ADVERTISEMENT

മധ്യകാല പള്ളികളും വിക്ടോറിയൻ മന്ദിരങ്ങളും പ്രൗഢമാക്കുന്ന യൂറോപ്പിലെ ഏറ്റവും മനോഹര നഗരങ്ങളിൽ ഒന്നായ പ്രേഗ്. നഗരവഴികളിലൂടെയുള്ള ചെറുനടത്തം പോലും നിങ്ങളെ അതിശയിപ്പിക്കും. അത്ര സുന്ദരമാണ് ഈ നഗരം. ഓൾഡ് ടൗൺ സ്ക്വയർ ഗോൺഡൻ ലേൻ, സെന്റ് വിട്രസ് കത്തീഡ്രൽ, ചാൾസ് ബ്രിഡ്ജ്, പ്രേഗ് കാസിൽ ഇവയെല്ലാമാണ് പ്രധാന കാഴ്ചകൾ. ബസ്സും ട്രാമും മെട്രോയും ട്രെയിനും ലഭിക്കുന്നതിനാൽ പ്രേഗിലെ ഏതു സ്ഥലത്തും അനായാസം എത്തിപ്പെടാം. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആലയമാണത്. 

സെസ്ക്കി ക്രുംലോവ്, കാർലോവി വാരി, ബർനോ, പിൽ സെൻ, ടെൽക്ക്, ഒലൊമോക്, വിസോസീന റീജ്യൻ, കുട്ന ഹോറ എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കിലെ മറ്റു പ്രധാന സഞ്ചാരകേന്ദ്രങ്ങൾ. 

കാര്‍ലോവി വാരി ചെക്ക് റിപ്പബ്ലിക്കിലെ പരമ്പരാഗത സ്പാ ലഭ്യമാകുന്ന നഗരമാണ്. മ്യൂസിയം ഓഫ് കമ്മ്യൂണിസം, പ്രേഗ് ഫൂഡ് ടൂർ, പിസെനിലെ ബ്രൂവറി ടൂര്‍, ബീർ മ്യൂസിയം, കാഴ്ച കൾ മറക്കാത്ത ഓർമകളാകും.

വീസ നടപടികൾ അറിയാം

490175954

ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മൂന്നു വർഷത്തെ ഇൻകം ടാക്സ് പേപ്പർ, ജോലി ചെയ്യുന്ന കമ്പനിയുടെ എൻഒസി, യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പട്ടിക, ഫോട്ടോ എന്നിവ അടക്കം ഡൽഹിയിലെ ചെക്ക് റിപ്പബ്ലിക് കോൺ സുലേറ്റിലോ എംബസിയിലോ അപേക്ഷിക്കാം. 15 ദിവസത്തി നുള്ളിൽ വീസ ലഭിക്കും.

എങ്ങനെ എത്താം

ഷാർജ വഴി എയർ അറേബ്യ, മുംബൈ വഴി എയർ ഇന്ത്യയും ജെറ്റ് എയർവെയ്സും, മസ്ക്കറ്റ് വഴി ഒമാൻ എയറും സർവീസ് നടത്തുന്നു. മൂന്നു രാത്രി നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 96,000 രൂപ ചെലവ് വരും. ചെക്ക് കൊരുന ആണ് നാണയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com