എന്താണ് ഷെൻഗെൻ വിസ – അറിയേണ്ടതെല്ലാം

827230026
SHARE

നമ്മുടെ രാജ്യത്തിൽ നിന്നും ഏറെ വേറിട്ട കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ യൂറോപ്യൻ രാജ്യങ്ങളൊക്കെ ചുറ്റിനടന്നു കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ കുറവാണ്. യൂറോപ്പിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കു പ്രയോജനപ്പെടുത്താവുന്ന ഒരു വിസയാണ് ഷെൻഗെൻ വിസ. 

നെതെർലാൻഡ് എംബസ്സിയിൽ അല്ലെങ്കിൽ ഫ്രഞ്ച് എംബസ്സിയില്‍ അപേക്ഷിച്ചാൽ അധികം താമസിക്കാതെ ഷെങ്കൺ വിസ ലഭിക്കുമോ എന്ന് മിക്ക സഞ്ചാരികളും ചോദിക്കാറുണ്ട്. എന്നാൽ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഇതാണ്, ഏത് എംബസ്സിയിൽ ഷെങ്കൻ വിസ അപേക്ഷിക്കുമ്പോഴും  ഡോക്യൂമെന്റുകളിൽ വലിയ മാറ്റം വരുന്നില്ല. ഡോക്യൂമെന്റുകൾ പരിശോധിക്കുന്ന  രീതിയും ഒന്നുതന്നെയാണ്. അതുകൊണ്ടു എവിടെ അപേക്ഷിച്ചാലും സാധ്യത ഒന്നുതന്നെയാണ്. (ബിസ്സിനെസ്സ് വിസയുടെ കാര്യത്തിൽ ഇങ്ങനെയല്ല)

ഷെങ്കൻ വിസ നിയമങ്ങൾ ശക്തമാണ്. ആദ്യമായി യാത്ര ചെയ്യുന്നവരോട് ട്രാവൽ പ്ലാൻ കൂടെ ചോദിക്കാറുണ്ട്. ( ചോദിച്ചാലും ഇല്ലെങ്കിലും, വ്യക്തമായ ഒരു ട്രാവൽ പ്ലാൻ കൂടെ വിസയ്ക്ക് അപേഷിക്കുമ്പോൾ ഒപ്പം നൽകുന്നത് നന്നായിരിക്കും. പ്രേത്യേകിച്ചു ആദ്യമായി വിസ എടുക്കുന്നവർ.

*എന്താണ് ഷെൻഗെൻ വിസ?

1985 ൽ യൂറോപ്പിലെ ഏഴുരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിർത്തികൾ എന്ന കടമ്പകൾ ഇല്ലാതെ, പാസ്പോര്ട്ട് രഹിതമായി യൂറോപ്യൻ യൂണിയനിലെ ഈ ഏഴുരാജ്യങ്ങളിലൂടെ സഞ്ചരിക്കാമെന്നതായിരുന്നു ഈ ഉടമ്പടി മുമ്പോട്ടുവെച്ച പ്രധാനപ്പെട്ട ആശയം.  തുടക്കത്തിൽ ഏഴു രാജ്യങ്ങളാ ഈ ഉടമ്പടിയിൽ ഒപ്പിട്ടതെങ്കിലും. ഇന്നു 26  രാജ്യങ്ങൾ ഷെൻഗെൻ വിസയെ അനുകൂലിക്കുന്നു. ആ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതിയും നൽകുന്നു. 90 ദിവസങ്ങൾ ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. 

യൂറോപ്പിലെ െഷങ്കൺ അംഗത്വമുള്ള രാജ്യങ്ങളിലേക്ക് ഷെങ്കൺവിസയിലൂടെ യാത്ര ചെയ്യാം. വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ  സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വിസ അപ്ലൈ ചെയാൻ. ഇനി ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, ഏത് രാജ്യത്താണോ കൂടുതൽ ദിവസം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിൻറെ എംബസിയിൽ വേണം അപേക്ഷിക്കാൻ. ഓണ്‍ലൈനിൽ നിന്നും ലഭിക്കുന്ന ആ രാജ്യത്തിൻറെ ഷെങ്കൺ വിസ ഫോം പൂരിപ്പിച്ച്,  ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (അക്കൗണ്ടിൽ യാത്ര ചിലവിനു ആവശ്യമായ പണം കാണിക്കണം.കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും കാണിക്കാം), ഇന്റർ നാഷണൽ ട്രാവൽ ഇൻഷുറന്‍സ്, പുറത്തു ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള NOC, അധികം പഴക്കം ഇല്ലാത്ത ഫോട്ടോ, എന്നിവ ഉൾപ്പെടുത്തി  6 മാസത്തിലധികം വാലിഡിറ്റി ഉള്ള പാസ്പോർട്ടിനൊപ്പം ആപേഷിക്കാം. പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200-300AED ആണ് വിസ ഫീ. 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും. VFS പോലെയുള്ള ഏജൻസികൾ വഴിയാണ് മിക്കപ്പോഴും ക്രമീകരണങ്ങൾ ശരിയാക്കുന്നത്.ഷെങ്കണ്‍ രാജ്യങ്ങളിൽ പെടാത്ത സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ, അതാതു രാജ്യങ്ങളുടെ എംബസ്സിയിൽ ഈ ഡോക്യൂമെന്റുകൾ അപേക്ഷിക്കാം.

*ഏതൊക്കെയാണ് ഷെൻഗെൻ രാജ്യങ്ങൾ?

ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലക്സംബര്ഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്.

നോർവെയും ഐസ് ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെൻഗെൻ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഈ വിസ അനുവദനീയമല്ല.

*ഷെൻഗെൻ വിസയ്ക്ക് ചെലവ് വരുന്ന ഫീസ്  എത്ര?

സാധാരണയായി മുതിർന്നവർക്ക് 90 ഡോളറാണ് ഷെൻഗെൻ വിസ അനുവദിച്ചു കിട്ടാനായി ഈടാക്കുന്ന ഫീസ്. കൂടാതെ, അപേക്ഷകന്റെ വയസ്, രാജ്യം, മറ്റു ഘടകങ്ങൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിൽ ചിലപ്പോൾ ഫീസിളവിനും അർഹതയുണ്ട്. 

യൂറോപ്പ് കാണണമെന്നുള്ള ആഗ്രഹം ശക്തമെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ പോയി വരാൻ  സഞ്ചാരികളെ സഹായിക്കുന്ന ഒന്നാണ് ഷെൻഗെൻ വിസ. ഒരൊറ്റ രാജ്യം പോലെ വർത്തിക്കുന്ന യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ, അതിർത്തികളുടെ വിലക്കുകളില്ലാതെ സുഖമായി പോയി മടങ്ങാൻ ഈ വിസ ഓരോ സഞ്ചാരിയെയും സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA