ADVERTISEMENT

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. 'SwaRail' എന്നാണ് പുതിയ ആപ്പിന്റെ പേര്. ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് ലഭ്യമാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യയിൽ തന്നെയാണ് സ്വാറെയിൽ ആപ്പ് ഡെവലപ്പ് ചെയ്തെടുത്തത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് ഡെവലെപ്പ് ചെയ്തെടുത്തത്. നേരത്തെ ഉണ്ടായിരുന്നു ഐആർസിടിസി ആപ്പിൽ  ട്രെയിൻ ടിക്കറ്റ് ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നത്. വൈകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

സ്വാറെയിൽ ആപ്പിൽ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം ?

ആദ്യം തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഐആർസിടിസി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. പഴയ ഐആർസിടിസി ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിൽ നൽകിയിരിക്കുന്ന ഐഡിയും പാസ് വേർഡും ഇതിൽ ലോഗിൻ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഐആർസിടിസി അക്കൗണ്ട് ഇല്ലെങ്കിൽ പുതുതായി ഒരെണ്ണം ക്രിയേറ്റ് ചെയ്യുക.

ഒരിക്കൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ജേർണി പ്ലാനർ കോളത്തിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം എന്നിങ്ങനെ മൂന്ന് ഓപ്ഷൻ കാണാം. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനായി റിസർവ്ഡ് എന്നത് തിരഞ്ഞെടുക്കാം.

അതിനു ശേഷം ഏത് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കാണ് പോകേണ്ടത്, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീയതി, ഏത് ക്ലാസ്, ഏത് ക്വോട്ട എന്നിങ്ങനെയുള്ള വിശദാംശങ്ങൾ നൽകുക. എല്ലാം കൃത്യമായി കൊടുത്ത് കഴിഞ്ഞാൽ സെർച്ച് ചെയ്തു തുടങ്ങുക. അതേസമയം, ഒരു പുതിയ പേജ് ഓപ്പൺ ആകുകയും അതിൽ ആ ദിവസമുള്ള ട്രെയിനുകളുടെ ലിസ്റ്റ് വരികയും ചെയ്യും. ട്രെയിൻ തിരഞ്ഞെടുത്ത് ക്ലാസും കോച്ചും തിരഞ്ഞെടുത്ത് കഴിയുമ്പോൾ അടുത്ത് വെബ് പേജ് ഓപ്പൺ ചെയ്യും.

ഈ പേജിൽ ബോർഡിങ് സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അതിനു ശേഷം യാത്രക്കാരന്റെ വിശദാംശങ്ങളും കോൺടാക്ട് വിശദാംശങ്ങളും നൽകുക. ഐആർസിടിസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഇ - മെയിൽ ഐഡിയിലേക്കും ഫോൺ നമ്പറിലേക്കും ഇ-ടിക്കറ്റ് ലഭിക്കുന്നത് ആയിരിക്കും. ബിസിനസ് ബുക്കിങ് ആണെങ്കിൽ ജി എസ് ടി നമ്പർ നൽകാവുന്നതാണ്. എല്ലാം പൂർത്തിയായി കഴിഞ്ഞാൽ റിവ്യൂ ജേർണി ഡിറ്റയിൽസ് പരിശോധിക്കുക.

Image Credit: PradeepGaurs/shutterstock
Image Credit: PradeepGaurs/shutterstock

ആ സമയത്ത് പുതിയൊരു പേജ് വരികയും പണം അടയ്ക്കുന്നതിന് മുമ്പുള്ള അന്തിമപരിശോധന ആവശ്യപ്പെടുകയും ചെയ്യും. പേര്, യാത്ര ചെയ്യുന്ന തീയതി, സ്റ്റേഷന്റെ പേര് എല്ലാം കൃത്യമാണോയെന്ന് അവസാനമായി പരിശോധിക്കാം. അതിനു ശേഷം താഴെ കാണുന്ന 'ഫെയർ ബ്രേക്കപ്പ്' തിരഞ്ഞെടുക്കുക. കാപ്ച നൽകിയതിനു ശേഷം ബുക്ക് നൗ കൊടുത്ത് മുന്നോട്ടു പോകാം. ആർ വാലറ്റ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിങ്ങനെ ഏത് സംവിധാനത്തിലൂടെയും പണം അടയ്ക്കാവുന്നതാണ്. സ്വാറെയിൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ നൽകേണ്ടതുണ്ട്. യുപിഐ വഴിയാണെങ്കിൽ 23.6 രൂപയും നോൺ - യു പിഐ വഴിയാണെങ്കിൽ 35.4 രൂപയുമാണ് കൺവീനിയൻസ് ഫീ.

ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ് കാണുന്നതിനായി ഹോം പേജിലെ മൈ ബുക്കിങ്സ് തിരഞ്ഞെടുക്കുക. ഏറ്റവും അടുത്ത ബുക്കിങ് തിരഞ്ഞെടുത്ത് വ്യൂ ഡീറ്റെയിൽസ് നൽകുക.

English Summary:

SwaRail: The New Indian Railways App for Seamless Ticket Booking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com