക്ഷൻ- തിരുവനന്തപുരം നോർത്ത് പാസഞ്ചർ തിരുവനന്തപുരം സെന്റവരെ റീ ഷെഡ്യൂൾ ചെയ്തു.
ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കുറച്ചധികം സമയം റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കേണ്ടതായി വരും. ആ സമയത്ത് മിക്കവരുടെയും ആശ്രയും റെയിൽ വൈഫൈ ആണ്. മിക്ക പ്രധാന റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ സൗജന്യ ഇന്റർനെറ്റ് നൽകാറുണ്ട്. എന്നാൽ, തന്നെ വ്യാജൻമാരായ വൈഫൈ നെറ്റ് വർക്കുകളും കാണാം. അതുകൊണ്ടു തന്നെ വളരെ കരുതലോടെ റെയിൽവെയുടെ വൈഫൈ തിരഞ്ഞെടുക്കാൻ. കോൺടാക്ട് നമ്പറും അതിലേക്ക് അയച്ച ഒടിപിയും നൽകി വേണം റെയിൽ വൈഫൈയിലേക്കു കണക്ട് ചെയ്യാൻ. വൈഫൈ കണക്ട് ആയാൽ സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണാവുന്നതാണ്.
കൈയിൽ എന്തെങ്കിലും പുസ്തകങ്ങൾ കരുതിയിട്ടുള്ളവർക്ക് അത് വായിക്കാവുന്നതാണ്. ഒരുപാട് കാലമായി വിളിക്കാത്ത കൂട്ടുകാരെ വിളിക്കുകയോ, അടുത്ത യാത്ര പ്ലാൻ ചെയ്യുകയോ, ഒരു കാപ്പി കുടിക്കുകയോ ഒക്കെ ചെയ്യാം. ക്ഷീണം തോന്നുന്നുണ്ടെങ്കിൽ റെയിൽവേയുടെ റസ്റ്റ് റൂമിലോ മറ്റോ വിശ്രമിക്കുകയോ ചെയ്യാം.