താഴിട്ടുപൂട്ടേണ്ടി വന്ന വാട്ടർപാർക്കുകളുടെ പിന്നിലെ കഥയെന്ത്

Hoy-Thuy-Tien-in-Hue
SHARE

വിവിധ വിനോദങ്ങളിലൂടെ, ഉല്ലാസവേളകളിൽ ആവേശം നിറയ്ക്കാൻ സാധിക്കുന്ന രസകരമായയിടങ്ങളാണ് വാട്ടർ പാർക്കുകൾ. പ്രായഭേദമെന്യേ, എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാൻ ഇവിടുത്തെ വിനോദങ്ങൾക്ക് നിഷ്പ്രയാസം കഴിയും. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്നേറെ വാട്ടർ പാർക്കുകളുണ്ട്. അവധിക്കാലം തുടങ്ങുന്നത് വേനൽക്കാലങ്ങളിലായതുകൊണ്ടാകും എല്ലാ വാട്ടർപാർക്കുകളും സജീവമാകുന്നത് ആ സമയത്താണ്. വ്യത്യസ്തമായ കളികളിലൂടെ, അതിഥികൾക്ക് ആനന്ദനിമിഷങ്ങൾ നൽകിയ കുറെയേറെ വാട്ടർപാർക്കുകൾ അകാലങ്ങളിൽ താഴിട്ടുപൂട്ടേണ്ടി വന്നിട്ടുണ്ട്. വളരെ ആഘോഷപൂർവം ആരംഭിച്ചെങ്കിലും അധികം താമസിയാതെ പൂട്ടേണ്ടി വന്ന അത്തരത്തിലുള്ള വാട്ടർപാർക്കുകളെ പരിചയപ്പെടാം.

ലേക്ക് ഡൊളോറസ് വാട്ടർപാർക്ക് ന്യൂസ്‌ബെറി സ്പ്രിങ്സ്, കാലിഫോർണിയ, യു എസ് എ 

1960 ലാണ് തദ്ദേശീയനായ ഒരു ബസിനസ്സുകാരൻ തന്റെ ഭാര്യയുടെ പേരിൽ, കുടുംബത്തിനുവേണ്ടി നിർമിച്ചതാണ് ഈ വാട്ടർപാർക്ക്. തുടർന്നുള്ള വർഷങ്ങളിൽ പലതരത്തിലുള്ള നിരവധി റൈഡുകൾ  ഇവിടെ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും ഈ വാട്ടർപാർക്ക് പൊതുജനത്തിനായി തുറന്നുകൊടുക്കയും അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ വാട്ടർപാർക്കായി മാറുകയും ചെയ്തു. ആദ്യ കാലത്തെ വൻ സ്വീകാര്യതക്കു ശേഷം പ്രതാപം നഷ്ടപ്പെട്ട വാട്ടർപാർക്ക് 1980 ഓടെ അടച്ചു.

എങ്കിലും 1950 കളിലുണ്ടായിരുന്ന റോക്ക്-എ-ഹൂല വാട്ടർപാർക്കിന്റെ പ്രമേയത്തെ പുനഃസൃഷ്ടിച്ചുകൊണ്ട്  1998 ൽ പാർക്ക് വീണ്ടും തുറന്നു. എങ്കിലും അധികനാളുകൾ അതിജീവിക്കാൻ സാധിച്ചില്ല. കൂടാതെ, ഒരു ജീവനക്കാരനുണ്ടായ അപകടം കൂടിയായപ്പോൾ നാശം പൂർത്തിയായി. 2002-2004 കാലഘട്ടത്തിൽ ഡിസ്‌കവറി വാട്ടർ പാർക്ക് എന്ന പേരിൽ രക്ഷിക്കാനുള്ള ഒരവസാന ശ്രമം കൂടി നടത്തിനോക്കിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീട് 2012 ൽ ഒരു സിനിമയുടെ ലൊക്കേഷനായും 2015 ൽ മിനികൂപ്പറിന്റെ പരസ്യത്തിനായുമെല്ലാം വാട്ടർ പാർക്കുകളുടെ ഈ പഴമക്കാരനെ ഉപയോഗിച്ചുവരുന്നു. 

