അദ്ഭുതവും കൗതുകവും നിറഞ്ഞ മ്യൂസിയം

Swarovski-crystal-worlds
SHARE

യൂറോപ്പ് യാത്രകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മ്യൂസിയങ്ങൾ. ഇവയിൽ ഏറ്റവും ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണ് ഒാസ്ട്രിയയിലെ ഇൻസ്ബർഗിലുള്ള സ്വരോവസ്കി ക്രിസ്റ്റൽ വേൾഡ്സ്. മൃഗങ്ങൾ, പക്ഷികൾ, താജ്മഹൽ പോലുള്ള സ്മാരകങ്ങൾ, മഹദ് വ്യക്തികളുടെ രൂപങ്ങൾ, ആഭരണങ്ങൾ... ഇരുണ്ട ചേംബറുകളിൽ വെള്ളിത്തിളക്കവുമായി  സ്വരോവസ്കി ക്രിസ്റ്റൽ നിർമിതികൾ കാഴ്ചക്കാരിൽ അദഭുതവും കൗതുകവും നിറയ്ക്കും.

Swarovski-crystal-worlds9

ഡാനിയൽ സ്വരോവസ്കിയുടെ ക്രിസ്റ്റൽ ലോകം

ലെഡ് (ഈയം) കലർന്ന ഗ്ലാസ്സാണ് ക്രിസ്റ്റലുകൾ. 1892–ൽ ഗ്ലാസ് കട്ടറായ  ഡാനിയൽ സ്വരോവസ്കി ക്രിസ്റ്റൽ കട്ടിങ് മെഷീൻ കണ്ടുപിടിച്ചു പേറ്റന്റ് എടുത്തു. ഇതോടെ രത്നങ്ങളോടു കിടപിടിക്കുന്ന, ഉയർന്ന മേന്മയുള്ള  ക്രിസ്റ്റൽ ഗ്ലാസ്സ് നിർമിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.  ഇന്നു സ്വരോവസ്കി ക്രിസ്റ്റൽ ഗ്ലാസ്സ് കൊണ്ടു നിർമിക്കുന്ന ശിൽപങ്ങളും കരകൗശല വസ്തുക്കളും പാശ്ചാത്യലോകത്തു പ്രസിദ്ധമാണ്. 1995–ലാണ് സ്വരോവസ്കി ക്രിസ്റ്റൽ വേൾഡ്സ് മ്യൂസിയം തുടങ്ങിയത്.

Swarovski-crystal-worlds6

പുല്ലുമേഞ്ഞ ഒരു വലിയ തലയാണു മ്യൂസിയത്തിന്റെ കവാടത്തി ൽ സന്ദർശകരെ വരവേൽക്കുന്നത്. സ്ഫടിക കണ്ണുകളും വെള്ളം ചീറ്റുന്ന വായും അതിന്റെ ആകർഷണം കൂട്ടുന്നു. െെഗഡ് പുൽതലയുടെ ചെവിയുടെ താഴെയുള്ള വാതിലിലൂടെ സന്ദർശകരെ മ്യൂസിയത്തിനുള്ളിലേക്ക് ആനയിച്ചു.

Swarovski-crystal-worlds10

ലോകോത്തര കലാകാരന്മാർ രൂപകൽപന ചെയ്ത മ്യൂസിയത്തിൽ പതിനേഴു ചേംബറുകൾ ഉണ്ട്. വളരെ ഇരുണ്ട മുറികളാണ് സന്ദർശകരെ വരവേൽക്കുന്നത്. ക്രിസ്റ്റലിന്റെ ഭംഗി പൂർണമായി ആസ്വദിക്കുന്നതിനു വേണ്ടിയാണ് അരണ്ട െവളിച്ചത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്നു െെഗഡ് വിശദീകരിച്ചു.

Swarovski-crystal-worlds12

സ്വരോവസ്കി ക്രിസ്റ്റൽ ഗ്ലാസ്സ് കൊണ്ടു നിർമിച്ച െെവവിധ്യം നിറഞ്ഞ കരകൗശല വ സ്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ, മഹദ് വ്യക്തികൾ, നിത്യോപയോഗ വസ്തുക്കൾ, കെട്ടിടങ്ങൾ തുടങ്ങിയവ അത്യാകർഷകമായി ക്രമീകരിച്ചിരിക്കുന്നു. താജ്മഹലിന്റെ ക്രിസ്റ്റൽ പതിപ്പ് അനേകം ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്. ക്രിസ്റ്റലിൽ തീർത്ത പാദരക്ഷ കണ്ടപ്പോൾ  സിൻഡെറലയുടെ ചെരുപ്പാണ് മനസ്സി ൽ വന്നത്. ആധുനിക അബ്സ്ട്രാക്റ്റ് വിഭാഗത്തിൽപ്പെട്ട കലാരൂപങ്ങളാണു ചില ചേംബറുകളിൽ. കിരീടത്തിലും ആഭരണങ്ങളിലും പതിപ്പിച്ച ക്രിസ്റ്റലുകളിൽ വീഴുന്ന പ്രകാശം മുറികളിൽ വർണരാജികളൊരുക്കുന്നു.

Swarovski-crystal-worlds3

ന്യുയോർക്കിലെ എംപയർ സ്റ്റേറ്റ്

Swarovski-crystal-worlds7

സ്വരോവസ്കി ക്രിസ്റ്റൽ ഗ്ലാസ്സിന്റെ ഒരു സ വിശേഷത അതിന്റെ അപാരമായ വെള്ളിത്തിളക്കമാണ്.  ഇക്കാരണം കൊണ്ട് ഇതു വെള്ളി കൊണ്ടു നിർമിച്ചതാണെന്നും െതറ്റിദ്ധരിക്കപ്പെടുന്നു. ഇടത്തരം വലിപ്പമുള്ള മൃഗങ്ങളുടെ ശിൽപങ്ങൾക്ക് ഉദ്ദേശം 700 യൂറോ (45,000 രൂപ) വിലയുണ്ട്.

Swarovski-crystal-worlds5

നമ്മുടെ ആറന്മുള കണ്ണാടി പോലെ സ്വരോവസ്കി ക്രിസ്റ്റലിന്റെ നിർമാണവും ഒരു ട്രേഡ് സീക്രട്ടാണ്. മ്യൂസിയത്തിന്റെ പടിയിറങ്ങി പുറത്തുവന്നപ്പോൾ തികഞ്ഞ സംതൃപ്തിയും അദ്ഭുതവും  ഒാരോ സഞ്ചാരിയുടെയും മുഖത്തു കാണാമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA