ശ്രീലങ്കൻ എയർലൈൻസിലേക്ക് പുതിയ അതിഥി

Mail This Article
ശ്രീലങ്കൻ എയർലൈൻസിലേക്ക് പുതിയൊരു അതിഥി കൂടി. ഏഴു വർഷത്തിനിടെ ആദ്യമായി പുതിയ എയർബസ് A330-200 വൈഡ്-ബോഡി വിമാനം പുറത്തിറക്കിയിരിക്കുകയാണ് എയർലൈൻസ്. 4R-ALT എന്ന റജിസ്റ്റർ നമ്പറിലുള്ള വിമാനം പാരിസിൽ നിന്നാണ് കൊണ്ടുവന്നത്. പുതിയ എയർബസ് കൂടി ചേർന്നതോടെ ആകെ 23 എയർക്രാഫ്റ്റായി ശ്രീലങ്കൻ എയർലൈൻസിന്. ഇതിൽ 13 നാരോ-ബോഡി വിമാനങ്ങളും 10 വൈഡ്-ബോഡി വിമാനങ്ങളും ഉൾപ്പെടുന്നു.
A330-200 വിമാനത്തിൽ ഓരോ സീറ്റിലും യുഎസ്ബി ചാർജിങ് പോർട്ടുകൾ എന്നിവയുണ്ട്. കൂടാതെ 18 ബിസിനസ് ക്ലാസ് സീറ്റുകളും 242 ഇക്കണോമി ക്ലാസ് സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. റോൾസ് റോയ്‌സ് ട്രെന്റ് 700 എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനം ദീർഘദൂര റൂട്ടുകളിലും തിരഞ്ഞെടുത്ത ഹ്രസ്വദൂര റൂട്ടുകളിലുമാണ് സർവീസ് നടത്തുക. ഇത് യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.