ADVERTISEMENT

മക്കാവു, തൈപ്പ്, കൊളോൺ എന്നീ മൂന്നു ദ്വീപുകൾ ചേർന്നതാണ് മക്കാവു, ചൈനയുടെ സ്വയംഭരണാവകാശമുള്ള രണ്ട് മേഖലകളാണ് ഹോങ്കോങ്ങും മക്കാവുവും. ഹോങ്കോങ്ങിന് സ്വന്തമായ നിയമവ്യവസ്ഥയും നാണയവും കസ്റ്റംസ് നയവുമെല്ലാമുണ്ട്. അത് തന്നെയാണ് മക്കാവുവിലും പിന്തുടരുന്നത്.

848703200

ചൂതാട്ട കേന്ദ്രങ്ങളുടെ നഗരമെന്ന് പേരുണ്ടെങ്കിലും കാഴ്ചകളേറെ നൽകുന്നു മക്കാവു. റൂയിൻസ് ഓഫ് സെന്റ് പോൾസ് പള്ളി, മക്കാവു ടവർ, അമാ ടെംപിൾ. വൈൻ മ്യൂസിയം എന്നിവിടങ്ങള്‍ സന്ദർശിക്കാം. മക്കാവു ടവറിൽ നിന്നാൽ മക്കാവു മുഴുവൻ കാണാം. ബംഗി ജമ്പ്, സ്കൈ വാക്ക്, മക്കാവു ഐലൻഡ് ടൂർ, സിറ്റി ഓഫ് ഡ്രീംസിലെ ഡ്രാഗൺ ട്രഷർ ഷോ, എംജിഎം ഗ്രാൻഡ് മക്കാവു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇവയൊക്കെ ഫാമിലി ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാവുന്ന കാഴ്ചകളായിരിക്കും. ലോകത്തുള്ള ഏത് രുചിയും ലഭിക്കുന്ന ഇടമാണ് മക്കാവു.

വിസ നടപടികൾ

വീസഫ്രീകൺട്രിയാണ് മക്കാവു. യാത്രയ്ക്ക് തൊട്ടു മുൻപുള്ള മൂന്നു വർഷത്തെ ട്രാവൽ ലിസ്റ്റ്, വ്യക്തിപരമായ വിവരങ്ങൾ ഇവ വച്ച് ഓൺലൈനായി ഹോങ് കോങ് പ്രീ അറൈ വൽ റജിസ്ട്രേഷൻ ചെയ്യണം. ഏജന്റ് വഴിയോ നേരിട്ടോ ചെയ്യാം. ഹോങ് കോങ് പിആർഎ റജിസ്ട്രേഷനും ഒറിജിനൽ പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും ആവശ്യത്തിന് പണം കയ്യിലുണ്ട്  എന്നതിന് തെളിവും ഇമിഗ്രേഷനിൽ കാണിക്കണം. ഇന്ത്യക്കാർക്ക് പ്രീ അറൈവൽ റജിസ്ട്രേഷൻ നിർബന്ധമാണ്.

എങ്ങനെ എത്താം

ശ്രീലങ്കൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, എയർ ഏഷ്യ സർവീസുകൾ ലഭ്യമാണ്. 

മക്കാവുവിലെ കറൻസി മക്കനീസ് പട്ടാക്ക ആണ്. സഞ്ചാരി കൾക്ക് ഹോങ് കോങ് ഡോളർ ഉപയോഗിക്കാം. മൂന്നു രാത്രി  നാല് പകൽ ഹോങ്കോങ്ങും മക്കാവുവും സന്ദർശിക്കുന്നതിന് ഒരാൾക്ക് 54,000 രൂപ ചെലവ് വരും. മക്കാവു മാത്രം സന്ദർശി ക്കാൻ 44,000 രൂപ വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com