ADVERTISEMENT

നോർവേ ഓഫ് അറേബ്യ എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഒമാനിലെ മുസന്ദം പെനിൻസുല. യുഎഇയുടെ വടക്ക്, ഹോർമുസ് കടലിടുക്കിലേക്ക് ഇറങ്ങി കിടക്കുന്ന ഈ ഭാഗം ഭൂമിശാസ്ത്രപരമായി ഒമാൻ ഭൂഭാഗത്തു നിന്ന് വേറി ട്ടാണ് നിൽക്കുന്നത്. 

∙പാറക്കെട്ടുകളിലേക്ക് കയറി നിൽക്കുന്ന കടലും (ഖോർ) മുനമ്പുകളുമുള്ള മുസന്ദം സഞ്ചാരികൾക്ക് മിഡിൽ ഈസ്റ്റിലെ പതിവു കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ദൃശ്യവിരുന്നാകുന്നു.

∙അറേബ്യൻ സാംസ്കാരികത്തനിമ നിലനിർത്തുന്ന ഗ്രാമങ്ങളും ഗൾഫിലെ ഏറ്റവും വൈവിധ്യമാർന്ന ജീവജാലങ്ങളും പർവതങ്ങളും താഴ്‍വരകളും ഇവിടത്തെ കാഴ്ചകളാണ്.

∙ഒരു ദിവസത്തെ സന്ദർശനത്തിനു പറ്റിയ മുസന്ദമിൽ ധൗ എന്നു വിളിക്കുന്ന പരമ്പരാഗത വള്ളത്തിൽ കടലിൽ സഞ്ചരിക്കുന്നതിനും ഡോൾഫിനുകളെ കാണുന്നതിനുമൊക്കെയുള്ള സൗകര്യങ്ങളുണ്ട്. പരമ്പരാഗത ഗ്രാമങ്ങളിലേക്കുള്ള സന്ദർശനവും മലകളിലേക്കുള്ള ജീപ്പ് യാത്രയും മറ്റ് ആകർഷണങ്ങളാണ്. ടെലഗ്രാഫ് ദ്വീപ്, സീബി ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും മുസന്ദം യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. 

∙ഒമാൻ യാത്രയിൽ മസ്കറ്റിൽ നിന്നും മുസന്ദമിലെ പ്രധാന നഗരമായ ഖസബിലേക്ക് വിമാനത്തിൽ എത്തിച്ചേരാം. യുഎഇയിൽ  നിന്ന് റോഡ് മാർഗം  മുസന്ദമിൽ എത്താനാകും. യുഎഇയുമായി മൂന്ന് അതിർത്തി കവാടങ്ങളുണ്ടെങ്കിലും അതിൽ ഒന്നിലൂടെ മാത്രമേ വിദേശികളായവർക്ക് പ്രവേശന മുള്ളൂ.

∙ഒമാൻ വിസയും സന്ദർശന ഫീസും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയാക്കി വേണം യുഎഇയിൽ നിന്നും മുസന്ദമിലേക്കു പ്രവേശിക്കാൻ.

∙മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഡിസംബർ–ഫെബ്രുവരി സമയമാണ് മുസന്ദം യാത്രയ്ക്കു പറ്റിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com