ലോകത്തെ ഏറ്റവും മികച്ച 10 എയർലൈനുകൾ; ദക്ഷിണേഷ്യയിലെ ടോപ് 10 ലിസ്റ്റിൽ എയർ ഇന്ത്യയും

Mail This Article
ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിൽ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് 2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്താണ് പുരസ്ക്കാരം. ലോകത്തിലെ മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സിനെ വീണ്ടും തിരഞ്ഞെടുത്തു. ഒൻപതാം തവണയാണ് ഈ നേട്ടം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കുന്നത്. മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ മികച്ച ഇൻഫ്ലൈറ്റ് എന്റർടെയിൻമെന്റ് എന്നിവയിലും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
സൗദി അറേബ്യയുടെ ദേശീയ വിമാനയാത്രാ കമ്പനിയായ സൗദിയ ‘ബെസ്റ്റ് എയർലൈൻ സ്റ്റാഫ് സർവീസ്’ പുരസ്കാരം നേടി.

മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനാണ് ഇൻഡിഗോ, 2025-ലെ ലോകത്തിലെ മികച്ച 100 എയർലൈനുകളിൽ 39-ാം സ്ഥാനത്തെത്തി. മുൻ വർഷം ഇത് 42-ാം സ്ഥാനമായിരുന്നു. ലോകത്തിലെ മികച്ച ലോ-കോസ്റ്റ് എയർലൈനുകളിൽ മൂന്നാം സ്ഥാനത്താണ് ഇൻഡിഗോ. പ്രാദേശികാടിസ്ഥാനത്തിൽ, 2025-ൽ ദക്ഷിണേഷ്യയിലെ മികച്ച എയർലൈനായും മികച്ച ലോ-കോസ്റ്റ് എയർലൈനായും ഇത് ഒന്നാം സ്ഥാനത്തുമെത്തി.
എയർ ഇന്ത്യ ഈ വർഷം ലോകത്തിലെ മികച്ച 100 എയർലൈനുകളിൽ 90-ാം സ്ഥാനത്ത് നിന്ന് 84-ാം സ്ഥാനത്തേക്ക് ഉയർന്നു. 2025-ൽ ദക്ഷിണേഷ്യയിലെ മികച്ച എയർലൈനുകളിൽ രണ്ടാം സ്ഥാനവും നേടി.
അഞ്ച് തവണ ഈ നേട്ടം കൈവരിച്ച സിങ്കപ്പൂർ എയർലൈൻസ് ഈ വർഷം രണ്ടാം സ്ഥാനത്തെത്തി. സ്കൈട്രാക്സ് അനുസരിച്ച്, ലോകത്തിലെ മികച്ച ക്യാബിൻ ക്രൂ, ലോകത്തിലെ മികച്ച ഫസ്റ്റ് ക്ലാസ്, ഏഷ്യയിലെ മികച്ച എയർലൈനുകളിൽ ഒന്ന് എന്നീ വിഭാഗങ്ങളിലും സിങ്കപ്പൂർ എയർലൈൻസ് അംഗീകരിക്കപ്പെട്ടു. കാത്തേ പസഫിക് എയർവേയ്‌സ് ഈ വർഷം മൂന്നാം സ്ഥാനത്തേക്ക് മികച്ച മുന്നേറ്റം നടത്തി. എമിറേറ്റ്സിനെ നാലാം സ്ഥാനത്തേക്കും എഎൻഎ ഓൾ നിപ്പോൺ എയർവേയ്‌സിനെ അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ മുന്നേറ്റം. ഈ വർഷം മുന്നേറ്റം നടത്തിയ മറ്റു എയർലൈനുകളാണ് ഏഴാം സ്ഥാനത്തുള്ള കൊറിയൻ എയറും പത്താം സ്ഥാനത്തുള്ള ഹെയ്നാൻ എയർലൈൻസും. സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ്, ഇവിഎ എയർ എന്നിവയെ യഥാക്രമം11ഉം 12ഉം സ്ഥാനത്തേക്കും പിന്തള്ളിയാണിത്.
∙ ലോകത്തിലെ മികച്ച 10 എയർലൈനുകൾ (2025)
1. ഖത്തർ എയർവേയ്‌സ്, ഖത്തർ
2. സിങ്കപ്പൂർ എയർലൈൻസ്, സിങ്കപ്പൂർ
3. കാത്തേ പസഫിക് എയർവേയ്‌സ്, ഹോങ്കോങ്ങ് SAR
4. എമിറേറ്റ്സ് യുണൈറ്റഡ്, അറബ് എമിറേറ്റ്സ്
5. എഎൻഎ ഓൾ നിപ്പോൺ എയർവേയ്‌സ്, ജപ്പാൻ
6. ടർക്കിഷ് എയർലൈൻസ്, തുർക്കി
7. കൊറിയൻ എയർ, ദക്ഷിണ കൊറിയ, 11
8. എയർ ഫ്രാൻസ്, ഫ്രാൻസ്
9. ജപ്പാൻ എയർലൈൻസ്, ജപ്പാൻ
10. ഹെയ്നാൻ എയർലൈൻസ്, ചൈന
∙ ദക്ഷിണേഷ്യയിലെ മികച്ച 10 എയർലൈനുകൾ 2025
1. ഇൻഡിഗോ, ഇന്ത്യ
2. എയർ ഇന്ത്യ, ഇന്ത്യ
3. ശ്രീലങ്കൻ എയർലൈൻസ്, ശ്രീലങ്ക
4. അകാസ എയർ, ഇന്ത്യ
5. സ്പൈസ് ജെറ്റ്, ഇന്ത്യ
6. എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യ
7. മാൽഡീവിയൻ, മാലദ്വീപ്
8. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, പാക്കിസ്ഥാൻ
9. ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, ബംഗ്ലാദേശ്
10. ബിയോണ്ട്, മാലദ്വീപ്
∙ ദക്ഷിണേഷ്യയിലെ മികച്ച പ്രാദേശിക എയർലൈനുകൾ (2025)
1. എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യ
2. മാൽഡീവിയൻ, മാലദ്വീപ്
3. അലയൻസ് എയർ, ഇന്ത്യ
4. സ്റ്റാർ എയർ, ഇന്ത്യ
5. യുഎസ്-ബംഗ്ലാ എയർലൈൻസ്, ബംഗ്ലാദേശ്