ഒറ്റമുറിയുള്ള ദ്വീപിൽ രാപാർക്കാം

Just-Room-Enough-Island1.jpg.image.784.410
SHARE

കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അദ്ഭുതദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. പേരു പോലെ തന്നെ ഒറ്റമുറിയും മായാകാഴ്ചകളും നിറഞ്ഞ സ്വപ്നദ്വീപ്.

ഒറ്റമുറിയുള്ള കുഞ്ഞുവീടും മഞ്ഞ ഇലകളുമുള്ള ഒറ്റമരവും; സ്വപ്നം പോലെയൊരു മായാദ്വീപ്. പ്രണയസങ്കൽപ്പങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തുള്ള അലക്‌സാൻഡ്രിയ ബേ കടലിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപിൽ നിന്നും പത്ത് അടി നടന്നാൽ കടലിൽ കാലുനനയ്ക്കാം. 

Just-Room-Enough-Islande2.jpg.image.784.410
Just Room Enough Island

പ്രിയപ്പെട്ടവർക്കൊപ്പം നീലാകാശം കാണാം, മാനം നോക്കി നക്ഷത്രങ്ങളെണ്ണി കടലിരമ്പം കേട്ട് കിടക്കാം. സുന്ദരമായൊരു സ്വപ്നം പോലെ മനോഹരമായ ഈ ദ്വീപ് ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.

പ്രകൃതിമനോഹാരിതയും വലുപ്പക്കുറവുമാണ് ദ്വീപിന്റെ പ്രധാന ആകർഷണം. ഈ പ്രവിശ്യയിൽ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളിൽ ഒന്നാണ് ഈ കുഞ്ഞൻ ദ്വീപ്. 1864 ചെറുദ്വീപുകളാണ് ഇവിടെയുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA