ADVERTISEMENT

കാഴ്ചയുടെ വിസ്മയങ്ങൾ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിർമിത ദ്വീപാണ് സെന്റോസ. സിംഗപ്പൂർ സിറ്റിയിൽ നിന്ന് റോഡ് മാർഗമോ, കേബിൾ കാർ വഴിയോ, ഷട്ടിൽ ബസ് സർവീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാൻസിറ്റ് (MRT) വഴിയോ സെന്റോസ ഐലൻഡിലേക്ക് പോകാം. മെട്രോ ട്രെയിൻ സർവീസിനെയാണ് അവിടെ എംആർടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയിൽ  സംവിധാനത്തിൽ ചുറ്റാം എന്നതിനാൽ ടാക്സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയിൽ/ ഷട്ടിൽ ബസ് യാത്ര സൗജന്യമാണ്. 

സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെർലിയോൺ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനി ക്കുന്ന ടൈഗർ സ്കൈ ടവർ, വിങ്സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആൻഡ് സ്കൈ റൈഡ്, മാഡം തുസാർഡ്സ് വാക്സ് മ്യൂസിയം. അണ്ടർ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ.

184620927

വീസ നടപടികൾ അറിയാം

ആറുമാസ കാലാവധിയുള്ള ഒറിജിനൽ പാസ്പോർട്ട്, എംപ്ലോയ്മെന്റ് പ്രൂഫ്, സാലറി സ്ലിപ്പ്, ഗവൺമെന്റ് ഐഡി,  (വിദ്യാർഥികൾക്ക് സ്കൂൾ കോളജ് / ഐഡി) എന്നിവയോടെ അപേക്ഷിച്ചാൽ നാലു മുതൽ ഏഴു ദിവസങ്ങൾക്കുള്ളിൽ 30ദിവസത്തെ താമസം അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി ഇ–വീസ ലഭിക്കും. ദക്ഷിണേന്ത്യയിൽ വീസ പ്രോസസിങ് സാധ്യമാകുന്നത് സിംഗപ്പൂരിന്റെ ചെന്നൈ കോൺസുലേറ്റി ലാണ്. ഏജന്റ് വഴി അപേക്ഷിക്കുന്നതാണ് നല്ലത്.  

എങ്ങനെ എത്താം

സിംഗപ്പൂർ എയർലൈൻസിന്റെ നേരിട്ടുള്ള വിമാനം എല്ലാ ദിവസവും ലഭ്യമാണ്. സ്കൂട്ടിന്റെ നേരിട്ടുള്ള വിമാനങ്ങൾ ആഴ്ചയിൽ നാലു ദിവസം ലഭിക്കും.  കോലാലംപൂർ വഴി എയർ ഏഷ്യ, മലിൻഡോ വിമാനങ്ങളുണ്ട്. കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനം ഉണ്ട്. സിംഗപ്പൂർ ഡോളറാണ് കറൻസി. മൂന്നു രാത്രി നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 38000 രൂപ ചെലവു വരും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com