ഇവിടെ ആർക്കും വരാം; ഫിലഡൽഫിയയും എല്‍ജിബിടിക്യു സമൂഹവും

Mail This Article
ലോകത്തിലെ പ്രധാനപ്പെട്ട എൽജിബിടിക്യു സൗഹൃദ നഗരങ്ങളിലൊന്നാണ് ഫിലഡൽഫിയ. ഫിലഡൽഫിയയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു സമൂഹമാണ് എൽജിബിടിക്യു. ഈ സമൂഹവുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി സ്ഥലങ്ങൾ ഫിലഡൽഫിയ സംരക്ഷിക്കുന്നുണ്ട്.


ഓരോ വർഷവും എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് ഇവിടെ നടക്കുന്നത്. വർഷം മുഴുവൻ നടക്കുന്ന ഫില്ലി പ്രൈഡ് 365 പരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും പരേഡുകൾക്കും പ്രകടനങ്ങൾക്കുമായി ആളുകൾ ഇവിടെ ഒത്തുചേരാറുണ്ട്. ഫിലഡൽഫിയയിലെ പ്രൈഡ് ആഘോഷങ്ങൾ ജൂണിൽ മാത്രം ഒതുങ്ങുന്നില്ല, ഒക്ടോബറിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടക്കും. എൽജിബിടിക്യു സമൂഹത്തിന്റെ നഗരത്തിലെ പ്രധാന കേന്ദ്രമാണ് ഗേബർഹുഡ്. സെന്റർ സിറ്റിയുടെ ഈ ഭാഗത്ത് നിരവധി എൽജിബിടിക്യു ഉടമസ്ഥതയിലുള്ള കടകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയുണ്ട്. ഇവരുടെ തന്നെ ഒരുപാട് ബിസിനസ്സുകളും ഇവിടെയുണ്ട്. രാജ്യത്തെ ആദ്യത്തെ എൽജിബിടിക്യു കേന്ദ്രീകൃത പുസ്തകശാല ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ ഗേബർഹുഡിലുണ്ട്. പേടികൂടാതെ സ്വതന്ത്രമായി ആർക്കും ഇവിടെ സഞ്ചരിക്കാം.