2Lake-Dolores-Waterpark

ഹൊയ് തുയ് ടിയെൻ ഇൻ ഹുയ്, വിയറ്റ്നാം 

ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടർ പാർക്ക് ആണിത്. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതലെത്തുന്ന പാർക്കുകളിലൊന്ന്. 3 മില്യൺ ഡോളർ ചെലവാക്കി, 2004 ലാണ് മുഴുവൻ നിര്മിതിയും പൂർത്തിയാക്കി ഈ പാർക്ക് സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. പക്ഷേ,  കുറച്ചു വര്‍ഷങ്ങൾക്കുശേഷം പൂട്ടേണ്ടിവന്നു. 

ഡിസ്‌നീസ് റിവർ കൺട്രി, ഫ്ലോറിഡ, യു എസ് എ 

3-vietnam

വാൾട്ട് ഡിസ്നി വേൾഡിലെ ആദ്യത്തെ വാട്ടർ പാർക്കാണ് ഡിസ്‌നീസ് റിവർ കൺട്രി. 1976 ലാണിത് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. സുരക്ഷാവീഴ്ചകളുടെ ഫലമായി നിരവധി അപകടങ്ങളുണ്ടായതും സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തെ തുടർന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഡിസ്നി ദ്വീപിനൊപ്പം തന്നെ ഈ പാർക്കിനും അവസാനം കുറിപ്പിച്ചു. 

സഫാരി ലഗൂൺ വാട്ടർ പാർക്ക്, പാൻഡാൻ, സെലൻഗോർ, മലേഷ്യ

ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാർക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാർക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികൾക്കുവേണ്ടി 1998 ൽ ഈ പാർക്ക് തുറക്കപ്പെട്ടത്. എന്നാൽ അധികം താമസിയാതെ 2007 ൽ പൂട്ടേണ്ടി വന്നു. പൂട്ടാനുള്ള  കാരണങ്ങൾ രണ്ടായിരുന്നു. അതിൽ ആദ്യത്തേത്, ലൈസെൻസ് ഇല്ലാതെയാണ് എട്ടുവർഷത്തോളം ഇത് പ്രവർത്തിച്ചത് എന്നതായിരുന്നു. രണ്ടാമത്തേത്, ഇവിടുത്തെ ഒരു ജീവനക്കാരൻ വാട്ടർ പമ്പ് കമ്പാർട്മെന്റിൽപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടതാണ്. ഈ രണ്ടുകാര്യങ്ങളും ഈ വാട്ടർപാർക്കിന് താഴിട്ടു പൂട്ടാൻ കാരണമായി.

വാട്ടർ വണ്ടർലാൻഡ് ഇൻ മിഡ് ലാൻഡ്- ഒഡേസ, ടെക്സാസ്, യു എസ് എ

1Ebenezer

വേനൽക്കാലങ്ങളിൽ ഒഡേസയിലെ ജനങ്ങളുടെ ആഘോഷങ്ങൾ മുഴുവൻ ഈ പാർക്കിലായിരുന്നു. 1980 ലാണ് ഈ വാട്ടർ പാർക്ക് വിനോദങ്ങളുടെ അത്ഭുത ലോകം തുറന്നത്. എന്നാൽ അധികം താമസിയാതെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ പാർക്കിനെ ബാധിച്ചു. തുടർന്ന്  1990 ൽ പാർക്ക് ഉടമകൾ പാപ്പരത്വം ഫയൽ ചെയ്തു. ഇതിനിടയിൽ പാർക്കിലെത്തിയ ഒരു കുഞ്ഞിന് അപകടം സംഭവിച്ചതും വണ്ടർലാൻഡിൽ നിന്നും ജനങ്ങളെ അകറ്റി. 2003 ൽ പാർക്ക് പൂട്ടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA