പുതിയ സർട്ടിഫിക്കേഷൻ സ്വന്തമാക്കി ശ്രീലങ്കൻ എയർലൈൻസ്

Mail This Article
ശ്രീലങ്കൻ എയർലൈൻസിന്റെ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) വിഭാഗമായ ശ്രീലങ്കൻ എൻജിനീയറിങ് പുതിയ നേട്ടം സ്വന്തമാക്കി. തായ്‌ലൻഡിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ (CAAT) നിന്ന് ഫോറിൻ റിപ്പയർ സ്റ്റേഷനായും അംഗീകൃത മെയിന്റനൻസ് ഓർഗനൈസേഷനായും (AMO) സർട്ടിഫിക്കേഷൻ ലഭിച്ചതാണ് പുതിയ നേട്ടം. ഇതിലൂടെ ഇനിമുതൽ ശ്രീലങ്കൻ എൻജിനീയറിങിന് തായ്‌ലൻഡിൽ റജിസ്റ്റർ ചെയ്ത ഓപ്പറേറ്റർമാർക്കും ആഗോള ലീസിംഗ് കമ്പനികൾക്കും നേരിട്ട് ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ MRO സൊല്യൂഷനുകൾ നൽകാൻ സാധിക്കും.
ഈ സർട്ടിഫിക്കേഷനിലൂടെ ശ്രീലങ്കൻ എൻജിനീയറിങിന് നിരവധി കാര്യങ്ങൾ ചെയ്ത് നൽകാൻ കഴിയും. ഇതിൽ എയർബസ് A320 ശ്രേണിയിലുള്ള വിമാനങ്ങൾക്കായുള്ള ബേസ് മെയിന്റനൻസും ഹെവി ചെക്കുകളും ഉൾപ്പടെ എയർബസ് A320, A350 ശ്രേണിയിലുള്ള വിമാനങ്ങൾക്കും ബോയിംഗ് 777, 787 വിമാനങ്ങൾക്കുമുള്ള ലൈൻ മെയിന്റനൻസ്, നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് എന്നിവ വരെ നൽകാൻ സാധിക്കും.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ഉൾപ്പടെ മറ്റ് നിരവധി ദേശീയ ഏവിയേഷൻ അതോറിറ്റികളുടെ അംഗീകാരവും സർട്ടിഫിക്കേഷനും ഇതിനകം ശ്രീലങ്കൻ എയർലൈൻസിന്റെ എൻജിനീയറിങ് വിഭാഗം സ്വന്തമാക്കിയിട്ടുണ്ട്.