ADVERTISEMENT

ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. സാംസ്‌കാരിക ഗ്രാമമെന്ന തീം പാർക്കും സിയെം റീപ്പിലെ മ്യൂസിയവും കംബോഡിയയിലെ കലയെയും സംസ്കാരത്തെയയും ചരിത്രത്തെയും കുറിച്ച്  സന്ദർശകർക്ക് വലിയ അവഗാഹം നൽകും. അതിമനോഹരങ്ങളായ കാഴ്ചകൾ കൊണ്ട്  നിശ്ചയമായും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യമാണ് കംബോഡിയ.

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്.  പ്രകൃതി ഭംഗി കൊണ്ട് മനോഹരമാണ് ഇവിടം. അതുതന്നെയാണ് ഇങ്ങോട്ടേയ്ക്കായി വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതും. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്.

അറിയാം

ഇന്ത്യൻ പൗരന്മാർക്ക് കംബോഡിയയിൽ ഓൺ അറൈവൽ വീസ ലഭിക്കും. നോംപെൻ, സിയാം റീപ് രാജ്യാന്തര വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭിക്കും. 

∙ഓൺ അറൈവൽ വീസ കിട്ടണമെങ്കിൽ ആറുമാസത്തിലധികം വാലിഡിറ്റിയുള്ള പാസ്പോർട്ടും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം. 30 ദിവസം കാലാ വധിയുള്ള ടൂറിസ്റ്റ് വീസ കിട്ടും. വീസ ഫീസ് (30 ഡോളർ) അടയ്ക്കണം.

∙വിയറ്റ്നാമിൽ നിന്നു കംബോഡിയയിലേക്ക് റോഡ്മാർഗം സഞ്ചരിച്ചാൽ അതിർത്തിയിൽ ഒൻപതു കേന്ദ്രങ്ങളിൽ ഈ സേവനം ലഭിക്കും. 

589972482

∙യാത്രയ്ക്കു മുൻപു തന്നെ www.evisa.gov.kh എന്ന സൈറ്റി ലൂടെ ഇ–വീസ നേടാം. ന്യൂഡൽഹിയിലെ കംബോഡിയൻ എംബസി വഴിയും യാത്ര പുറപ്പെടുന്നതിനു മുന്നേ വീസ മേടിക്കാനാകും. കൂടുതൽ വിശദാംശങ്ങൾക്ക് https://www.cambodiaimmigration.org/ നോക്കുക.

∙വിയറ്റ്നാമിലും ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസയാണ്. എങ്കിലും യാത്ര ആരംഭിക്കുന്നതിനു മുന്നേ അപേക്ഷിച്ച് അപ്രൂവൽ ലെറ്റർ സമ്പാദിച്ചിരിക്കണം. വീസ അപ്രൂവൽ ലെറ്റർ ഉണ്ടെങ്കിൽ മാത്രമേ വീസ ഇഷ്യൂ ചെയ്യുക യുള്ളൂ. www.vietnamvisa.govt.vn, നോക്കുക.

∙ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം വീസ ഫീസ് ഓൺലൈനായി അടയ്ക്കുക. (25 ഡോളർ) രണ്ടു ദിവസത്തിനു ള്ളിൽ അപ്രൂവൽ ലെറ്റർ ഇമെയിലിൽ ലഭിക്കും. ഇതിന്റെ പ്രിന്റെടുത്ത്, രണ്ടു പാസ്പോർട് സൈസ് ഫോട്ടോ, പാസ്പോർട് എന്നിവ കയ്യിൽ കരുതണം. 

∙ഹനോയി, ഡാ നാങ്, ഹോ ചിമിൻ സിറ്റി രാജ്യാന്തര വിമാനത്താവളങ്ങളിൽ ഓൺ അറൈവൽ വീസ ലഭിക്കും. ഒരു സ്റ്റാംപിങ് ഫീ എയർപോർട്ടിൽ  നൽകണം. 

∙വിയറ്റ്നാമിലേക്ക് റോഡ് മാർഗം എത്തിയാല്‍ ഓൺ അറൈവൽ വീസ സൗകര്യം ലഭിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com