ADVERTISEMENT

യാത്രകൾ പോകുവാൻ എല്ലാവർക്കും ഇഷ്ടമാണ്. അദ്ഭുതം നിറഞ്ഞ കാഴ്ചകളാണെങ്കിൽ പറയുകയും വേണ്ട. യാത്രകൾക്ക് നിറംപകരുന്നത് വിസ്മയം നിറഞ്ഞ  കഥകളും കാഴ്ചകളും കേൾക്കുമ്പോഴും കാണുമ്പോഴുമാണ്. നമ്മളിൽ പലരും അറിയാത്ത പല രഹസ്യങ്ങളും  ഇൗ പ്രകൃതി കാത്തുവച്ചിട്ടുണ്ട്. നിഗൂഢ രഹസ്യങ്ങൾ തേടിയുള്ള യാത്രകളും ഇന്നും സഞ്ചാരപ്രിയർക്ക് ഹരം പകരുന്നവയാണ്. അങ്ങനെയൊരു യാത്രപോകാം.

176720680

പാലുപോലെ പതഞ്ഞുപൊങ്ങി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾക്ക് കാഴ്ചയിൽ എന്തൊരു ഭംഗിയാണ്. അതിലും മനോഹാരിതയാണ് പലവർണങ്ങളിലൊഴുകുന്ന നദിക്ക്. വെള്ളയും പച്ചയും ചുവപ്പും നിറമായി ഒഴുകുന്ന തടാകം കണ്ടിട്ടുണ്ടോ? ‌ഞെട്ടേണ്ട അങ്ങനെയൊരു തടാകം കൊളംബിയയിലുണ്ട്. അഞ്ചു നിറത്തിലൊഴുകുന്ന നദി. ആരും നിറം കലർത്തിയതല്ല. ജലസസ്യത്തിന്റെ പ്രതിഭാസമാണ് ഇൗ നിറമാറ്റത്തിനു കാരണം. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഇൗ നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം. ലോകത്തിലെ ഏറ്റവും മനോഹരമായ നദിയാണ് ‘ദ കാനോ ക്രിസ്‌റ്റൈല്‍സ്. കണ്ണുചിമ്മിക്കുന്ന വർണങ്ങളാണ് ഇൗ നദിയിൽ നിറയുന്നത്. ഇൗ സുന്ദരകാഴ്ച നേരിട്ട് അനുഭവിക്കാനായി നിരവധി സഞ്ചാരികളും എത്താറുണ്ട്.

മുകളിൽ നീലാകാശവും ചുറ്റും പച്ചപ്പും ഒപ്പം മഞ്ഞയും പച്ചയും ചുവപ്പും നീലയും നിറം ചാലിച്ച നദിയുടെ ഒഴുക്കും കാഴ്ചയിലെ മനോഹാരിത നേരിട്ട് തന്നെ അനുഭവിക്കണം. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതോടെ ഇവിടേക്കുള്ള സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒരു ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും  ഒരു ദിവസം 200 പേരില്‍ക്കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടില്ലെന്നുമാണ് നിർദേശം. നദിയിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഇൗ നിബന്ധനകളൊക്കെയും പാലിച്ച് ഇൗ അദ്ഭുതകാഴ്ച ആസ്വദിക്കാനായി സഞ്ചാരികൾ എത്താറുണ്ട്.

മക്കാരീനിയ ക്ലാവിഗേര' (macarenia clavigera) എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇൗ സുന്ദരകാഴ്ച ദൃശ്യമാകുള്ളൂ. ഇനി യാത്ര അഞ്ചുവർണങ്ങൾ ചാലിച്ച നദിയിലേക്കാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com