ADVERTISEMENT

  സാഹസികത ഇഷ്ടമാണോ? ചിലർ യാത്രകൾ പോകുന്നത് തന്നെ സാഹസിക ഇടങ്ങൾ തിരഞ്ഞെടുത്താണ്, അത്തരത്തിൽ പോകാൻ പറ്റിയ ചില സ്ഥലങ്ങളെ കുറിച്ചറിഞ്ഞാലോ? 

കുത്തനെയുള്ള ഒരു മല

കുത്തനെയുള്ള ഒരു മലയിടുക്കിൽ കൂടി യാത്ര പോകുന്നത് എങ്ങനെയുണ്ടാകും? നമ്മൾ പല സിനിമകളിലും അത്തരം കാഴ്ചകൾ കണ്ടിട്ടുണ്ട്. അതിസാഹസികമായ അത്തരം യാത്രകൾ ഉണ്ടാക്കുന്ന അപകടങ്ങൾ മുൻകൂട്ടി അറിയാമെങ്കിൽ പോലും കല്ലുകളിൽ പിടിച്ചു കഷ്ടപ്പെട്ട് നടന്നു കയറുന്ന ആ യാത്ര പല സാഹസികരുടെയും സ്വപ്നമാണ്.

480003110

കാനഡയിലെ തോർ പർവ്വതനിര അത്തരമൊരു അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. 5,495 അടിയോളമാണ് പർവ്വതത്തിന്റെ നീളം. ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമല്ല, ലോകത്തിലെ ഏറ്റവും കുത്തനെയുള്ള ഉയരമാണിത്. ഗ്രാനൈറ്റാണ് ഈ പർവ്വതത്തിന്റെ നിർമ്മാണ സാമഗ്രി. 4,101 അടിയോളവും 103  ഡിഗ്രിയോളവുമാണ് ഇതിന്റെ ചരിവ്. ഈ പർവ്വതം ഒരു ഉൾപ്രദേശത്താണെങ്കിലും ഇതിന്റെ പ്രാധാന്യം കുറയുന്നില്ല. സാഹസിക സഞ്ചാരികൾ ഈ പർവ്വതം തിരഞ്ഞെത്തുന്നു.

അയ്യോ എന്തൊരു തണുപ്പാ

എന്തുമാത്രം തണുപ്പിൽ ജീവിക്കാം? അങ്ങ് ഹിമാലയത്തിൽ വരെ പോയിട്ടുണ്ടല്ലോ എന്ന ചങ്കൂറ്റമൊന്നും വേണ്ട,റഷ്യയിലെ Oymyakon എന്ന പ്രദേശത്തെ തണുപ്പ് എത്രയെന്നു കേട്ടാൽ ഞെട്ടും. ഇവിടെ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും  കുറഞ്ഞ തണുപ്പ്  മൈനസ് തൊണ്ണൂറ്റി എട്ട് ഒക്കെയാണ് അതും വർഷങ്ങൾക്കു മുൻപ്.

ഇവിടെ അധിവാസിക്കുന്നവർ വളരെ കുറവാണ് ആകെ ഇന്നാട്ടിലെ താമസക്കാരുടെ എണ്ണം പോലും ഏകദേശം അഞ്ഞൂറിൽ കൂടുതലില്ല. മഞ്ഞുകാലത്ത് ഇവിടം  മൈനസ് അന്‍പത്തിയെട്ടു വരെ എത്താറുണ്ട്. അന്തരീക്ഷവും മനുഷ്യരും വരെ മരവിച്ചു പോകുന്ന അവസ്ഥയാണിത്. ഇവിടെ ആകെ ഒരു ഹോട്ടലാണ് സഞ്ചാരികൾക്കായി ഉള്ളത്. യാത്രികരായ എത്തുന്നവർക്ക് സ്‌കേറ്റിങ് പോലെയുള്ള സാഹസിക വിനോദങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.

ഈ ചൂടിൽ ജീവിക്കാമോ?

ചിലിയിലെ Atacama മരുഭൂമിയിലേക്ക് പോകുമ്പോൾ കയ്യിൽ അത്യാവശ്യമായി കരുതേണ്ടത് സൺ സ്‌ക്രീൻ ലോഷനാണ്. ഇല്ലെങ്കിൽ സൂര്യാഘാതം നിങ്ങളെ തളർത്തിക്കളയും. നാസയിലെ ഗവേഷകർ ഈ സ്ഥലത്തെ ചൊവ്വയിലെ ചൂട് പോലെ വിലയിരുത്തുന്നു.

824668338
Dasht-e Lut

ഒക്ടോബർ 1903 മുതൽ ജനുവരി 1918  വരെ ഈ നാട്ടിൽ ഒരു തുള്ളി മഴ പോലും കിട്ടിയിട്ടില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. ചരിത്രത്തിൽ ഇത്രയും നാൾ മഴ കിട്ടാതായ റെക്കോർഡ് ഇതുതന്നെയാണ്.  എന്നിരുന്നാലും ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. അതുകൊണ്ടു തന്നെ അവരെയും കാത്തു നിരവധി ഹോട്ടലുകളും ഒരുങ്ങിയിട്ടുണ്ട്.

ഭൂമിയ്ക്ക് പുറത്തേയ്ക്ക് പോകാൻ വല്ല പ്ളാനുമുണ്ടോ?

907915148
Angel Waterfall Venezuela

ഭൂമിയ്ക്ക് പുറത്തു ശൂന്യാകാശത്തിലേയ്ക്ക് പോവുക മിക്കവരുടെയും ആഗ്രഹമാണ്, പക്ഷെ അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഈ യാത്രയെ ബുദ്ധിമുട്ടേറിയതാക്കുന്നു. എന്നാൽ നമ്മുടെ ഭൂമിയിൽ ശൂന്യാകാശത്തോടു ചേർന്ന് കിടക്കുന്നഒരിടമുണ്ട്, ഇക്വഡോറിലെ Chimborazo പർവ്വതമാണ്. ഇരുപതിനായിരം അടിയോളം ഉയരത്തിലാണ് ഈ പർവ്വതത്തിന്റെ ഉയരം, മാത്രമല്ല ഇപ്പോൾ നിശബ്ദമായിരിക്കുന്ന ഒരു അഗ്നിപർവ്വതവുമാണിത്.

ഇതിന്റെ ഉയരം എന്നത് ഏതാണ്ട് ആകാശത്തിന്റെ തൊട്ടടുത്താണ്. കയ്യെത്തി പിടിക്കാം എന്ന പോലെ. കാൽ കൊണ്ട് കുത്തി നിന്ന് ആകാശത്തോടു ചേർന്ന് നിൽക്കാൻ എവിടെയെങ്കിലും പറ്റുമെങ്കിൽ അതിന്റെ ഏറ്റവും ഉയർന്ന സ്ഥലവും ഇതാണ്. 

അയ്യോ, എന്നാ ചൂടാ!

158  ഡിഗ്രി ചൂടിൽ ജീവിക്കണോ? എങ്ങനെ ജീവിക്കുമെന്നാണ്! അല്ലെ? അതെ, സംഭവം ഒട്ടുമേല്പ്പമല്ല. ഇറാനിലെ ലറ്റ് മരുഭൂമിയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതുവഴി കൊണ്ട് പോയ ഒരു ടൺ ധാന്യം ഉരുകിയൊലിക്കുന്ന ചൂടിൽ കത്തിക്കരിഞ്ഞ പോയി. അതായതു അത്രയെളുപ്പമല്ല ഇവിടെ സഞ്ചരിക്കുന്നതും അതിജീവിക്കുന്നതും. സാഹസിക സഞ്ചാരികൾ ഇവിടേയ്ക്കും എത്താറുണ്ട്. ഈ ചൂട് അനുഭവിക്കാനും സഹിക്കാനും തയാറെടുത്ത, മുൻകരുതലുകളെടുത്ത സാഹസികൻ മാത്രം.

ഇതാ ഒരു ഒറ്റപ്പെട്ട ഇടം

യു കെയിൽ ഉള്ള Tristan da Cunha . ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട ഇടം. ഈ ഇടം കണ്ടെത്താൻ പോലും ഗവേഷകർ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരു പോർച്ചുഗീസ് പര്യവേഷകനാണ് ഈ സ്ഥലം കണ്ടു പിടിച്ചത്.

ഇപ്പോഴും ഇവിടെ മുന്നൂറോളം ആളുകൾ താമസിക്കുന്നുണ്ട്. മനോഹരമായ കാഴ്ചകളൊരുക്കുന്ന ഈ പ്രദേശത്തു മറ്റു ലോകങ്ങളുമായി ബന്ധിപ്പിക്കുന്ന യാതൊന്നുമില്ല, അതായത് അങ്ങോട്ടേയ്ക്ക് എത്തണമെങ്കിലോ അവിടെ നിന്ന് പുറത്തു കടക്കണമെങ്കിലോ മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നർത്ഥം. കടൽ വഴിയാണ് ആകെയുള്ള മാർഗ്ഗം. സഞ്ചാരികൾക്ക് അതുപയോഗിക്കാവുന്നതാണ്. 

ഹോ, എന്തോരു വെള്ളച്ചാട്ടം!

ഏറ്റവും പൊക്കമുള്ള വെള്ളച്ചാട്ടം എവിടെയാണ്? നയാഗ്രയുടെ ചിത്രമാകും എല്ലാവരുടെയും മനസ്സിൽ അല്ലെ? പക്ഷെ വെനിസ്വലേയിലെ ഏഞ്ചൽ വെള്ളച്ചാട്ടം കണ്ടാൽ നമ്മുടെ എല്ലാ ചിന്തകളും മാറിപ്പോകും.

വെനിസ്വലയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര വകുപ്പിന്റെ ആകർഷണമാണ് ഈ വെള്ളച്ചാട്ടം. 3,212 അടിയാണ് ഇതിന്റെ ഉയരം. അങ്ങ് ദൂരെ നിന്നും വെള്ളം ഒഴുകി വരുന്ന കാഴ്ച കണ്ണിനെയും മനസ്സിനെയും കുളിർപ്പിക്കും എന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com