ADVERTISEMENT

'സഞ്ചരിക്കാന്‍ സാധിക്കുക എന്നത് മഹാഭാഗ്യമാണ്' എന്നുള്ള നിരവധി സന്ദേശങ്ങളാണ് അടുത്തുകാലത്തായി കൂടുതലും വരുന്നത്. ഇവയ്ക്കൊന്നും മറുപടി നൽകാൻ ഞാൻ ഒരിക്കും ശ്രമിച്ചിട്ടില്ല. ലോകസഞ്ചാരത്തിനായി നേരിടുന്ന പോരാട്ടങ്ങളും  നിശ്ചയദാർഡ്യവും തന്നെയാണ് എന്നെ മുന്നോട്ടുള്ള യാത്രകളെ പ്രേരിപ്പിക്കുന്നതും. ഏതെങ്കിലും ഒന്നിനായി വെറുതെ ആഗ്രഹിക്കുകയും അത് എന്നെത്തേടി എത്തുകയും ചെയ്തിരുന്നുവെങ്കിൽ അതിനെ തികച്ചും ഭാഗ്യം മാത്രമാകുമായിരുന്നു. ഭാഗ്യമായി നിങ്ങൾ വിലയിരുത്തുന്നത് ഒരുപക്ഷേ വർഷങ്ങളുടെ കഠിന പ്രയത്നത്തെയായിരിക്കും.

anjali-thomas-travel

സ്പെയിനിൽ ചെന്ന് പറക്കലിന്റെ ആദ്യ പാഠങ്ങൾ

വർഷങ്ങളുടെ സമ്പാദ്യം ലൈവാക്കിയുള്ള യാത്ര. ഗ്രെയ്റ്റ് ബാരിയർ റീഫിൽ ഡൈവ് ചെയ്യുക എന്നത് ആഗ്രഹമായിരുന്നു. ഡൈവിങ് പഠിക്കാനും അവിടേക്കുളള യാത്രയ്ക്കായി ചെലവാക്കേണ്ട തുകയും കണ്ടെത്തുക എന്നത് വലിയ കാര്യമായിരുന്നു. ചെയ്ത യാത്രകളുടെ ലിസ്റ്റെടുത്താൽ സാഹസിക യാത്രകൾ ഉൾപ്പടെ സ്വയം അപായത്തിൽപ്പെട്ടുപോവുന്ന യാത്രകളും  ഉണ്ടായിരുന്നു.

യാത്ര നടക്കില്ലെന്ന പ്രതീതി നിങ്ങൾക്കുണ്ടാകും

ഇങ്ങനെ സഞ്ചരിക്കാനുള്ള സൗഭാഗ്യം എന്നു പറയുന്നവരോട് കടുത്ത മറുപടി പറയാൻ ഞാൻ തയാറല്ല. ഇതുപോലെ എനിക്കും യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നത് ഒരു പൊതു ചിന്തയാണ്. എല്ലാവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും എല്ലാവർക്കും ഒരുപോലെ സഞ്ചരിക്കാനാകുന്നില്ല, ആ ഒരു അർഥത്തിൽ നോക്കുകയാണെങ്കിൽ സഞ്ചരിക്കാൻ കഴിയുന്നവർ ഭാഗ്യമുള്ളവരാണ്, കാരണം അവർ കാര്യങ്ങൾ സ്വന്തം പാത സ്വയം വെട്ടിത്തെളിച്ചവരാണ്.

നിർത്താതെ തുടർച്ചയായി അഞ്ചു വർഷമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരെ അറിയാം. അവരെ കാണുമ്പോൾ എന്റെ യാത്രകൾ ഒന്നും അത്ര പ്രസക്തമല്ലെന്ന് തോന്നും. അങ്ങനെയുള്ളവരുമായി സംസാരിക്കുമ്പോൾ മറ്റൊരു യാഥാർഥ്യമാണ് തെളിഞ്ഞു വരുന്നത് - സഞ്ചരിക്കുന്നിനോടൊപ്പം അവർ ജോലിയും ചെയ്യുന്നു. അവർ തന്നെ‌ സ്വയം പാചകം ചെയ്യുന്നു, ഭക്ഷണം പങ്കുവയ്ക്കുന്നു, വസ്ത്രങ്ങൾ സ്വയം കഴുകുന്നു, ഒരിടത്തെ താമസത്തിനു പകരമായി പലതരം ജോലികൾ ചെയ്യുന്നു. ഒരു ഭാഷയോ യോഗാഭ്യാസമോ മറ്റോ പഠിപ്പിക്കുന്നു, അല്ലെങ്കിൽ സാമൂഹിക സേവനം നടത്തുന്നു. അങ്ങനെ വിവിധ തരം ജോലികൾ.

അതുൽ വാര്യർ - ബൈക്കിൽ ലോകം ചുറ്റിയ ഒരു മലയാളി

സുഹൃത്തും ഏറ്റവും വലിയ പ്രചോദനവുമായ അതുൽ വാര്യരെ തന്നെ ഞാൻ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. കൈവശമുള്ളതെല്ലാം വിറ്റ്, ജോലി ഉപേക്ഷിച്ച്, ബൈക്കിൽ ലോകം ചുറ്റിയ ഒരു മലയാളി.

അതുലിനെ ആദ്യമായി കാണുമ്പോൾ ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ദുബായിലെത്തിയിരിക്കുകയായിരുന്നു അതുൽ. ആദ്യം എനിക്ക് അതുലിന്റെ ലക്ഷ്യം മനസിലാക്കാനായിരുന്നില്ല. എന്നാൽ തന്റെ തീരുമാനത്തിൽ അവർ വളരെയധികം സന്തോഷവാനാണെന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി നടത്തിയ ത്യാഗങ്ങളും പരിശ്രമങ്ങളും നിശ്ചയദാർഢ്യത്തോടെയുള്ള ചുവടുവയ്പ്പുകളുമെല്ലാം അതുൽ പറഞ്ഞു. ലക്ഷ്യത്തിലെത്തുമെന്ന ഉറച്ച വിശ്വാസം ഒന്നുമാത്രമാണ് വലിയ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്ക്കാൻ അവനെ പ്രേരിപ്പിച്ചത്.

ദീർഘകാല യാത്രകൾക്കായി ജോലി ഉപേക്ഷിക്കുക എന്ന ചിന്തയുടെ ആദ്യ വിത്ത് എന്നിൽ പാകിയത് അതുലാണ്. കൊച്ചിയിൽ ഒരു ചായക്കട നടത്തുന്ന വൃദ്ധ ദമ്പതികളായ മോഹനയും വിജയനും മറ്റൊരു മികച്ച ഉദാഹരണമാണ്. ചായക്കട മാത്രം ഉപജീവനമാർഗമായുള്ള അവർ ഉയർന്ന ശമ്പളക്കാരായ പലരെക്കാളുമധികം ലോക രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരാണ്. കേവലം ഭാഗ്യം മാത്രമല്ല അവരെ വിവിധ ദേശങ്ങളിലെത്തിച്ചത് – മറിച്ച് ഇച്ഛാശക്തി കൂടിയാണ്.

മൂന്നു കാര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ?

anjali-thomas

നിശ്ചയദാർഢ്യം, സമർപ്പണം, ലക്ഷ്യബോധം മൂന്നു കാര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാനൊന്നുമാകുമായിരുന്നില്ല. ഇവ എനിക്കായി സകലവിധ മാറ്റങ്ങളും കൊണ്ടുവന്നു, അഥവാ എന്നെ മറ്റൊരു ഞാനാക്കി. ഒരുകാലത്ത് ഭൂമിശാസ്ത്രപരമായി ഒരറിവുമില്ലാത്ത (ഗൂഗിൾ മാപ്പ് ശരിയായി പഠിക്കാനോ മനസിലാക്കാനോ ഇന്നും എനിക്കറിയില്ലെന്നത് മറ്റൊരു കാര്യം), അപരിചതരായ ആളുകളോട് ഒരിക്കൽ പോലും സംസാരിക്കാത്ത, പതിനേഴാം വയസു വരെ ഒരു യാത്രക്കായി സ്വന്തം ബാഗ് ഒരിക്കൽ പോലും പായ്ക്കു ചെയ്യാതിരുന്ന ഒരു പെൺക്കുട്ടി ഒരിക്കലും ഏകയായി ലോകം ആസ്വദിക്കാൻ ഇറങ്ങി തിരിക്കില്ലായിരുന്നു.

ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എത്തുക എന്നതൊരു ഭാഗ്യമാണ് – എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാതിരുന്ന ഒരു കാര്യമാണിത്.  ഞാൻ ഒരു കൊടുമുടിയുടെ മുകളിലാണെങ്കിൽ അവിടെ മഞ്ഞായിരിക്കും അല്ലെങ്കിൽ ഒരു ദീർഘദൂര ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാകും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണെന്നറിയുന്നത്. എനിക്ക് ആസ്വദിക്കാനാവുന്നത് ആസ്വദിക്കുക അല്ലെങ്കിൽ കാണാനാകുന്നത് കാണുന്നത് എന്നതാണ് എന്റെ നയം. 350 രൂപ ചിലവിട്ട് ബലൂൺ റൈഡ് നടത്തിയിട്ടും മേഘാവൃതമായ കാലാവസ്ഥ മൂലം ബഗാനിലെ സൂര്യോദയം കാണാനാകാത്തത് നിർഭാഗ്യമായി ഒരിക്കലും കാണുന്നില്ല.

എന്റെ തത്വം വളരെ എളുപ്പമുള്ളതും നേരായ മാർഗത്തിലുള്ളതുമാണ് – ലോകം ചുറ്റിക്കറങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതു നിങ്ങളുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യമായിരിക്കണം. എന്നെങ്കിലും ഒരുദിവസം നിങ്ങൾക്കു സഞ്ചരിക്കാനാകുമെന്ന് വെറുതെ പ്രതീക്ഷ പുലർത്തിയിരുന്നിട്ട് കാര്യമില്ല , കാരണം ആ ഒരു ദിവസം ഒരിക്കലും വരികയില്ല.

ഭാഗ്യത്തിൽ ഒരിക്കലും വിശ്വസിക്കരുത്

നിങ്ങൾ ഒരു ഗെയിംഷോയിൽ പങ്കെടുക്കുന്ന വ്യക്തിയാണെങ്കിൽ അവിടെ ഭാഗ്യത്തിന് വലിയ പ്രസക്തിയുണ്ട്. എന്നാൽ ജീവിതം ഒരു ഗെയിം ഷോയല്ല. ജീവിതത്തിൽ അവിചാരിതമായി കടന്നുവരുന്ന അവസരങ്ങൾ മുതലെടുത്തു മാത്രം നിങ്ങൾക്കു മുന്നോട്ടുപോകാനാകില്ല.  തിരഞ്ഞെടുപ്പുകളും അവയുടെ സാക്ഷാത്ക്കാരത്തിനായുള്ള അർപ്പണവും നിറഞ്ഞു നിൽക്കുന്ന ദൈനംദിമായ ഒരു യാഥാർഥ്യമാണ് ജീവിതം.

ലോകം ചുറ്റിയടിക്കാൻ ആരെങ്കിലും എനിക്കൊരു സൗജന്യ യാത്ര ടിക്കറ്റ് നൽകിയിരുന്നെങ്കിൽ അത് ഭാഗ്യമാകുമായിരുന്നു. എൻറെ പുസ്തകം പുറത്തിറക്കാനായി പ്രസാധകർ തമ്മിൽ മത്സരിച്ചിരുന്നെങ്കിൽ അതു ഭാഗ്യമാകും. എന്നാൽ അത്തരത്തിലൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും നിങ്ങൾ യഥാർഥത്തിൽ എന്താണ് ചെയ്യുന്നതെന്നും തിരിച്ചറിയുന്നതിലൂടെയാണ് യാത്ര എന്ന ഭാഗ്യം ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com