sections
MORE

'സ്വപ്നദ്വീപിൽ' വിവാഹ വാർഷികമാഘോഷിച്ച് ഐശ്വര്യയും അഭിഷേകും

aishwariya bachen trip
SHARE

ഐശ്വര്യ റായ് എന്ന മുൻ ലോകസുന്ദരിയ്ക്ക് ഇന്നും ആരാധകരേറെയാണ്. മകളുണ്ടായതിനു ശേഷം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും സൂപ്പർതാരമാണ്. കുടുംബത്തിന് പ്രാധാന്യം നൽകുന്ന താരത്തിന് ഭർത്താവ് അഭിഷേക് ബച്ചനുമൊരുമിച്ചു യാത്രകൾ പോകുന്നത് ഏറ്റവും പ്രിയമാണ്.

അഭിഷേക് ബച്ചനും ഐശ്വര്യാ റായ് ബച്ചനും ആരാധ്യയും മാലദ്വീപില്‍ അവധിക്കാലം ആഘോഷമാക്കുകയാണ്. മാലയിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന്‍ കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. അവിടെ നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാലദ്വീപിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ് ആഘോഷിക്കുകയാണ് താരകുടുംബം.

അവധി ആഘോഷത്തിനൊടൊപ്പം ബച്ചന്റെയും ഐശ്വര്യായുടെയും പന്ത്രണ്ടാം വിവാഹവാർഷികാഘോഷ യാത്രകൂടിയാണിത്. മകൾ ആരാധ്യ വിവാഹവാർഷിക ദിനത്തിലെടുത്ത ചിത്രവും  ഐശ്വര്യാ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

View this post on Instagram

🌟Maldives😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

അറബിക്കടലിലാണ് മാലദ്വീപിന്റെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന ചെറു ദ്വീപുകൾ ചേർന്നതാണ് ആ മനോഹര സ്ഥലം. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതിൽ  ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമേയുള്ളൂ. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം. ധാരാളം ബീച്ച് റിസോർട്ടുകൾ ഇവിടെയുണ്ട്. 

എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. ഇന്ത്യയിൽ നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള  മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തെരെഞ്ഞെടുക്കാം.  സിനിമാതാരങ്ങളടക്കമുള്ളവർ സ്ഥിരമായി അവധിയാഘോഷിക്കാൻ എത്തുന്ന സുന്ദരഭൂമിയാണ് മാലദ്വീപ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA