ADVERTISEMENT

മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശനം അടുത്ത മാസമാണ്. നടി കത്രീന കൈഫിനെ മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത വാർത്ത വിസിറ്റ് മാൽദ്വീപ്സ് എന്ന സമൂഹമാധ്യമ പേജിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരം കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (എംഎംപിആർസി/ വിസിറ്റ് മാലിദ്വീപ്സ്) പ്രഖ്യാപിച്ചു.

ചൈനാ പക്ഷപാതിയായ പ്രസിഡന്റ് മുഹമ്മദ് മുയ്സു അധികാരമേറ്റതിനുശേഷം മാലദ്വീപ്–ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീണിരുന്നു, അതിൽ നിന്നും വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് ഈ സഹകരണം. സഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിസിറ്റ് മാലിദ്വീപിന്റെ പ്രത്യേക സമ്മർ സെയിൽ ക്യാംപെയിനിന്റെ തൊട്ടുപിന്നാലെയാണ് കൈഫിന്റെ നിയമനം പ്രഖ്യാപിച്ചത്.

English Summary:

Katrina Kaif named global tourism ambassador for the Maldives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com