sections
MORE

മനസ്സു നിറയെ സന്തോഷം തരുന്ന യാത്രയാണോ ആഗ്രഹിക്കുന്നത്; ടിബറ്റിലേക്ക് പോകാം

1148064528
SHARE

വിശ്രമ കാലത്ത് മനസ്സിന്റെ സന്തോഷത്തിനൊരു ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ടിബറ്റ് തിരഞ്ഞെടുക്കാം. പ്രാർഥന ജീവിത വ്രതമാക്കിയ സന്യാസിമാർ താമസിക്കുന്ന മലഞ്ചെരിവുകൾ സമാധാനത്തിന്റെ കേദാരമെന്ന പ്രശസ്തി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.

പൊടാല കൊട്ടാരം, ഗാൻഡൻ ആശ്രമം, സെറ ആശ്രമം, നിതാങ് ബുദ്ധ ശിൽപം, ദ്രെപുങ് ആശ്രമം, പെൽകോർ ചോടെ ആശ്രമം, നോബുഗ, ജൊകാങ് ക്ഷേത്രം, ടിബറ്റ് മ്യൂസിയം, മാനസസരോവര തടാകം, കൈലാസ പർവതം, ന്യാങ് ചു നദീ തീരത്ത ജിൻഡ്സെ പട്ടണം, ഷിഗാത്‌സെ പട്ടണം, യംദ്രോക് തടാകം.

പൊടാല കൊട്ടാരം: ടിബറ്റിന്റെ ഭരണ കാര്യങ്ങൾ നടത്തുന്ന ഓഫിസുകളെല്ലാം ലാസയിലാണ്. ദലൈ ലാമയെ ആത്മീയാചാര്യനായി കണക്കാക്കി സ്വയം പ്രഖ്യാപിത രാജ്യമെന്ന് അറിയപ്പെടാനാണ് ടിബറ്റിലെ സന്യാസികൾ ഇഷ്ടപ്പെടുന്നത് (ചൈന ഇക്കാര്യം അംഗീകരിച്ചിട്ടില്ല). ബുദ്ധ സന്യാസികളുടെ ആശ്രമങ്ങൾ ഏറെയുള്ള അതി മനോഹരമായ മലമ്പ്രദേശമാണ് ലാസ. അവിടെയാണ് പൊടാല കൊട്ടാരം. സന്ദർശകർ മാതൃരാജ്യത്തിന്റെ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണം.

നിതാങ് ആശ്രമം: ബുദ്ധ ശിൽപം സ്ഥാപിച്ച വലിയ ആശ്രമം. ഗാൻഡൻ ആശ്രമം: ലാസയിൽ നിന്നു ഗാൻഡനിലേക്ക് നേരിട്ടു ബസ് സർവീസുണ്ട്. ലാസയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. സെറ ആശ്രമം: ബുദ്ധരുടെ വിശേഷ ദിവസങ്ങളിൽ ലാമമാർ ഇവിടെ എത്തി പ്രാർഥന നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ബുദ്ധ സന്യാസിമാർ ഒത്തു േചർന്ന് സംവാദങ്ങൾ നടത്തി സ്വയം ശുദ്ധീകരണം നടത്തുന്നത് ഇവിടെയാണ്. സെറ ആശ്രമത്തിലേക്ക് ടാക്സി, കാർ, ബസ് സർവീസുണ്ട്.

1148239545

ദ്രെപുങ് ആശ്രമം: ബുദ്ധ മതക്കാരുടെ വാർഷികോത്സവമായ ഷോടോൻ മേളയുടെ ആദ്യ ദിനം ആഘോഷം നടക്കുന്നത് ഇവിടെയാണ്.നോബുലിംഗ: ടിബറ്റൻ സന്യാസികളുടെ ആചാര്യൻ ദലൈ ലാമയുടെ അവധിക്കാല വസതിയാണ് നോബുലിംഗ. പുരാതന ആചാരങ്ങൾ തുടരുന്ന നോബുലിംഗയെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. പൂന്തോട്ടത്തിനരികിലുള്ള നോബുലിംഗ സന്ദർശിക്കാൻ വർഷം മുഴുവൻ സഞ്ചാരികൾ എത്താറുണ്ട്.

ജൊകാങ് ക്ഷേത്രം: ടിബറ്റ് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ് ജൊകാങ്. ലാസ, ബർകോർ വീഥികളുടെ സംഗമ സ്ഥാനം. ടിബറ്റൻ സംസ്കാരത്തിന്റെ നേർ ചിത്രമാണ് ഈ ക്ഷേത്രം.ടിബറ്റ് മ്യൂസിയം: മിൻസുലു റോഡിൽ സ്ഥിതി ചെയ്യുന്ന ടിബറ്റൻ മ്യൂസിയം കരകൗശല വസ്തുക്കളുടെ പ്രദർശന ശാലയുമാണ്.മാനസ സരോവരം: സമുദ്ര നിരപ്പിൽ നിന്ന് 14,950 അടി ഉയരത്തിൽ മഞ്ഞു മലകളുടെ നടുവിലുള്ള ശുദ്ധ ജല തടാകം. പുരാണങ്ങളിലൂടെ പ്രശസ്തം. മാനസസരോവരം ടിബറ്റ് വംശജരായ ബുദ്ധന്മാരുടെയും പുണ്യ സ്ഥലമാണ്.

കൈലാസ പർവതം: ഭഗവാൻ പരമശിവന്റെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൈലാസ പർവതത്തിലേക്കുള്ള തീർഥാടനം ലോക പ്രശസ്തം. അൻപത്തി നാലു കിലോമീറ്റർ നടന്നാണ് യാത്രികർ കൈലാസ പ്രദക്ഷിണം നടത്തി മടങ്ങുക.

1148066135

*മേയ് – ഒക്ടോബർ വരെയാണ് ടിബറ്റ് സന്ദർശിക്കാൻ അനുയോജ്യമായ സമയം. ജൂലൈ –ഓഗസ്റ്റ് വരെയാണ് ടിബറ്റിൽ മഴക്കാലം.

*ടിബറ്റ് യാത്രയിൽ പ്രധാന പരിഗണന നൽകേണ്ടത് സമയത്തിനാണ്. കൈലാസ യാത്രയ്ക്കു മാത്രം പത്തു ദിവസം വേണം. ബാക്കി സ്ഥലങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരം യാത്ര പ്ലാൻ ചെയ്യാം.

* ആവിയിൽ വേവിച്ചെടുക്കുന്ന ഒരിനം ബ്രഡാണ് ടിങ്മോ (Tingmo).   പച്ചക്കറികളും മാംസവും ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ന്യൂഡിൽ സൂപ്പാണ് തുക്പ. ഇവയാണ് ടിബറ്റിന്റെ തനതു വിഭവങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA